നാലുമാസം കൊണ്ട് 24 കിലോ കുറച്ചു; അത്ഭുതപ്പെടുത്തുന്ന രൂപമാറ്റവുമായ സാനിയ മിര്‍സ

ഹൈദരാബാദ്: ഒരു കുട്ടിയുടെ അമ്മയായശേഷം കായിക രംഗത്തേക്ക് തിരിച്ചെത്തുക എളുപ്പമല്ല. കായിക ശേഷി കുറയുന്നതും ഭാരം കൂടുന്നതുമെല്ലാം അമ്മമാര്‍ക്ക് തിരിച്ചടിയാകാറുണ്ട്. കടുത്ത അച്ചടക്കത്തോടെ മാസങ്ങളോളം നിരന്തരമായ പരിശ്രമം നടത്തിയാല്‍ മാത്രമേ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ കായികരംഗത്ത് വിജയം വരിച്ചവര്‍ ഒട്ടേറയുണ്ടുതാനും.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയാണ് ഈ പട്ടികയിലെ പുതുമുഖം. അമ്മയാകാനായി രണ്ടുവര്‍ഷത്തോളം കളിക്കളത്തില്‍നിന്നും വിട്ടുന്നനിന്ന താരം ഗംഭീരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നടന്ന ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ യുക്രൈനിന്റെ നാദിയ കിച്ചെനോക്കിനൊപ്പം താരം ഡബിള്‍സ് കിരീടം നേടുകയുണ്ടായി.

നീ നിന്റെ കാര്യം നോക്ക്, ചാഹലിനോട് രോഹിത്! അസൂയവേണ്ടെന്ന് ചാഹലിന്റെ മറുപടി;പരസ്പരം ട്രോളി താരങ്ങള്‍

തിരിച്ചവരവിനായി വലിയ രീതിയിലുള്ള മുന്നൊരുക്കം നടത്തിയെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ സാനിയ. വില്ലനായി നിന്ന തടി കുറയ്ക്കുകയായിരുന്ന പ്രധാന ലക്ഷ്യം. കഠിന പരിശ്രമത്തിലൂടെ നാലുമാസം കൊണ്ട് 24 കിലോ കുറയ്ക്കാനായെന്ന് താരം വെളിപ്പെടുത്തി. 89 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോള്‍ 63 കിലോ ആയി കുറഞ്ഞെന്ന് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു. പഴയതും പുതിയതുമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കായിക ശേഷി വീണ്ടെടുത്തതോടെ പഴയകാലത്തെത്തിയ ഫീലാണെന്ന് സാനിയ പറഞ്ഞു. വമ്പന്‍ മത്സരങ്ങള്‍ക്കിറങ്ങാന്‍ തനിക്കിപ്പോള്‍ കഴിയും. ആര് എന്തൊക്കെ പറഞ്ഞാലും സ്വപ്‌നങ്ങളെ പിന്തുടരുക. എനിക്കിതാകുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുമെന്നും സാനിയ വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, February 11, 2020, 9:30 [IST]
Other articles published on Feb 11, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X