വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഞാനാണ് ക്യാപ്റ്റന്‍', ടെന്നീസ് അസോസിയേഷനുമായി വാളെടുത്ത് മഹേഷ് ഭൂപതി

ദില്ലി: 'നായകന്‍ ഞാന്‍ തന്നെ', പാക്കിസ്ഥാനെതിരെ ഡേവിസ് കപ്പ് ടൈ നടക്കാനിരിക്കെ, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനും ആര്‍ക്കും വിട്ടുകൊടുത്തില്ലെന്ന് മഹേഷ് ഭൂപതി. മുന്‍ ഇന്ത്യന്‍ താരം രോഹിത് രാജ്പാലിനെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഭൂപതിയുടെ പ്രതികരണം. നിലവില്‍ ദേശീയ ടെന്നീസ് ഫെഡറേഷന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് രോഹിത് രാജ്പാല്‍.

മഹേഷ് ഭൂപതി

പാക്കിസ്ഥാനില്‍ ചെന്ന് ഡേവിസ് കപ്പ് ടൈ കളിക്കാന്‍ മഹേഷ് ഭൂപതിയടക്കമുള്ള താരങ്ങള്‍ പിന്മാറിയ സാഹചര്യത്തിലാണ് നായകനെ മാറ്റാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. സുരക്ഷാ ആശങ്കകളാണ് ഇന്ത്യന്‍ താരങ്ങളുടെ പിന്മാറ്റത്തിന് കാരണം. ഇതേസമയം, താരങ്ങളുടെ ആശങ്ക മുന്‍നിര്‍ത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ഏഷ്യാ/ഓഷ്യാന ഗ്രൂപ്പ് I ടൈ നിഷ്പക്ഷമായ വേദിയിലേക്ക് മാറ്റുമെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ ചൊവാഴ്ച്ച അറിയിച്ചു.

വേദി മാറ്റിയേക്കില്ലെന്ന് കരുതിയാണ് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ മഹേഷ് ഭൂപതിക്ക് പകരം രോഹിത് രാജ്പാലിനെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്തായാലും ക്യാപ്റ്റനെ മാറ്റിയ സംഭവത്തില്‍ താരങ്ങളെല്ലാം പരസ്യമായി അതൃപ്തി അറിയിച്ചു കഴിഞ്ഞു. ടീമിലെ താരങ്ങളോട് ഒരു വാക്കുപോലും പറയാതെയാണ് ക്യാപ്റ്റനെ ടെന്നീസ് അസോസിയേഷന്‍ മാറ്റിയതെന്ന് രോഹിത് ബൊപ്പണ വ്യക്തമാക്കി.

മഹേഷ് ഭൂപതി

എന്നാല്‍ അസോസിയേഷന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാന്‍ താരങ്ങള്‍ക്ക് അവകാശമില്ലെന്നാണ് എഐടിഎ സെക്രട്ടറി ജനറല്‍ ഹിരണ്‍മോയി ചാറ്റര്‍ജിയുടെ പക്ഷം. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ കമ്മിറ്റിയെടുത്ത തീരുമാനമാണിത്. ടീമിലെ താരങ്ങളുടെ അനുവാദം ആവശ്യമില്ല. കമ്മിറ്റി തീരുമാനങ്ങള്‍ ടീമിനെ അറിയിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ചാറ്റര്‍ജി വ്യക്തമാക്കി.

നവംബര്‍ 29, 30 തീയതികളിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഡേവിസ് കപ്പ് ടൈ. സെപ്തംബര്‍ 14, 15 തീയതികളില്‍ നിശ്ചയിച്ച മത്സരം സുരക്ഷാ കാരണങ്ങളാല്‍ നവംബറിലേക്ക് നീട്ടുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വഷളായ ബന്ധം ചൂണ്ടിക്കാട്ടി നിഷ്പക്ഷമായ വേദിയിലേക്ക് മത്സരം മാറ്റണമെന്ന് ഇന്ത്യയാണ് രാജ്യാന്തര ടെന്നീസ് ഫെഡറേഷനോട് ആവശ്യപ്പെട്ടത്. ഇതിന്‍ പ്രകാരം മത്സരം പാക്കിസ്ഥാന് പുറത്ത് സംഘടിപ്പിക്കാന്‍ ഐടിഎഫും തീരുമാനിച്ചു കഴിഞ്ഞു.

Story first published: Wednesday, November 6, 2019, 15:06 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X