വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: സിംഗിള്‍സില്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍, ഗുസ്തിയില്‍ സാക്ഷി മാലിക് സെമിയില്‍

ഉഗാണ്ടയുടെ ഹുസീന കൊബുഗാബയെ 21-10, 21-9 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഉഗാണ്ടയുടെ ഹുസീന കൊബുഗാബയെ 21-10, 21-9 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ ഡുമിണ്ടു അബെയ്വിക്രമയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. 21-9, 21-12 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം.

IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍, സംഭവം കൊള്ളാം!, പക്ഷെ നടക്കില്ലെന്ന് ആകാശ്

27കാരിയായ സിന്ധു 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സില്‍ വെള്ളിയും 2014ല്‍ സിംഗിള്‍സില്‍ വെങ്കലവും നേടിയിരുന്നു. ഇത്തവണ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സിന്ധു വഹിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും വെങ്കലവും അദ്ദേഹം നേടിയിട്ടുണ്ട്. ഒളിംപിക്‌സില്‍ വെള്ളിയും വെങ്കലും നേടാന്‍ സിന്ധുവിന് സാധിച്ചു.

 IND vs WI: നാലാം ടി20 രോഹിത് കളിക്കില്ല?, പകരം ആര് നായകനാവും?, ഈ മൂന്ന് പേരിലൊരാള്‍ IND vs WI: നാലാം ടി20 രോഹിത് കളിക്കില്ല?, പകരം ആര് നായകനാവും?, ഈ മൂന്ന് പേരിലൊരാള്‍

1

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ കെല്‍സി ബാര്‍നെസിനെ തോല്‍പ്പിച്ചാണ് താരത്തിന്റെ സെമി പ്രവേശനം. 29കാരിയായ താരം 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളിയും നേടി. റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡലും നേടിയിട്ടുണ്ട്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയാണ് താരം നല്‍കുന്നത്.

പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജരംഗ് പുനിയ സെമി ഫൈനലില്‍ പ്രവേശിച്ചു. ജീന്‍ ഗുയിലാനി ബണ്ടൗവിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. ടേബിള്‍ ടെന്നിസില്‍ സത്യന്‍ ഗണശേഖരന്‍ പ്രീ ക്വാര്‍ട്ടറില്‍. അയര്‍ലന്‍ഡിന്റെ പോള്‍ മക്‌റേറിയെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

 2021ല്‍ ഇന്ത്യക്കായി അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല, തഴയപ്പെട്ട അഞ്ച് പേരിതാ 2021ല്‍ ഇന്ത്യക്കായി അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല, തഴയപ്പെട്ട അഞ്ച് പേരിതാ

1

ടേബിള്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുടെ ഫിന്‍ ലൂവിനെ തോല്‍പ്പിച്ചാണ് അചന്ത ക്വാര്‍ട്ടറില്‍ കടന്നത്. അതേ സമയം ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് ഫൈനല്‍ യോഗ്യത നേടാനായില്ല. 13ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

1

അതേ സമയം ഇന്ത്യയുടെ പുരുഷ റിലേ ടീം ഫൈനലില്‍ കടന്നു. 4400 മീറ്ററില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, അമോല്‍ ജേക്കബ് എന്നിവരുള്‍പ്പെട്ട ടീമാണ് റിലേയില്‍ മല്‍സരിച്ചത്. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജ്‌രംഗ് പുനിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളില്‍ ദീപക് പുനിയയും ക്വാര്‍ട്ടറിലെത്തി.

Story first published: Friday, August 5, 2022, 19:16 [IST]
Other articles published on Aug 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X