വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരാലിമ്പിക് ഗെയിംസ്: എവിടെ കാണാം, എപ്പോള്‍ കാണാം?

ടോക്കിയോ: 16 -മത് പാരാലിമ്പിക് ഗെയിംസിന് ചൊവാഴ്ച്ച തുടക്കമായി. ഈ വര്‍ഷം 22 കായിക ഇനങ്ങളിലായി 539 ഇവന്റുകളാണ് 2020 ടോക്കിയോ പാരാലിമ്പിക്‌സില്‍ നടക്കുന്നത്. ബാഡ്മിന്റണ്‍, തായ്‌ക്വോണ്ടോ ഇനങ്ങളുടെ അരങ്ങേറ്റത്തിനും ടോക്കിയോ പാരാലിമ്പിക്‌സ് സാക്ഷ്യം വഹിക്കുന്നുണ്ട്. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 5 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യയില്‍ നിന്ന് 54 കായിക താരങ്ങളാണ് ടോക്കിയോയില്‍ മത്സരിക്കുക. 9 കായിക ഇനങ്ങളിലായി 46 ഇവന്റുകളില്‍ ഇന്ത്യ പങ്കെടുക്കും.

When And Where To Watch 2020 Tokyo Paralympics Games

ഇന്ത്യന്‍ സമയം രാവിലെ 5 മുതല്‍ വൈകീട്ട് 6 വരെയാണ് പാരാലിമ്പിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്. യൂറോസ്‌പോര്‍ട്, യൂറോസ്‌പോര്‍ട് എച്ച്ഡി, ഡിഡി സ്‌പോര്‍ട്‌സ് ചാനുകള്‍ ടോക്കിയോ പാരാലിമ്പിക്‌സ് തത്സമയം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യും. ഡിസ്‌കവറി പ്ലസ് ആപ്പ്, പ്രസാര്‍ ഭാരതി യൂട്യൂബ് ചാനല്‍ വഴിയും ടോക്കിയോ പാരാലിമ്പിക്‌സ് മത്സരങ്ങള്‍ കാണാന്‍ അവസരമുണ്ട്. പാരാലിക്‌സില്‍ ഇന്ത്യയുടെ മത്സരക്രമം ചുവടെ കാണാം.

ഓഗസ്റ്റ് 25

ടേബിള്‍ ടെന്നീസ്:
വ്യക്തിഗത ഇനം - സോനല്‍ബന്‍ മധുഭായി പട്ടേല്‍
വ്യക്തിഗത ഇനം - ഭവിന ഹസ്മുഖ്ഭായി പട്ടേല്‍

ഓഗസ്റ്റ് 27

അമ്പെയ്ത്ത്:
പുരുഷന്മാരുടെ റീകര്‍വ് വ്യക്തിഗത ഓപ്പണ്‍ - ഹര്‍വീന്ദര്‍ സിങ്, വിവേക് ചികാര
പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍ - രാകേഷ് കുമാര്‍, ശ്യാം സുന്ദര്‍ സ്വാമി
വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഓപ്പണ്‍ - ജ്യോതി ബലിയാന്‍
കോമ്പൗണ്ട് മിക്‌സഡ് ടീം ഓപ്പണ്‍ - ജ്യോതി ബലിയാന്‍/ടിബിസി

ഭാരോദ്വഹനം:
പുരുഷന്മാരുടെ 65 കിലോ - ജയ്ദീപ് ദേശ്വാള്‍
വനിതകളുടെ 50 കിലോ - സകീന ഖാത്തുന്‍

നീന്തല്‍:
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലി - സുയാഷ് ജാദവ്

ഓഗസ്റ്റ് 28

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - രജ്തിത്ത് ഭാട്ടി

ഓഗസ്റ്റ് 29

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ - വിനോദ് കുമാര്‍
പുരുഷന്മാരുടെ ഹൈ ജംപ് - നിഷാദ് കുമാര്‍, റാം പാല്‍

ഓഗസ്റ്റ് 30

ഷൂട്ടിങ്:
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ - സ്വരൂപ് മഹാവീര്‍, ദീപക് സെയ്‌നി
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ - അവാനി ലേഖര

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ - യോഗേഷ് കാത്തുനിയ
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - സുന്ദര്‍ സിങ് ജുര്‍ജര്‍, അജീത് സിങ്, ദേവേന്ദ്ര ജഹാരിയ
പുരഷന്മാരുടെ ജാവലിന്‍ ത്രോ - സുമിത് അന്റില്‍, സന്ദീപ് ചൗധരി

ഓഗസ്റ്റ് 31

ഷൂട്ടിങ്:
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ - മനീഷ് നര്‍വാള്‍, ദീപേന്ദര്‍ സിങ്, സിങ്‌രാജ്
വനിതകളഉടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ - റുബീന ഫ്രാന്‍സിസ്

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഹൈ ജംപ് - ശരദ് കുമാര്‍, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ് ഭാട്ടി
വനിതകളുടെ 100 മീറ്റര്‍ - സിമ്രാന്‍
വനിതകളുടെ ഷോട്പുട്ട് - ഭാഗ്യശ്രീ മാധവറാവു ജാദവ്

സെപ്തംബര്‍ 1

ബാഡ്മിന്റണ്‍:
പുരുഷന്മാരുടെ സിംഗിള്‍സ് - പ്രമോദ് ഭാഗത്, മനോജ് സര്‍ക്കാര്‍
വനിതകളുടെ സിംഗിള്‍സ് - പാലക് കോലി
മിക്‌സഡ് ഡബിള്‍സ് - പ്രമോദ് ഭാഗത്, പാലക് കോലി

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ക്ലബ് ത്രോ - ധരംബീര്‍ നായിന്‍, അമിത് കുമാര്‍ സരോഹ

സെപ്തംബര്‍ 2

ബാഡ്മിന്റണ്‍
പുരുഷന്മാരുടെ സിംഗിള്‍സ് - സുഹാസ് ലലിനകേര യതിരാജ്, തരുണ്‍ ദില്ലോണ്‍
പുരുഷന്മാരുടെ സിംഗിള്‍സ് - കൃഷ്ണ നഗര്‍
വനിതകളുടെ സിംഗിള്‍സ് - പാരുല്‍ പര്‍മര്‍
വനിതകളുടെ ഡബിള്‍സ് - പാരുല്‍ പര്‍മര്‍, പാലോക് കോലി

പാരാ കനൂയിങ്:
വനിതാ വിഭാഗം - പ്രാചി യാദവ്

തയ്‌ക്വോണ്ടോ:
വനിതുകളുടെ 49 കിലോ വിഭാഗം - അരുണ തന്‍വര്‍

ഷൂട്ടിങ്:
മിക്‌സഡ് 25 മീറ്റര്‍ പിസ്റ്റള്‍ - അകാശ്, രാഹുല്‍ ജാഖര്‍

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഷോട്പുട്ട് - അരവിന്ദ് മാലിക്ക്

സെപ്തംബര്‍ 3

നീന്തല്‍:
50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ - സുയാഷ് ജാദവ് - നിരഞ്ജന്‍ മുകുന്ദന്‍

ഷൂട്ടിങ്:
പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ - ദീപക് സെയ്‌നി
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ - അവാനി ലേഖര

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ഹൈ ജംപ് - പ്രവീണ്‍ കുമാര്‍
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - തേക് ചന്ദ്
പുരുഷന്മാരുടെ ഷോട്പുട്ട് - സോമന്‍ റാണ
വനിതകളുടെ ക്ലബ് ത്രോ - ഏക്ത ഭ്യാന്‍, കശിഷ് ലാഖ്ര

സെപ്തംബര്‍ 4

ഷൂട്ടിങ്:
മിക്‌സഡ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ - ദീപക് സെയ്‌നി, സിദ്ധാര്‍ത്ഥ ബാബു, അവാനി ലേഖ്ര

മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ - അകാശ്, മനിഷ് നര്‍വാള്‍, സിങ്‌രാജ്

അത്‌ലറ്റിക്‌സ്:
പുരുഷന്മാരുടെ ജാവലിന്‍ ത്രോ - നവ്ദീപ് സിങ്

സെപ്തംബര്‍ 5

ഷൂട്ടിങ്:
മിക്‌സഡ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ - ദീപക് സെയ്‌നി, അവാനി ലാഖ്ര, സിദ്ധാര്‍ത്ഥ ബാബു

Story first published: Tuesday, August 24, 2021, 19:35 [IST]
Other articles published on Aug 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X