മാഡ്രിഡ് ഓപ്പണ്‍; 34 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് നദാല്‍ ക്വാര്‍ട്ടറില്‍

Posted By: rajesh mc

മാഡ്രിഡ്: മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടില്‍ ഒരിക്കല്‍ക്കൂടി സ്പാനിഷ് താരം റാഫേല്‍ നദാല്‍ വിസ്മയം തീര്‍ത്തപ്പോള്‍ തകര്‍ന്നത് 34 വര്‍ഷത്തെ റെക്കോര്‍ഡ്. കഴിഞ്ഞ 50 സെറ്റുകളില്‍ ഒന്നുപോലും തോല്‍ക്കാതെയാണ് നദാല്‍ മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനനെ 6-3, 6-4 എന്ന സ്‌കോറിന് നദാല്‍ തോല്‍പ്പിച്ചു.

49 നേരിട്ടുള്ള വിജയമെന്ന ജോണ്‍ മക്കെന്റോയുടെ റെക്കോര്‍ഡ് ആണ് റാഫേല്‍ പഴങ്കഥയാക്കിയത്. 1984ല്‍ സ്ഥാപിച്ച ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇതുവരെ ഒരു താരത്തിനും കഴിഞ്ഞിരുന്നില്ല. കളിമണ്‍ കോര്‍ട്ടില്‍ 21-ാം നേരിട്ടുള്ള വിജയം കൂടിയാണ് റാഫേല്‍ മാഡ്രിഡില്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ ഡൊമനിക് തീം ആണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.

rafeal

മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് തനിക്ക് റെക്കോര്‍ഡിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന നദാല്‍ പറഞ്ഞു. ഏതെങ്കിലും റെക്കോര്‍ഡ് ഭേദിക്കുന്നതില്‍ അമിതമായി സന്തോഷിക്കുന്നില്ല. കളിയില്‍ മാത്രമാണ് തന്റെ ശ്രദ്ധ. 50 നേരിട്ടുള്ള വിജയം വലിയൊരു നാഴികക്കല്ലായി കാണുന്നു. മുന്നോട്ടുള്ള കളിയെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചനയെന്നും സ്പാനിഷ് താരം പറഞ്ഞു. ലോക ആറാം നമ്പര്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതോടെ മാഡ്രിഡിലും റാഫേല്‍ നദാല്‍ ഏകപക്ഷീയമായി കിരീടം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. മാഡ്രിഡില്‍ ആറാം കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.

Story first published: Friday, May 11, 2018, 14:24 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍