ഇന്ത്യന്‍ ഓപ്പണ്‍: പിവി സിന്ധു ഫൈനലില്‍, ബെയ്‌വന്‍ സാങ് എതിരാളി

Written By:
PV Sindhu In Final

ദില്ലി: നിലവിലുള്ള ചാംപ്യന്‍ പിവി സിന്ധു ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. തായ്‌ലാന്‍ഡ് താരം ഇന്റാനോണ്‍ രജനോക്കിനെ 21-13, 21-45 എന്ന സ്‌കോറില്‍, 48 മിനിറ്റു കൊണ്ട് കീഴടക്കിയായിരുന്നു ടോപ്പ് സീഡ് താരത്തിന്റെ പടയോട്ടം.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സിന്ധു അമേരിക്കയില്‍ നിന്നുള്ള ബെയ്വന്‍ സാങുമായി ഏറ്റുമുട്ടും. ആറാം സീഡായ യു നാന്‍ ചുങുമായിട്ടായിരുന്നു സെമിഫൈനല്‍. ഹോങ്കോങ് താരത്തെ 14-21, 21-12, 21-19 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് അഞ്ചാം സീഡ് കലാശപ്പോരാട്ടത്തിനെത്തുന്നത്.

മിക്‌സഡ് ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി കൂട്ടുകെട്ട് ഡെന്മാര്‍ക്കില്‍ നിന്നുള്ള മത്യാസ് ക്രിസ്റ്റ്യാന്‍സണ്‍-ക്രിസ്റ്റിനാ പെഡേഴ്‌സണ്‍ ടീമിനു മുന്നില്‍ കീഴടങ്ങി. ടൂര്‍ണമെന്റില്‍ ഇന്ത്യ പെയര്‍ എട്ടാം സീഡായിരുന്നു. ജപ്പാന്‍ ഓപ്പണില്‍ സെമിവരെ എത്തിയതിന്റെ ആത്മവിശ്വാസം മുതലാക്കിയായിരുന്നു പോരാട്ടം.

ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷ സിന്ധുവിലായി. 3.5 ലക്ഷം സമ്മാന തുകയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റത്. ദില്ലിയിലെ സില്ലി ഫോര്‍ട്ട് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Story first published: Sunday, February 4, 2018, 7:52 [IST]
Other articles published on Feb 4, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍