ബ്രേക്കില്ലാതെ ഭാംബ്രി... ഫൈനല്‍ റൗണ്ടില്‍, മയാമി മാസ്‌റ്റേഴ്‌സ് യോഗ്യതയ്ക്ക് തൊട്ടരികെ

Written By:

മയാമി: ഇന്ത്യന്‍ യുവതാരം യുകി ഭാംബ്രി അമേരിക്കയില്‍ നടക്കുന്ന മയാമി മാസ്റ്റേഴ്‌സ് ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതയ്ക്കു തൊട്ടരികിലെത്തി. തകര്‍പ്പന്‍ ജയത്തോടെ ഭാംബ്രി ഫൈനല്‍ റൗണ്ടിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞു. അര്‍ജന്റീനയുടെ റെന്‍സോ ഒലിവോയെയാണ് ഭാംബ്രി നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയത്. സ്‌കോര്‍: 6-4, 6-1.

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന രാംകുമാര്‍ രാമനാഥന്‍ യോഗ്യത നേടാനാവാതെ തോറ്റു പുറത്തായി. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ മൈക്കല്‍ മോയാണ് 6-7, 4-6നു രാംകുമാറിനെ തോല്‍പ്പിച്ചത്.

രണ്ടു ദിവസം ഷമി ദുബായില്‍ തങ്ങി!! സ്ഥിരീകരിച്ച് ബിസിസിഐ... ഒപ്പമാര്? അന്വേഷണം തുടങ്ങി

അവസാന പന്തില്‍ സിക്‌സര്‍... തുടക്കമിട്ടത് കാര്‍ത്തികല്ല, സമാന ത്രില്ലറുകള്‍ നേരത്തേയും!!

1

അവസാനമായി പങ്കെടുത്ത ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ മിന്നുന്ന പ്രകടനമാണ് ഭാംബ്രി കാഴ്ചവച്ചത്. ആദ്യ റൗണ്ടില്‍ ലോക റാങ്കിങില്‍ 12ാം സ്ഥാനത്തുള്ള ലൂക്കാസ് പ്യുലിയെ അട്ടിമറിച്ച് ഭാംബ്രി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു. മയാമി മാസ്റ്റേഴ്‌സിലും സമാനമായ പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ താരം.

2

മയാമി മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ സ്വീഡന്റെ ഏലിയാസ് യെമറാണ് ഭാംബ്രിയുടെ എതിരാളി. ലോക റാങ്കിങില്‍ 133ാം സ്ഥാനത്തുള്ള യെമറിനെ പരിശീലിപ്പിക്കുന്നത് രണ്ടു തവണ ഫ്രഞ്ച് ഓപ്പണില്‍ റണ്ണറപ്പായിട്ടുള്ള റോബിന്‍ സോഡര്‍ലിങാണ്.

Story first published: Tuesday, March 20, 2018, 13:25 [IST]
Other articles published on Mar 20, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍