കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ടസ്വര്‍ണം ലക്ഷ്യമിട്ട് ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍

Posted By: rajesh mc

ദില്ലി: ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ വരാനിരിക്കുന്ന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലക്ഷ്യമിടുന്നത് ഇരട്ടസ്വര്‍ണം. ഇതുവരെയായി ആകെ മൂന്നു സ്വര്‍ണമാണ് ഇന്ത്യയ്ക്കുവേണ്ടി ശരത് സ്വന്തമാക്കിയത്. ഏപ്രില്‍ 4 മുതല്‍ 15വരെയള്ള ഗെയിംസില്‍ പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് ശരത്തിന്റെ പ്രതീക്ഷ.

ഖത്തറില്‍ കഴിഞ്ഞമാസം നടന്ന ടൂര്‍ണമെന്റില്‍ ലോക ഏവാം നമ്പര്‍ താരം കോകി നിവയെ ശരത് അട്ടിമറിച്ചിരുന്നു. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് ഇതെന്ന് ശരത് പറയുന്നു. മികച്ച ഫോമിലുള്ള ശരത്തിന് ഇതേ പ്രകടനം കോമണ്‍വെല്‍ത്്ത ഗെയിംസിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും.

sharath

നാലു കാറ്റഗറികളിലായാണ് ഇത്തവണം ശരത് മത്സരരംഗത്തിറങ്ങുന്നത്. സിംഗിള്‍സ്, ടീം, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ മുപ്പത്തിയഞ്ചുകാരന്‍ മത്സരിക്കും. രണ്ടുസ്വര്‍ണമെങ്കിലും ഉറപ്പായി ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ലോക റാങ്കിങ്ങില്‍ നൂറിനുള്ളില്‍ ഇടം പിടിക്കാന്‍ ശരത്തിന് കഴിഞ്ഞിട്ടുണ്ട്. ടേബിള്‍ ടെന്നീസില്‍ അത്ര കരുത്തരല്ലാത്ത ഇന്ത്യയ്ക്ക് ഈ ഇനത്തില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത താരം കൂടിയാണ് ശരത് കമല്‍.

Story first published: Tuesday, March 20, 2018, 8:06 [IST]
Other articles published on Mar 20, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍