ന്യൂഡല്‍ഹി 1951
പ്രഥമ ഏഷ്യന്‍ ഗെയിംസിന് വേദിയായത് ഇന്ത്യയിലെ ന്യൂഡല്‍ഹിയാണ്. 1951 മാര്‍ച്ച് 4-11വരെയാണ് ഗെയിംസ് നടന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു ഗെയിംസ് കൊണ്ടുവന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, നീന്തല്‍, ടെന്നിസ് എന്നിവയെല്ലാം ഉണ്ടായിരുന്നു. 11 രാജ്യങ്ങളാണ് ഗെയിംസില്‍ പങ്കെടുത്തത്.