വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ അഭിമാനമാകാന്‍ തയ്യാറെടുക്കുന്നു ഒരു വീല്‍ചെയര്‍ ടെന്നീസ് താരം

ബെംഗളുരു: ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായ യുവാവ് ഇന്ത്യയുടെ അഭിമാനമാകാന്‍ തയ്യാറെടുക്കുന്നു. തകര്‍ച്ചയില്‍ തളര്‍ന്നിരിക്കാതെ വീറോടെ പൊരുതുന്ന ബെംഗളുരു സ്വദേശിയായ മധുസൂധന്‍ ഇപ്പോള്‍ അറിയപ്പെടുന്ന വീല്‍ചെയര്‍ ടെന്നീസ് താരമാണ്.

അപകടത്തിനുശേഷം ടെന്നീസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമം പലരീതിയില്‍ വഴിമുടക്കിയെങ്കിലും ഇച്ഛാശക്തിയും ആത്മവിശ്വാസവും മധുസൂധനെ താരമാക്കി. പരിശീലകന്‍ എല്‍വിസ് ജോസഫിന്റെ ശിക്ഷണത്തില്‍ മികച്ച കളിക്കാരനായി മുന്നേറുകയാണിപ്പോള്‍ യുവാവ്. അടുത്തിടെ സ്വീഡനില്‍ നടന്ന ഐടിഎഫ് ഇന്റര്‍നാഷണല്‍ വീല്‍ചെയര്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

tennis

ബെംഗളുരുവിലെ ടെന്നീസ് കോര്‍ട്ടുകളിലേക്ക് വീല്‍ചെയറില്‍ വരാവുന്ന സൗകര്യം പോലുമില്ലെന്ന് മധുസൂധന്‍ പറയുന്നു. അറിയപ്പെടുന്ന ക്ലബ്ബുകളൊന്നും ടെന്നീസ് കളിക്കാന്‍ കോര്‍ട്ടില്‍ അനുവാദവും നല്‍കിയില്ല. വീല്‍ചെയറിന്റെ പാടുവീണ് കോര്‍ട്ട് മറ്റു കളിക്കാര്‍ക്ക് കളിക്കാനുള്ള അസൗകര്യമുണ്ടാക്കുമെന്ന് പറഞ്ഞ് ചിലര്‍ മുടക്കുകയും ചെയ്തു.

ഇന്ദിരാ നഗര്‍ ക്ലബ്ബിലാണ് ഇപ്പോഴത്തെ പരിശീലകനം. ആഴ്ചയില്‍ മൂന്നുദിവസം മാത്രം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1.30വരെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ട്രെയിനിങ്ങിന് അവസരം ലഭിക്കാത്തതും ശരിയായ എതിരാളിയെ ലഭിക്കാത്തതും പരിശീലനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

സ്വീഡനില്‍ നടന്ന അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ചു. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ പീറ്റര്‍ വിക്‌സ്‌ട്രോമിനെതിരെ കളിക്കാന്‍ അവസരവും ലഭിച്ചു. സ്വീഡനിലെ കളിഅവസരം താരത്തിന് മികച്ച പരിചയസമ്പത്താണ് നല്‍കിയത്. ഒരിക്കല്‍ വിംബിള്‍ഡണില്‍ കളിക്കുമെന്നും പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടണമെന്നുമാണ് ആഗ്രഹം.

പരിശീലകന്റെ സഹായത്താല്‍ ANZ ബാങ്കില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഹിമാലയ സ്‌പോണ്‍സര്‍ഷിപ്പും നല്‍കി. വിദേശത്തുള്ള കളികള്‍ക്കായുള്ള യാത്രാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കും. മധുസൂധനന്റെത് ഒരു തുടക്കം മാത്രമേ ആയിട്ടുള്ളൂ. ടെന്നീസ് കളിയുള്ള എല്ലായിടത്തും തന്റെ സാന്നിധ്യമുറപ്പാക്കാനാണ് ഇപ്പോള്‍ മധുസൂധനന്റെ ശ്രമം. ഇതിനായി പരിശീലകനും കുടുംബവും പൂര്‍ണ പിന്തുണ നല്‍കുന്നു.

Story first published: Friday, July 20, 2018, 11:29 [IST]
Other articles published on Jul 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X