വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷക്കീബിന്റെ പെരുന്നാല്‍ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ച് ഭാര്യ ശിശിര്‍; ഏറ്റെടുത്ത് ആരാധകര്‍

ധാക്ക: വലിയ ആരാധക പിന്തുണയുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ഹസന്‍. ഐപിഎല്ലിലടക്കം നിറ സാന്നിദ്ധ്യമായ ഷക്കീബ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഇപ്പോഴിതാ ബലിപെരുന്നാളിന് തന്റെ ഭാര്യക്ക് ഷക്കീബ് നല്‍കിയ സമ്മാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷാക്കീബിന്റെ ഭാര്യയാ ഉമ്മെ അഹമ്മദ് ശിശിറിന് പുതിയ മെഴ്‌സിഡസ് ബെന്‍സ് കാറാണ് ഷക്കീബ് പെരുന്നാല്‍ സമ്മാനമായി നല്‍കിയത്.

കാറിന്റെ ചിത്രം ശിശിര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സമ്മാനമെന്ന കുറിപ്പോടെ ശിശിര്‍ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റും ലൈക്കും നല്‍കിയത്. ബംഗ്ലാദേശ താരമായ ഷക്കീബ് നിലവില്‍ യുഎസിലാണ് താമസിപ്പിക്കുന്നത്.

shakibalhasanandwife

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നിരുന്നു. എറം ഹസ്സന്‍ എന്നാണ് കുഞ്ഞിന്റെ പേര്. അലെയ്‌ന ഹസ്സന്‍ എന്നാണ് ആദ്യത്തെ കുഞ്ഞിന്റെ പേര്. 2010ല്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനെത്തിയപ്പോള്‍ അവിടെ പഠിക്കുകയായിരുന്ന ശിശിറിനെ ഷക്കീബ് പ്രണയിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012ലാണ് ഇരുവരും വിവാഹം കഴിച്ചത്.

സൂപ്പര്‍ താരമായ ഷക്കീബ് 2019 ഒക്ടോബറിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2018ലെ ഐപിഎല്ലിനിടയിലും ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടയിലും ഒത്തുകളി സംഘം സമീപിച്ച വിവരം മറച്ചുവെച്ചതിന് നിലവില്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ഷക്കീബ്. ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് ഷക്കീബിന് നഷ്ടമായിരുന്നു.പാകിസ്താന്‍ പരമ്പരയും കഴിഞ്ഞ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ഷക്കീബിന് നഷ്ടമായിരുന്നു.

അതേ സമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ താന്‍ ഉണ്ടാകുമെന്ന് ഷക്കീബ് വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ബംഗ്ലാദേശിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഷക്കീബ് കാഴ്ചവെച്ചത്. 606 റണ്‍സും 11 വിക്കറ്റുമാണ് ഷക്കീബ് സ്വന്തമാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലും ഐപിഎല്ലിന്റെ ഈ സീസണും ഷക്കീബിന് നഷ്ടമാകും.

ബംഗ്ലാദേശിനുവേണ്ടി 56 ടെസ്റ്റില്‍ നിന്ന് 3862 റണ്‍സും 210 വിക്കറ്റും 206 ഏകദിനത്തില്‍ നിന്ന് 6223 റണ്‍സും 260 വിക്കറ്റും 76 ടി20യില്‍ നിന്ന് 1567 റണ്‍സും 92 വിക്കറ്റുമാണ് ബംഗ്ലാദേശിനുവേണ്ടി ഷക്കീബ് നേടിയത്. 63 ഐപിഎല്ലില്‍ നിന്നായി 746 റണ്‍സും 59 വിക്കറ്റുമാണ് ഷക്കീബിന്റെ സമ്പാദ്യം.

Story first published: Sunday, August 2, 2020, 15:15 [IST]
Other articles published on Aug 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X