മൂന്നുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ നീന്തല്‍ ചാമ്പ്യന് എട്ടുവര്‍ഷത്തെ വിലക്ക്

ബെയ്ജിങ്: ചൈനീസ് നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടുവര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ടാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മരുന്നു പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്യുകയാണ് താരം ചെയ്തിരുന്നതെന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കുന്നു. നേരത്തെ നീന്തല്‍ സംഘടനയായ ഫിന താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും വാഡയുടെ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ അംഗീകരിക്കുകയായിരുന്നു.

ഒളിമ്പിക്‌സില്‍ മൂന്നുതവണ സ്വര്‍ണം നേടിയ താരമാണ് സണ്‍. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും നേടിയിട്ടുണ്ട്. താരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചൈനയില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. 2018ല്‍ സാമ്പിള്‍ ശേഖരിക്കാനെത്തിയ ഫിന അംഗങ്ങളെ സണ്‍ ചോദ്യം ചെയ്യുകയും ഇതിന് അനുവദിക്കാതിരിക്കുകയുമായിരുന്നു. ശേഖരിച്ച സാമ്പിള്‍ സണ്‍ നശിപ്പിക്കുകയും ചെയ്തു.

വനിതകളുടെ ടി20 ലോകകപ്പ്: പാകിസ്താന്‍ തകര്‍ന്നു, ഉജ്ജ്വല ജയം കൊയ്ത് ഇംഗ്ലണ്ട്

എന്നാല്‍, അംഗങ്ങള്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും പ്രൊഫഷണല്‍ അല്ലാത്ത രീതിയിലാണ് തന്നോട് പെരുമാറിയതെന്നുമാണ് സണ്ണിന്റെ വിശദീകരണം. കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സണ്‍ പങ്കെടുത്തിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സണ്ണിന് കഴിയില്ല. ചൈനയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു സണ്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, February 28, 2020, 16:47 [IST]
Other articles published on Feb 28, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X