നീരജിന്റെ ത്രോയില്‍ ചരിത്രം വഴി മാറി... കുറിച്ചത് ദേശീയ റെക്കോഡ്

Written By:

പട്യാല: നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ജാവലിന്‍ ത്രോ താരം താന്‍ തന്നെയാണെന്നു അടിവരയിട്ട് നീരജ് ചോപ്രയ്ക്കു ദേശീയ റെക്കോര്‍ഡ്. ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിലാണ് നീരജ് പുതിയ റെക്കോര്‍ഡിട്ടത്. തന്റെ അവസാന ത്രോയിലാണ് 85.94 മീറ്റര്‍ എറിഞ്ഞ് നീരജ് പുതിയ ദൂരം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ തന്നെ പിറന്ന 85.63 മീറ്ററെന്ന റെക്കോര്‍ഡ് താരം പഴങ്കഥയാക്കുകയായിരുന്നു.

ഐഎസ്എല്‍: കളി കാര്യമാവും... ഇനി സെമി ഫൈനല്‍ പോരാട്ടങ്ങള്‍, ആദ്യം ബെംഗളൂരു-പൂനെ

കരിയര്‍ അല്‍പ്പം കൂടി നീട്ടിയിരുന്നെങ്കില്‍... ഇവര്‍ സംഭവമായേനെ!! ജസ്റ്റ് മിസ്സ്...

ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു... ആദ്യം സിഫ്‌നിയോസ്, ഇപ്പോള്‍ ജാക്കിച്ചാന്ദും!! ഇനി?

1

നേരത്തേ തന്നെ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് നീരജ് യോഗ്യത കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ 81.80 മീറ്റര്‍ എറിഞ്ഞായിരുന്നു താരം കോമണ്‍വെല്‍ത്ത് ഗെയിംസിനു ടിക്കറ്റെടുത്തത്.

2

ഇതിനകം കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത ഉറപ്പിച്ചതിനാല്‍ ഫെഡറേഷന്‍ കപ്പില്‍ മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കണമെന്നു താന്‍ ആഗ്രഹിച്ചതിരുന്നതായി റെക്കോര്‍ഡ് പ്രകടനത്തിനു ശേഷം ചോപ്ര പ്രതികരിച്ചു. അതുകൊണ്ടു തന്നെ മല്‍സരത്തില്‍ മുഴുവന്‍ കരുത്തും പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രകടനം മെച്ചപ്പെടുത്താനാണ് ഇനി ശ്രമമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 7, 2018, 9:01 [IST]
Other articles published on Mar 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍