വിജയ പരമ്പര തുടര്‍ന്ന് സാനിയ-ഹിംഗിസ് സഖ്യം
മെല്‍ബണ്‍: തൊട്ടതെല്ലാം പൊന്നാക്കി സാനിയ-ഹിംഗിസ് സഖ്യം തങ്ങളുടെ ജൈത്രയാത്ര ഓസ്‌ട്രേലിയന്‍ ഓപ്പണിലും തുടര്‍ന്നു. വനിത ഡബിള്‍സ് ഫൈനലില്‍ ടോപ് സീഡായ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം 7-6, 6-3 എന്ന സ്‌കോറിനാണ് ചെക്ക് താരങ്ങളായ ആന്‍ഡ്രിയ ഹലാവക്കോവ-ലൂസി ഹ്രാഡെക്ക സഖ്യത്തെ തകര്‍ത്തത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ നേടുന്ന രണ്ടാം കിരീടമാണിത്. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിള്‍സ് കിരീടമാണ് സാനിയ ഇതിനുമുമ്പ് നേടിയിരുന്നത്. മത്സരത്തില്‍ ആദ്യ സെറ്റില്‍ ചെക്ക് ജോഡികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് ഭേദിച്ചാണ് സിനിയ-ഹിംഗിസ് സഖ്യം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ വളരെ അനായാസമായാണ് സെറ്റും മത്സരവും സ്വന്തമാക്കി കിരീടത്തില്‍ മുത്തമിട്ടത്.

നേടിയത് ഹാട്രിക്
സീസണില്‍ വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കരീടങ്ങള്‍ നേടിയ സാനിയ-ഹിംഗിസ് സഖ്യത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ ഹാട്രിക് ഗ്രാന്‍സ്ലാമിന് ഉടമയായി.

തോല്‍വി അറിയാതെ
സാനിയ-ഹിംഗിസ് സഖ്യം തുടര്‍ച്ചയായ 36-ാം ജയമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നേടിയത്.

കരീടത്തിലും റെക്കോര്‍ഡ്
വനിതാ ഡബിള്‍സില്‍ അശ്വമേഥം തുടരുന്ന സാനിയ-ഹിംഗിസ് സഖ്യം തുടര്‍ച്ചയായ ഏട്ടാം കരീടമാണ് ഈ വിജയത്തോടെ സ്വന്തമാക്കിയത്.

ഫൈനല്‍ കടുത്തു
ആദ്യ സെറ്റില്‍ ചെക്ക് ജോഡികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് ഭേദിച്ചാണ് സിനിയ-ഹിംഗിസ് സഖ്യം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റ് വളരെ അനായാസമായി ജയിക്കുകയായിരുന്നു.

ആകെ 12 കിരീടങ്ങള്‍
ബ്രിസ്‌ബെന്‍ ഓപ്പണും സിഡ്‌നി ഓപ്പണും ഈ വര്‍ഷം സ്വന്തമാക്കിയ സാനിയ-ഹിംഗിസ് സഖ്യം ഇതുവരെ 12 കരീടങ്ങള്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications