വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന്റെ മലയാള ഓണാശംസയുടെ ട്വിറ്റര്‍ തര്‍ജമ കണ്ട് ഞെട്ടി ആരാധകര്‍, ട്രോള്‍ മഴ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഏറെ പ്രിയപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പല തവണ കേരളത്തില്‍ വന്നിട്ടുള്ള സച്ചിന്‍ കേരളത്തിലെ പ്രകൃതി ഭംഗിയേക്കുറിച്ചും ആരാധകരുടെ സ്‌നേഹത്തെക്കുറിച്ചുമുള്ള പല തവണ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്റെ കേരളത്തിലെ ആരാധകര്‍ക്ക് മലയാളത്തില്‍ സച്ചിന്‍ നേര്‍ന്ന ഓണാശംസയാണ് ചര്‍ച്ചയായിരിക്കുന്നത്.

ട്വിറ്ററില്‍ സച്ചിന്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്ത ഓണാശംസയെ ട്വിറ്ററിലെ തന്നെ തര്‍ജമ ഓപ്‌ഷെന്‍ ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോഴുള്ള അര്‍ത്ഥ വിത്യാസത്തെയാണ് ആരാധകര്‍ ട്രോളുന്നത്. 'ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്നാണ് സച്ചിന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്. സംഭവം മലയാളികളായ ആരാധകര്‍ക്ക് മനസിലായെങ്കിലും മലയാളം അറിയാത്തവര്‍ ട്വിറ്ററിലെ തര്‍ജമ ഓപ്‌ഷെന്‍ ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷ നടത്തിയപ്പോള്‍ ശരിക്കും ഞെട്ടി.

sachin

'who cares happy onam to all 'എന്നായിരുന്നു ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ലഭിച്ചത്. ഇതൊക്കെ ആരെ പരിഗണിക്കുന്നു, എല്ലാവര്‍ക്കും ഓണാശംസകള്‍ എന്നായിരുന്നു ഇംഗ്ലീഷ് പരിഭാഷയുടെ അര്‍ത്ഥം. സച്ചിനെപ്പോലൊരു ഇതിഹാസ താരവും ഇത്രയും പ്രശസ്തനുമായ വ്യക്തി ഇത്തരത്തില്‍ ഒരു അബന്ധം ചെയ്യില്ലെന്ന് മനസിലാക്കിയ ആരാധകര്‍ ട്വിറ്റര്‍ തര്‍ജമയുടെ പിഴവ് കണ്ടെത്തുകയായിരുന്നു. സംഭവം ഏറ്റെടുത്ത ആരാധകര്‍ കമന്റുകളുമായി ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും സച്ചിന്റെ പോസ്റ്റിനെ വൈറലാക്കി. ട്വിറ്ററിന്റെ തര്‍മ പിഴവിനെ ട്രോളുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ ട്വിറ്ററിലെത്തുന്നത്.

കരയുന്ന ഇമോജിയിലൂടെ ആരെങ്കിലും ഈ തെറ്റ് തിരുത്തുമോ, തര്‍ജമ എന്ന കുറിപ്പിനൊപ്പം കരയുന്ന ഇമോജി, കൂടാതെ വാ മൂടിക്കെട്ടിയ ഇമോജി തുടങ്ങിയവയൊക്കെയാണ് പ്രധാനമായും ട്വിറ്ററിലൂടെ എത്തിയ പ്രതികരണങ്ങള്‍. എന്തായാലും സച്ചിന്റെ ഓണാശംസകള്‍ ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള ആരാധകരുടെയും ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ഗൂഗിള്‍ തര്‍ജമയിലൂടെയും ഇത്തരം തെറ്റുകള്‍ സംഭവിക്കാറുണ്ട്. പലപ്പോഴും മലയാള പദത്തിന്റെ കൃത്യമായ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ തര്‍ജമ ചെയ്യുമ്പോള്‍ ആശയത്തില്‍ വലിയ വ്യത്യാസം സംഭവിക്കാറുണ്ട്. എന്തായാലും ട്വിറ്ററിന്റെ തര്‍ജമയിലെ തെറ്റ് തിരുത്തണമെന്ന ആവിശ്യം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.

sachinonamtweet
Story first published: Tuesday, September 1, 2020, 16:56 [IST]
Other articles published on Sep 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X