ഭാംബ്രിയുടെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചു... ഇന്ത്യന്‍ വെല്‍സില്‍ നിന്നും മടക്ക ടിക്കറ്റ്

Written By:

കാലിഫോര്‍ണിയ: അമേരിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യന്‍ പ്രതീക്ഷയായ യുകി ഭാംബ്രി തോറ്റു പുറത്തായി. ടൂര്‍ണമെന്റില്‍ അവിസ്മരണീയ വിജയക്കുതിപ്പ് നടത്തിയ ഭാംബ്രിയെ ആതിഥേയ താരം സാം ക്യുറേയാണ് മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. മൂന്നു സെറ്റുകള്‍ നീണ്ട ത്രില്ലറിലാണ് ഭാംബ്രി പരാജയം സമ്മതിച്ചത്. സ്‌കോര്‍: 7-6. 4-6, 4-6.

ഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്ക

ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്

1

യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഭാംബ്രി 18ാം സീഡ് കൂടിയായ ക്യുറെയെ വിറപ്പിക്കുന്ന പ്രകടനമാണ് നടത്തിത്. ആദ്യ സെറ്റ് 7-5ന് കൈക്കലാക്കിയ ഭാംബ്രി അട്ടിമറിയുടെ സൂചനകള്‍ നല്‍കിയയെങ്കിലും ശേഷിച്ച രണ്ടു സെറ്റുകളും പിടിച്ചെടുത്ത് ക്യുറെ ഇന്ത്യന്‍ താരത്തിന്റെ സ്വപ്‌നക്കുതിപ്പിന് അന്ത്യമിടുകയായിരുന്നു. മല്‍സരം രണ്ടു മണിക്കൂറും 22 മിനിറ്റും നീണ്ടുനിന്നു. നേരത്തേ ലോക റാങ്കിങില്‍ 12ാംസ്ഥാനത്തുള്ള ലൂക്കാസ് പൗലിയെ അട്ടിമറിച്ചാണ് ഭാംബ്രി മൂന്നാംറൗണ്ടിലെത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്.

2

അമരിക്കയുടെ ജാക്ക് സോക്കും സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസും തമ്മിലുള്ള മല്‍സരത്തിലെ വിജയിയാണ് അടുത്ത റൗണ്ടില്‍ ക്യുറേയുടെ എതിരാളി. ടൂര്‍ണമെന്റിലെ മറ്റൊരു മൂന്നാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ഗ്രാന്റ്സ്ലാം ചാംപ്യനും അര്‍ജന്റൈന്‍ താരവുമായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ സ്പാനിഷ് താരം ഡേവഡ് ഫെററെ തകര്‍ത്ത് നാലാംറൗണ്ടില്‍ കടന്നു.

Story first published: Wednesday, March 14, 2018, 13:06 [IST]
Other articles published on Mar 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍