നദാലിനെ പിന്തള്ളി റോജര്‍ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പര്‍; ഷറപ്പോവയ്ക്ക് മുന്നേറ്റം

Posted By: rajesh mc

മാഡ്രിഡ്: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ പദവിയില്‍. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ എടിപി റാങ്കിങ് പ്രകാരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ പന്തിള്ളി സ്വിസ് താരം ഒന്നാമതെത്തുകയായിരുന്നു. മാഡ്രിഡ് ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പുറത്തായതാണ് നദാലിന് തിരിച്ചടിയായത്.

കഴിഞ്ഞ മാര്‍ച്ച് മുതുല്‍ തുടര്‍ച്ചയായി കളിക്കളത്തില്‍നിന്നും വിട്ടുനിന്നിട്ടും ഫെഡറര്‍ക്ക് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി. ക്ലേ കോര്‍ട്ട് സീസണില്‍ നിന്നും ഫെഡറര്‍ പൂര്‍ണമായും പിന്‍വാങ്ങുകയായിരുന്നു. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ച് ആറ് സ്ഥാനം പിറകോട്ടായി 18-ാം റാങ്കിലാണ്. തുടര്‍ച്ചയായ തോല്‍വികള്‍ സെര്‍ബിയന്‍ താരത്തിന് വിനയാവുകയായിരുന്നു.

rogerfdrer

മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വേരേവ് ആണ് മൂന്നാം റാങ്കിലുള്ള പുരുഷതാരം. ഇന്ത്യന്‍താരം യൂക്കി ഭാംബ്രി എട്ട് സ്ഥാനം നഷ്ടമായി 94-ാം റാങ്കിലാണ്. മറ്റൊരു ഇന്ത്യന്‍താരം രാംകുമാര്‍ രാമനാഥന്‍ 124-ാം സ്ഥാനത്താണ്. വനിതകളുടെ വിഭാഗത്തില്‍ സിമോണ ഹാലപ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏറേക്കാലം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന റഷ്യയുടെ മരിയ ഷറപ്പോവ 12 സ്ഥാനം മെച്ചപ്പെടുത്തി 40-ാം റാങ്കിലാണ്. ആഴ്ചകള്‍ക്കുശേഷമാണ് ഷറപ്പോവ 50-ാം റാങ്കിനുളളില്‍ ഇടംപിടിക്കുന്നത്. മരുന്നടിയുടെ പേരില്‍ പുറത്താക്കപ്പെട്ട താരത്തിന് തിരിച്ചുവരവില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

Story first published: Tuesday, May 15, 2018, 7:45 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍