ആരവങ്ങളില്ല, അവര്‍ക്കു മുന്നില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീണ്ടും ബാറ്റേന്തി, വീഡിയോ

Written By:
തെരുവില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍ | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനും ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോടു വിട പറഞ്ഞിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളമായി. ഇത്രയും കാലം കളിക്കാതിരുന്നിട്ടും സച്ചിന് ക്രിക്കറ്റിനോടുള്ള പാഷനില്‍ ഒട്ടും കുറവുവന്നിട്ടില്ല. ഇതു തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. തെരുവില്‍ ക്രിക്കറ്റ് കളിക്കുന്നവരോടൊപ്പം ചേര്‍ന്നു സച്ചിനും ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

1

മുംബൈയിലെ കൊളാബ- ബാന്ദ്ര മെട്രോ ലൈന്‍ ത്രീ ബാരിക്കേഡിലാണ് സംഭവം. രാത്രി ഏറെ വൈകി ഇതു വഴി കാറില്‍ കാറില്‍ പോവുന്നതിനിടെയാണ് തെരുവില്‍ കുറച്ചു പേര്‍ ക്രിക്കറ്റ് കളിക്കുന്നത് സച്ചിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയ മാസ്റ്റര്‍ ബ്ലാസ്റ്ററും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അപ്രതീക്ഷിത ഹീറോയെ കണ്ട് ഒരു നിമിഷം കളിയിലേര്‍പ്പെട്ടവര്‍ പകച്ചുപോയെങ്കിലും പിന്നീട് അവര്‍ സച്ചിനെയും ഒപ്പം കൂട്ടി.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

10 തവണ കിട്ടിയിട്ടും പഠിക്കാത്ത ബാംഗ്ലൂര്‍... ഈ സീസണിലും മാറ്റമില്ല, കാത്തിരിക്കുന്നത് അതേ വിധി?

സച്ചിന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തും ഇന്ത്യയുടെ മുന്‍ താരവുമായ വിനോദ് കാംബ്ലിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവന്‍ പുകഴ്ത്തിയ തന്റെ ചില അവിസ്മരണീയ ഷോട്ടുകളാണ് സച്ചിന്‍ ഇവര്‍ക്കു മുന്നില്‍ പുറത്തെടുത്തത്. പഴയ അതേ ആവേശത്തോടെ തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളി ആസ്വദിക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ടെന്ന അടിക്കുറുപ്പോടെയാണ് കാംബ്ലി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

Story first published: Tuesday, April 17, 2018, 17:02 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍