വീണ്ടും പരിക്ക്: റോജര്‍ ഫെഡറര്‍ ഈ സീസണില്‍ പോരിനിറങ്ങില്ല

ലണ്ടന്‍: സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡററിന് തിരിച്ചടി നല്‍കി വീണ്ടും പരിക്ക്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് വീണ്ടും താരത്തിനെ കുഴക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് പിന്മാറുകയാണെന്ന് ഫെഡറര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പിടികൂടിയ പരിക്കാണ് താരത്തെ വിടാതെ പിന്തുടരുന്നത്. അന്നത്തെ പരിക്കിനെത്തുടര്‍ന്ന് കാലിന് ശസ്ത്രക്രിയ നടത്തേണ്ടി വന്ന ഫെഡറര്‍ നീണ്ട വിശ്രമത്തിലായിരുന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കവെയാണ് വീണ്ടും പരിക്ക് വില്ലനായെത്തിയത്. അവസാന സീസണിലെ ഫ്രഞ്ച് ഓപ്പണടക്കം പല ടൂര്‍ണമെന്റുകളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. പരിക്കിന്റെ വിവരം ട്വിറ്ററിലൂടെയാണ് ഫെഡറര്‍ ആരാധകരുമായി പങ്കുവെച്ചത്.

MissyouYuvi: യുവിക്ക് കുറച്ചു കൂടെ കളിക്കാമായിരുന്നു, പറഞ്ഞത് രോഹിത്- പ്രതികരിച്ച് യുവരാജ്

പ്രിയ ആരാധകരെ നിങ്ങള്‍ സുരക്ഷിതവും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. വിശ്രമത്തിന് ശേഷം പൂര്‍ണ ആരോഗ്യത്തോടെ 2021 സീസണില്‍ കാണാമെന്നാണ് ഫെഡററിന്റെ ട്വിറ്റര്‍ കുറിപ്പ് വ്യക്തമാക്കുന്നത്. ഫെഡറര്‍ വിരമിക്കുന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെഡററിന്റെ സമീപകാലത്തെ ഫോം വിലയിരുത്തി നിലവിലെ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ പരിശീലകന്‍ ഫെഡററെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം കിരീടം നേടില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാവരും ഒരു ദിവസം കരിയര്‍ അവസാനിപ്പിക്കേണ്ടവരാണ്. ഇത് പറയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം കിരീടം നേടുക പ്രയാസകരമാണ്. ജോക്കോവിച്ച് ഫെഡററുടെ റെക്കോഡുകളെ തകര്‍ക്കും.

അദ്ദേഹം മികച്ച താരമാണെന്നുാണ് ജോക്കോവിച്ചിന്റെ പരിശീലകനായ ഇവാനിസെവിക്ക് പ്രതികരിച്ചത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ശേഷം മറ്റൊരു ഗ്രാന്റ്സ്ലാം കിരീടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പ്രായം അദ്ദേഹത്തിന് കടുത്ത തിരിച്ചടിയാകുന്നു. നിലവില്‍ എടിപി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഫെഡററുള്ളത്. മുന്‍ ലോക ഒന്നാം നമ്പര്‍താരമായ ഫെഡറര്‍ കരിയറില്‍ 20 ഗ്രാന്റ്സ്ലാ കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്. വിംബിള്‍ഡണില്‍ എട്ട് തവണ ചാമ്പ്യനായ ഫെഡറര്‍ക്ക് പക്ഷേ 2017ന് ശേഷമുള്ള സീസണുകളില്‍ വിംബിള്‍ഡണില്‍ വിജയിക്കാനായിട്ടില്ല. അഞ്ച് തവണ യുഎസ് ഓപ്പണിലും ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും അദ്ദേഹം ചാമ്പ്യനായിട്ടുണ്ട്. ലോക് ഡൗണിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അദ്ദേഹം തിരിച്ചെത്താന്‍ തയ്യാറെടുക്കവെയാണ് പരിക്ക് വില്ലനായത്.

അതേ സമയം ടെന്നിസ് കോര്‍ട്ട് ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ഈമാസം നടക്കുന്ന അഡ്രിയ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും പങ്കെടുക്കും. ഇതിനായുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടിട്ടുണ്ട്. ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന കോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. താരങ്ങള്‍ കോര്‍ട്ടിലെ ഡ്രസിങ് റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൊറോണ കാരണം മെയ് 24ന് തുടങ്ങേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചിരുന്നു. ജൂണ്‍ 29ന് നടക്കേണ്ട വിംബിള്‍ഡണിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. അതേ സമയം ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന യു എസ് ഓപ്പണ്‍ മാറ്റമില്ലാതെ നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 11, 2020, 11:39 [IST]
Other articles published on Jun 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X