ഡെല്‍ പോട്രോയെ വീഴ്ത്തി നദാല്‍ ഫൈനലില്‍... യുഎസ് ഓപ്പണില്‍ ഫൈനല്‍ പോരാട്ടം

Posted By: രശ്മി നരേന്ദ്രൻ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ എത്തി. അര്‍ജന്റീനിയന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ടെല്‍പോട്രോയെ തോല്‍പിച്ചാണ് നദാല്‍ ഫൈനല്‍ ബര്‍ത്ത് നേടിയത്.

റോജര്‍ ഫെഡററെ അട്ടിമറിച്ച് സെമി ഫൈനലില്‍ എത്തിയ താരം ആയിരുന്നു 24-ാം സീഡുകാരനായ ഡെല്‍ പോട്രോ. എന്നാല്‍ സെമി ഫൈനലില്‍ നദാലിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഡെല്‍ പോട്രോയ്ക്ക് സാധിച്ചില്ല.

Rafael Nadal

ആദ്യം സെറ്റില്‍ പരാജയം രുചിച്ച നദാല്‍ പക്ഷേ പിന്നീടങ്ങോട്ട് ഒരൊറ്റ സെറ്റ് പോലും വിട്ടുകൊടുത്തില്ല. സ്‌കോര്‍: 4-6, 6-0, 6-3, 6-2.

ഫൈനലില്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ആണ് നദാലിന്റെ എതിരാളി. 28-ാം സീഡുകാരന്‍ ആണ് ആന്‍ഡേഴ്‌സണ്‍. സ്‌പെയിനിന്റെ പാബ്ലോ ബൂസ്റ്റയെ ആയിരുന്നു സെമി ഫൈനലില്‍ ആന്‍ഡേഴ്‌സണ്‍ പരാജയപ്പെടുത്തിയത്.

സെപ്തംബര്‍ 11 ന് ആണ് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനല്‍. തന്റെ 16-ാം ഗ്രാന്‍സ്ലാം കിരീടത്തിന് വേണ്ടിയാണ് നദാല്‍ ഇറങ്ങുന്നത്. രണ്ട് തവണ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ആളാണ് നദാല്‍.

ആന്‍ഡേഴ്‌സണെ സംബന്ധിച്ചിടത്തോളം സ്വപ്ന പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. വിജയിക്കുകയാണെങ്കില്‍ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആന്‍ഡേഴ്‌സണ് സ്വന്തമാക്കാം.

Story first published: Saturday, September 9, 2017, 10:48 [IST]
Other articles published on Sep 9, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍