വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഴുന്നേല്‍ക്കാനായില്ല, ശ്വാസമെടുക്കാനും പാടുപെട്ടു! കൊവിഡ്-19നെ 'എടുത്തെറിഞ്ഞ്' ഇറാന്‍ ഇതിഹാസം ഹദാദി

ഇറാനു വേണ്ടി 2012ലെ ഒളിംപിക്‌സില്‍ വെള്ളി നേടിയ താരമാണ്

തെഹ്‌റാന്‍: ലോകം മുഴുവന്‍ കൊവിഡ്-19നെതിരേ വീറോടെ പൊരുതവെ താന്‍ മഹാമാരിയെ എങ്ങനെ അതീജിവിച്ച് തിരിച്ചുവന്നുവെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡിസ്‌കസ് ത്രോയില്‍ ഇറാന്റെ ഇതിഹാസ താരമായ എഹ്‌സാന്‍ ഹദാദി. നിലവിലെ ഏഷ്യന്‍ ചാംപ്യനും 2012ലെ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വിജയിയുമാണ് 35 കാരനായ താരം. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും അന്നു താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുംമനസ്സ് തുറക്കുകയാണ് ഹദാദി.

hadadi

മാര്‍ച്ചിലെ ഒരു പ്രഭാതത്തിലാണ് തനിക്കു ആദ്യമായി വൈസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നു ഹദാദി പറയുന്നു. രാവിലെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും അന്നു തനിക്കായില്ലെന്നും അത്രയേറെ ക്ഷീണമായിരുന്നു അന്നു അനുഭവപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെയൊരു ക്ഷീണം ജീവിതത്തില്‍ മുമ്പുണ്ടായിട്ടില്ല. ശരീരം മുഴുവന്‍ വേദനയനുഭവപ്പെട്ടു. ഇതിനു മൂന്നു ദിവസം മുമ്പ് വരെ നന്നായി പരിശീലനം നടത്തിയിരുന്നതായും ഹദാദി വെളിപ്പെടുത്തി.

മാര്‍ച്ച് 23ന് ഹദാദിയും പിതാവും കെകൊവിഡ്-19 ടെസ്റ്റിനു വിധേയരായിരുന്നു. പരിശോധയില്‍ പിതാവിനു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ ഹദാദിയുടെ പരിശോധനാ ഫലവും പോസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. ഇത്രയും കരുത്തനും, വലിപ്പവുമുള്ള തന്നെ ഇത്ര ചെറിയൊരു സാധനം കുഴപ്പത്തിലാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു ആറടി നാലിഞ്ച് ഉയരവും 135 കിഗ്രാമോളം ഭാരവുമുള്ള ഹദാദി പറഞ്ഞു. ഒരു പക്ഷെ 145 കിഗ്രാം ഭാരമുണ്ടായിരുന്നെങ്കില്‍ വൈറസിനെ തന്നെ കീഴടക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.

ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!ക്യാപ്റ്റനായിരിക്കെ ടീമില്‍ ധോണിയുടെ ഫേവറിറ്റ് ആര്? വെളിപ്പെടുത്തി യുവി... ഇപ്പോള്‍ ടീമില്‍ ഇല്ല!

അദ്ദേഹം ബാറ്റ്‌സ്മാനല്ല, കവി! പ്രഹരിക്കുന്നത് ബൗളര്‍ പോലുമറിയില്ല... ഇര്‍ഫാനെ അനുകൂലിച്ച് ഷമിയുംഅദ്ദേഹം ബാറ്റ്‌സ്മാനല്ല, കവി! പ്രഹരിക്കുന്നത് ബൗളര്‍ പോലുമറിയില്ല... ഇര്‍ഫാനെ അനുകൂലിച്ച് ഷമിയും

കഴിഞ്ഞ മാസത്തെ ആരോഗ്യ സ്ഥിതി തന്നെ ഭയപ്പെടുത്തിയിരുന്നതായി ഹദാദി വെളിപ്പെടുത്തി. ഓരോ ദിവസവും അസുഖം കൂടിക്കൊണ്ടിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ആദ്യത്തെ 10 ദിവസമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത് എന്നാല്‍ താന്‍ ഇതിനോടു പൊരുതുക തന്നെ ചെയ്യുമെന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. അത്‌ലറ്റുകള്‍ മറ്റുള്ളവരേക്കാള്‍ ആരോഗ്യവാന്‍മാരായിക്കുമെന്നാണ് പിതാവിനോടു താന്‍ പറഞ്ഞത്. എല്ലായ്‌പ്പോഴും പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഞങ്ങള്‍ അത്‌ലറ്റുകള്‍. അതുകൊണ്ടു തന്നെ അസുഖം ഭേദമാവാന്‍ ഞങ്ങള്‍ക്കു കുറച്ചു സമയമേ വേണ്ടതുള്ളൂവെന്നും ഹദാദി കൂട്ടിച്ചേര്‍ത്തു.

ക്വാറന്റൈനില്‍ കഴിയവെ ആറാം ദിനം ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ടായിരുന്നു നേരിട്ടത്. പതിയെ തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമെന്ന് അന്നു സ്വയം പറഞ്ഞു കൊണ്ടിരുന്നു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തയായും ഹദാദി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും പ്രശസ്തനായ അത്റ്റുകളുടെ നിരയിലാണ് ഹദാദിയുടെ സ്ഥാനം. 2006ലെ ഏഷ്യന്‍ ഗെയിംസ് മുതല്‍ അദ്ദേഹം ഇറാന്റെ അഭിമാന താരമാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും മാത്രം ആറു മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള ഹദാദി 2011ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2012ലെ ലണ്ടന്‍ ഒൡപിക്‌സില്‍ വെങ്കലവും കഴുത്തിലണിഞ്ഞു.

Story first published: Monday, April 20, 2020, 10:07 [IST]
Other articles published on Apr 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X