ഇടുപ്പിലെ പരിക്ക്, നദാല്‍ ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സിലും മിയാമി ഓപ്പണിലും കളിക്കില്ല

Written By:
Spain's Rafael Nadal

ലണ്ടന്‍: പതിനാറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിലുള്ള സ്‌പെയിന്‍ താരം റാഫേല്‍ നദാല്‍ ഇപ്പോള്‍ പരിക്കുമൂലം വലയുകയാണ്. മാരിന്‍ സിലിക്കിനെതിരേയുള്ള ആസ്‌ത്രേലിയന്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കു മൂലം പിന്‍വാങ്ങിയ മുന്‍ ഒന്നാം നമ്പര്‍ താരത്തിന് പിന്നീട് കളത്തിലേക്കിറങ്ങാനായില്ല.

നേരത്തെ മെക്‌സിക്കോ ഓപ്പണില്‍ നിന്നും നദാല്‍ പിന്‍വാങ്ങിയിരുന്നു. ഇടുപ്പിനെ പരിക്കിന് സര്‍ജറി വേണ്ടി വരുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് എടിപി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റുകളായ ഇന്ത്യന്‍ വെല്‍സ്, മിയാമി എന്നിവയില്‍ നിന്നു കൂടി വിട്ടുനില്‍ക്കുമെന്ന് 31കാരന്‍ വ്യക്തമാക്കി.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. ആസ്‌ത്രേലിയന്‍ ഓപ്പണിലെ പരിക്ക് അകാപുല്‍കോയിലും ആവര്‍ത്തിക്കുയായിരുന്നു. കഴിഞ്ഞ മാസമാണ് റോജര്‍ ഫെഡറര്‍ക്കു മുന്നില്‍ തന്റെ ഒന്നാം സ്ഥാനം നദാല്‍ അടിയറവ് വെച്ചത്. എട്ടു മത്സരങ്ങളില്‍ നിന്നു തുടര്‍ച്ചയായി വിട്ടു നിന്നത് തിരിച്ചടിയാവുകയായിരുന്നു.

മറ്റൊരു പ്രമുഖ താരവും പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നുണ്ട്. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ സ്റ്റാന്‍ വാവ്‌രിങ്കയും ഇന്ത്യന്‍ വെല്‍സിലും മിയാമിയിലും കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം


ആഴ്‌സണലിനെ തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നിലേക്ക് ചെല്‍സി, കണ്ടറിയണം സ്ഥിതി


ഇംഗ്ലണ്ടില്‍ 'കസേരകളി', ലിവര്‍പൂള്‍ വീണ്ടും രണ്ടാമത്, റൊണാള്‍ഡോ ഡബിളില്‍ റയല്‍

Story first published: Sunday, March 4, 2018, 10:40 [IST]
Other articles published on Mar 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍