വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെല്‍ബണ്‍ ടെസ്റ്റ്: ഏഴ് വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ടീമില്‍ !! വൈസ് ക്യാപ്റ്റനും കുട്ടിത്താരം തന്നെ

ആര്‍ച്ചി ഷില്ലറിനെയാണ് 15 അംഗ ഓസീസ് ടീമിലെടുത്തത്

By Manu
7 വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ടീമില്‍ | Oneindia Malayalam

മെല്‍ബണ്‍: ഏഴു വയസ്സുകാരനായ ആര്‍ച്ചി ഷില്ലര്‍ക്കു ഇതിനേക്കാള്‍ മികച്ച ക്രിസ്മസ് സമ്മാനം ഇനി ലഭിക്കാനില്ല. ആര്‍ച്ചിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവണമെന്ന മോഹം ഇത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാവുമെന്ന് ആര്‍ച്ചി വിചാരിച്ചിട്ടുണ്ടാവില്ല.

പരിക്കിനെ തോല്‍പ്പിച്ച് ജഡേജയെത്തുന്നു, ഓസീസിനെ ഒതുക്കാന്‍... മൂന്നാം ടെസ്റ്റിന് തയ്യാര്‍പരിക്കിനെ തോല്‍പ്പിച്ച് ജഡേജയെത്തുന്നു, ഓസീസിനെ ഒതുക്കാന്‍... മൂന്നാം ടെസ്റ്റിന് തയ്യാര്‍

മെല്‍ബണില്‍ ക്രിസ്മസിന്തൊട്ടടുത്ത ദിവസം ആരംഭിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 15 അംഗ ഓസീസ് ടീമില്‍ ആര്‍ച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മാത്രമല്ല ടീമിന്റെ വൈസ് ക്യാപ്റ്റനായും താരത്തെ നിയമിച്ചു കഴിഞ്ഞു. ഗുരുതരായ രോഗം ബാധിച്ച കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുന്നതിവു വേണ്ടി രൂപീകരിച്ച മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആര്‍ച്ചിക്കു ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്.

ഹൃദയസംബന്ധമായ അസുഖം

ഹൃദയസംബന്ധമായ അസുഖം

മൂന്നു വയസ്സ് മാത്രമുള്ളപ്പോഴാണ് ആര്‍ച്ചിക്കു ഹൃദയസംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തുന്നത്. ഹൃദയവാല്‍വുകളില്‍ തകരാര്‍ ഉള്ളതായി തെളിഞ്ഞതിനെ തുടര്‍ന്ന് പല തവണ ആര്‍ച്ചി ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തു.
ഇടയ്ക്കിടെയുള്ള ശസ്ത്രക്രിയകളും ആശുപത്രി വാസവും കാരണം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോലും അവന് അവസരം ലഭിച്ചില്ല. കൂടുതല്‍ സമയവും അവന്‍ ആശുപത്രിക്കിടക്കയില്‍ തന്നെയായിരുന്നു.
മാത്രമല്ല സ്‌കൂളിലും വളരെ അപൂര്‍വ്വമായി മാത്രമേ ആര്‍ച്ചിക്കു പോവാനായുള്ളൂ. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് കളിക്കാന്‍ അവന്‍ സമയം കണ്ടെത്തിയിരുന്നു.

ഓസീസിനെ നയിക്കണം

ഓസീസിനെ നയിക്കണം

ഒരിക്കല്‍ ഭാവിയില്‍ ആരാവാനാണ് ആഗ്രഹമെന്നു അച്ഛന്‍ ചോദിച്ചപ്പോള്‍ ഓസീസ് ക്യാപ്റ്റനാവണമെന്നായിരുന്നു ആര്‍ച്ചിയുടെ മറുപടി. ആര്‍ച്ചിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും അറിഞ്ഞ മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷന്‍ പിന്നീട് ഇതു യാഥാര്‍ഥ്യമാക്കാന്‍ രംഗത്തിറങ്ങുന്നകയായിരുന്നു. ഈ സംഘടനയുടെ പരിശ്രമത്തെ തുടര്‍ന്നാണ് ആര്‍ച്ചിക്കു ഇത്രയും ചെറുപ്പത്തില്‍ തന്നെ ഓസീസ് ടീമില്‍ ഇടം ലഭിച്ചത്.
മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാന്‍ കഴിയില്ലെങ്കിലും ഇടയ്ക്കു ഗ്രൗണ്ടിലിറങ്ങാന്‍ ആര്‍ച്ചിക്കു അവസരം ലഭിക്കും.

അറിയിച്ചത് ഓസീസ് കോച്ച്

അറിയിച്ചത് ഓസീസ് കോച്ച്

ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍ തന്നെയാണ് ആര്‍ച്ചിയെ ഓസീസ് ടീമിലുള്‍പ്പെടുത്തിയ കാര്യം ഫോണിലൂടെ വിളിച്ച് അറിയിക്കുന്നത്. മെല്‍ബണില്‍ ഡിസംബര്‍ 26നു ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മൂന്നാംടെസ്റ്റിനുള്ള ഓസീസ് ടീമില്‍ ആര്‍ച്ചിയുമുണ്ടാവുമെന്ന് ലാങര്‍ അവന്റെ അമ്മയെ അറിയിക്കുകയായിരുന്നു. വളരെ മോശം സമയത്തിലൂടെയാണ് അവന്‍ കടന്നുപോയത്. കൂടുതല്‍ സമയവും ആശുപത്രിയില്‍ തന്നെയായിരുന്നു. വീണ്ടും അവന്റെ മുഖത്തു പുഞ്ചിരി തിരിച്ചുകൊണ്ടുവരാനാണ് ശ്രമം. തങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യം അതുതന്നെയാണെന്നും ലാങര്‍ പറയുകയായിരുന്നു.
ഒക്ടോബറില്‍ പാകിസ്താനെതിരേ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ലാങറുടെ ഫോണ്‍ കോള്‍.

പരിശീലനം നടത്തി

പരിശീലനം നടത്തി

ഇന്ത്യക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിനു മുമ്പ് തന്നെ ആര്‍ച്ചി ഓസീസ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. അഡ്‌ലെയ്ഡ് ഓവലില്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കുഞ്ഞു ആര്‍ച്ചി നെറ്റ്‌സില്‍ പരിശീലനവും നടത്തിയിരുന്നു. അന്നു ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റനായ ടിം പെയ്‌നിനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത ശേഷമാണ് ആര്‍ച്ചി മടങ്ങിപ്പോയത്.
ഓസീസ് ടീമില്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ഓഫ് സ്പിന്നര്‍ നതാന്‍ ലിയോണാണ്. എന്നാല്‍ ലെഗ് സ്പിന്‍ ബൗളിങിലാണ് ആര്‍ച്ചിക്കു കൂടുതല്‍ താല്‍പ്പര്യം.

Story first published: Monday, December 24, 2018, 10:33 [IST]
Other articles published on Dec 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X