മെക്സിക്കോ സിറ്റി: മെക്സിക്കോ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടവുമായി ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഒന്നാം സീഡായ നദാല്‍ സീഡില്ലാ താരം അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെ തകര്‍ത്താണ് ഹാട്രിക്ക് കിരീടത്തില്‍ മുത്തിയത്. എറ്റിപി റാങ്കിങ്ങില്‍ 35ാം സ്ഥാനത്തുള്ള ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തകര്‍ത്തത്. സ്കോര്‍ 6-3,6-2. നേരത്തെ 2005, 2013 വര്‍ഷങ്ങളിലാണ് നദാല്‍ കിരീടം നേടിയത്.
2005ല്‍ മെക്സിക്കന്‍ ഓപ്പണ്‍ നേടുമ്പോള്‍ നദാലിന് 19 വയസായിരുന്നു. മെക്സിക്കന്‍ ഓപ്പണ്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നദാലിന്റെ പേരിലാണ്. താരതമ്യേനെ ദുര്‍ബലനായ എതിരാളിയെ അനായാസമായാണ് നദാല്‍ തോല്‍പ്പിച്ചത്. നദാലിന്റെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്. കരിയറിലെ 85ാം കിരീടമാണ് നദാല്‍ ഉയര്‍ത്തിയത്. കൂടാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ കിരീടം നേടുന്നത് ഇത് 27ാം തവണയാണ്.
ഹൃദയം എപ്പോഴും റയലിനൊപ്പം; എല്‍ ക്ലാസിക്കോയില്‍ റയലിന് പിന്തുണയുമായി റൊണാള്‍ഡോ സ്റ്റേഡിയത്തില്‍
ഹാര്‍ഡ് കോര്‍ട്ടില്‍ നദാലിന്റെ 22ാം കിരീടംകൂടിയാണിത്. ഹാര്‍ഡ്കോര്‍ട്ടില്‍ കൂടുതല്‍ കിരീടമെന്ന നേട്ടത്തില്‍ മകെന്‍ റോക്കിന്റെ ഒപ്പമെത്താനും നദാലിനായി. മുന്‍ ഒന്നാം നമ്പര്‍താരമായ നദാല്‍ 19 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഫ്രഞ്ച് ഓപ്പണില്‍ 12 തവണയാണ് നദാല്‍ കിരീടം നേടിയിട്ടുള്ളത്.