വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോല്‍വിയോടെ ഫെഡിന്റെ പടിയിറക്കം, കണ്ണീരോടെ നദാല്‍, ഒരു യുഗം അവസാനിക്കുമ്പോള്‍

ലേവര്‍ കപ്പോടെ താന്‍ കളം വിടുമെന്ന് 41കാരനായ ഫെഡറര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്

1

ടെന്നിസില്‍ റോജര്‍ ഫെഡറര്‍ എന്ന പേരിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മകളാണ്. റാക്കറ്റേന്തിയപ്പോഴെല്ലാം വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭ. വിരോധികളില്ലാത്ത ചുരുക്കം ചില കായിക താരങ്ങളിലൊരാളാണ് ഫെഡററെന്ന് പറയാം. എല്ലാ മനോഹര കാവ്യത്തിനും ഒരു അവസാനമുണ്ട്. അതുപോലെ തന്നെ ഫെഡററെന്ന ടെന്നിസ് കോര്‍ട്ടിലെ മഹാകാവ്യം ഇവിടെ അവസാനിക്കുന്നു. ഇനി എല്ലാം ഓര്‍മകളുടെ പുസ്തകങ്ങളില്‍ ചരിത്രമെന്ന പേരിലേക്ക് മാറ്റപ്പെടും.

തോല്‍വിയോടെയാണ് ഫെഡറര്‍ക്ക് തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. ലേവര്‍ കപ്പില്‍ ഉറ്റ ചങ്ങാതിയും കളത്തിലെ മുഖ്യ എതിരാളിയുമായ റാഫേല്‍ നദാലിനൊപ്പം ഡബിള്‍സില്‍ തോല്‍വിയോടെയാണ് 24 വര്‍ഷം നീണ്ട കരിയറിന് ഫെഡറര്‍ വിരാമമിടുന്നത്. ലേവര്‍ കപ്പോടെ താന്‍ കളം വിടുമെന്ന് 41കാരനായ ഫെഡറര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ഫെഡററിലായിരുന്നു.

1

എന്നാല്‍ ലേവര്‍ കപ്പില്‍ തോല്‍വിയോടെ ഫെഡറര്‍ക്ക് യാത്രയാകേണ്ടി വന്നു. ആരാധകരോട് വികാരഭരിതനായി യാത്രയയപ്പ് പറഞ്ഞ ഫെഡററുടെ വാക്കുകള്‍ കേട്ട കണ്ണീര്‍ വാര്‍ത്ത് നദാലുമുണ്ടായിരുന്നു. കോര്‍ട്ടിലെ വീറും വാശിക്കുമപ്പുറം സുഹൃത് ബന്ധത്തിന്റെ ആഴം കൂടി നദാലിന്റെ ആ കണ്ണുനീരിലുണ്ടായിരുന്നു. ലോക ഇലവനായി മത്സരിച്ച ഫ്രാന്‍സിന്റെ ടിയാഫി-ജാക് സോക് സഖ്യത്തോട് തോറ്റാണ് ഫെഡറര്‍-നദാല്‍ സഖ്യം പുറത്തായത്. സ്‌കോര്‍ 6-4, 6-7, 9-11.

കിരീടത്തോടെ വിരമിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ വലിയ ഓര്‍മകള്‍ പേറി എന്നെന്നും ഫെഡറര്‍ ആരാധകമനസിലുണ്ടാവുമെന്നുറപ്പ്. 1998ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായാണ് ഫെഡററുടെ വരവ്. പിന്നീട് കോര്‍ട്ടുകളില്‍ വിസ്മയം തീര്‍ത്തുകൊണ്ടേയിരുന്ന താരം 20 ഗ്രാന്റ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടം ആദ്യമായി സ്വന്തമാക്കി. റാഫേല്‍ നദാലും നൊവോക് ജോക്കോവിച്ചും പിന്നീട് ഈ നേട്ടം മറികടന്നെങ്കിലും വഴികാട്ടിയ ഫെഡററുടെ മികവ് ഒന്ന് വേറെ തന്നെയാണ്.

1

2004 മുതല്‍ 2010വരെ ടെന്നിസ് കോര്‍ട്ടുകളില്‍ ഏറ്റവും ഉയര്‍ന്നുകേട്ടത് ഫെഡററെന്ന പേരാണ്. 237 ആഴ്ച തുടര്‍ച്ചയായി ഒന്നാം റാങ്കുകാരനാവാന്‍ ഫെഡറര്‍ക്ക് സാധിച്ചു. പ്രായം തളര്‍ത്തിയതോടെ വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയ ഫെഡറര്‍ക്കൊപ്പം ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണും ഒരു ഫ്രഞ്ച് ഓപ്പണും എട്ട് വിംബിള്‍ഡണും അഞ്ച് യുഎസ് ഓപ്പണുമാണുള്ളത്. ആരാധകരെ സംബന്ധിച്ച് ഫെഡറര്‍ പകരംവെക്കാനില്ലാത്ത ഇതിഹാസമാണ്. അത് അങ്ങനെ തന്നെ എക്കാലവും തുടരുകയും ചെയ്യും.

Story first published: Saturday, September 24, 2022, 8:24 [IST]
Other articles published on Sep 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X