സാനിയ മിര്‍സയുടെ തിരിച്ചു വരവ് ഇനിയും വൈകും, കൂടുതല്‍ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

Written By:

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നിസ് വിസ്മയം സാനിയാ മിര്‍സ കോര്‍ട്ടില്‍ തിരിച്ചെത്താന്‍ ഇനിയും മാസങ്ങള്‍ വൈകിയേക്കും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് താരം സജീവ കളിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.

താരത്തിന് കളിക്കാന്‍ കഴിയാത്തതിനേക്കാള്‍ വിഷമം വീട്ടില്‍ അടങ്ങിയിരിക്കേണ്ടി വരുന്നതിലാണ്.' കുറച്ച് മാസങ്ങള്‍ കൂടി വിശ്രമമെടുക്കേണ്ടി വരും. എന്തായാലും റിസ്‌കെടുക്കാന്‍ വയ്യ. വേദന സഹിക്കേണ്ടത് ഞാന്‍ തന്നെയാണ്. കളിക്കാതിരിക്കുന്നതിലും ബുദ്ധിമുട്ട് അടങ്ങിയിരിക്കുന്നതിലാണ്- സൂപ്പര്‍ടെക് സ്‌പോര്‍ട്‌സ് വില്ലേജിലെ ടെന്നിസ് സെക്ഷന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

Sania Mirza

മാനസികമായ സമ്മര്‍ദ്ദമാണ് പ്രധാനവില്ലന്‍. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ കാണുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള സങ്കടം. മത്സരത്തില്‍ നിന്നു വിരമിക്കുകയാണെങ്കില്‍ കുഴപ്പമില്ല.ഇത് അങ്ങനെ അല്ലല്ലോ, നിര്‍ബന്ധപൂര്‍വം പിടിച്ചുവെച്ച പോലെ. പക്ഷേ, ആദ്യമായല്ല , പരിക്ക് ഇത്തരത്തില്‍ വില്ലനാകുന്നത്. ഇതിനു മുമ്പ് മൂന്നു തവണ സര്‍ജറിക്കു വിധേയമായിട്ടുണ്ട്-സാനിയ തന്റെ നിരാശ വ്യക്തമാക്കി.

Story first published: Monday, February 5, 2018, 15:39 [IST]
Other articles published on Feb 5, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍