മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം പെട്രാ ക്വിറ്റോവയ്ക്ക്

Posted By: rajesh mc

മാഡ്രിഡ്: ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡച്ച് താരം കികി ബര്‍ട്ടന്‍സിനെ 7-6(6), 4-6, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വിറ്റോവ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞയാഴ്ച പ്രാഗ് ഓപ്പണില്‍ ചാമ്പ്യനായ ക്വിറ്റോവ മാഡ്രിഡ് ഓപ്പണ്‍ മൂന്നാം തവണയാണ് നേടുന്നത്.

petrakvitova

എല്ലാറ്റിനും എന്റെ ശരീരത്തോട് നന്ദി പറയുന്നതായി ക്വിറ്റോവ മത്സരശേഷം പറഞ്ഞു. ഫൈനല്‍ വളരെ വിഷമകരമായിരുന്നു. എന്നാല്‍ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 13 ദിവസങ്ങള്‍ക്കിടെ 11 മത്സരങ്ങളാണ് ക്വിറ്റോവ പൂര്‍ത്തിയാക്കിയത്. പ്രാഗ് ഓപ്പണ്‍ നേടിയത് ഉള്‍പ്പെടെ വിശ്രമമില്ലാത്ത കളിയിലായിരുന്നു ചെക് താരം.

ഫൈനലില്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ തനിക്ക് ജയിക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്. എന്നാല്‍, കോര്‍ട്ടില്‍ സര്‍വുകളും, റിട്ടേണുകളും, റാലികളുമായി മുന്നേറാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു. 2011ലും, 2015ലും ക്വിറ്റോവ തന്നെയായിരുന്നു മാഡ്രിഡില്‍ വിജയം നേടിയത്. കരിയറിലെ 24ാം കിരീടനേട്ടവും മാഡ്രിഡ് വിജയത്തോടെ ക്വിറ്റോവയ്ക്ക് സ്വന്തമായി.

Story first published: Sunday, May 13, 2018, 14:25 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍