വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നടിയില്‍ കുടുങ്ങി റഷ്യ; ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും അത്‌ലറ്റുകളെ വിലക്കിയേക്കും

ടോക്യോ: നിരോധിത മരുന്നുപയോഗത്തിന്റെ പേരില്‍ റഷ്യ വീണ്ടും കുരുക്കിലേക്ക്. റഷ്യയെ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന കായികമേളകളില്‍ നിന്നെല്ലാം വിലക്കണമെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) ശുപാര്‍ശ ചെയ്തു. ഉത്തേജക പരിശോധന ഫലങ്ങളില്‍ റഷ്യ കൃത്രിമത്വം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാഡയുടെ നിര്‍ദ്ദേശം. പാരീസില്‍ ഡിസംബര്‍ 9ന് ചേരുന്ന വാഡയുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇക്കാര്യം പരിശോധിക്കും.

കഴിഞ്ഞ ജനുവരിയില്‍ മോസ്‌ക്കോ ലബോറട്ടറിയില്‍ വെച്ചാണ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്തിയത്. എന്നാല്‍, പരിശോധനാ ഫലങ്ങളില്‍ കൃത്രിമത്വമുണ്ടെന്നും വാഡയ്ക്ക് കൈമാറിയത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിപ്പോര്‍ട്ട്. മൂന്നാഴ്ചയ്ക്കകം കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റഷ്യയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുകൂടി വിലയിരുത്തിയശേഷം വാഡ തീരുമാനം പുറത്തുവിടും.

പരിക്ക് വില്ലനാകുന്നു; സയീദ് മോദി ബാഡ്മിന്റണിലും സൈന നേവാള്‍ കളിക്കില്ലപരിക്ക് വില്ലനാകുന്നു; സയീദ് മോദി ബാഡ്മിന്റണിലും സൈന നേവാള്‍ കളിക്കില്ല

WADA again recommends ban for Russia over false doping data

ലോക അത്‌ലറ്റ് മീറ്റുകളില്‍ മറ്റു രാജ്യങ്ങള്‍ക്ക വന്‍ വെല്ലുവെളി ഉയര്‍ത്തുന്നവരാണ് റഷ്യന്‍ അത്‌ലറ്റുകള്‍. എന്നാല്‍, മരുന്നടിയുടെ പേരില്‍ കുടുക്കിലായതോടെ താരങ്ങള്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ മാറ്റുരയ്ക്കാനാകുന്നില്ല. വാഡ തീരുമാനം കടുപ്പിച്ചാല്‍ റഷ്യയ്ക്ക് 2020ലെ ടോക്യോ ഒളിമ്പിക്‌സ് നഷ്ടമാകും. റിയോ ഒളിമ്പിക്‌സില്‍ റഷ്യയെ പൂര്‍ണമായി വിലക്കാനുള്ള തീരുമാനം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് ഉത്തരവ് ഭാഗീകമായി പിന്‍വലിച്ചാണ് വിവാദം അവസാനിപ്പിച്ചത്.

Story first published: Tuesday, November 26, 2019, 14:30 [IST]
Other articles published on Nov 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X