ബിറ്റ്‌കോയിന്‍ കൈയ്യിലുണ്ടോ?; റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പിനായി പോകാന്‍ അവസരം

Posted By: rajesh mc

മോസ്‌കോ: റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് അരങ്ങുണരാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കാനായി ടീമുകളും മത്സരങ്ങള്‍ കാണാനായി ലോക രാജ്യങ്ങളില്‍ നിന്നുള്ള കാണികളും റഷ്യയില്‍ എത്തും മുമ്പേ അവസാനവട്ട ഒരുക്കത്തിലാണ് സംഘാടകര്‍.

കടുത്ത ദാരിദ്യത്തില്‍ നിന്നും കോടികളുടെ ഐപിഎല്ലിലേക്ക്; അറിയണം ഈ ഇന്ത്യന്‍ താരത്തെ

ഫുട്‌ബോള്‍ ലോകകപ്പ് എന്നത് വെറും കായിക വിനോദം മാത്രമല്ല, മറിച്ച് മത്സരം നടക്കുന്ന രാജ്യങ്ങളിലേക്ക് ടൂറിസ്റ്റുകളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാക്കുന്ന മഹാമേളയാണ്. ഇത്തവണ റഷ്യയിലും ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ലോകകപ്പിനോടനുബന്ധിച്ച് എത്തിച്ചേരും. ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.

bitcoin

ടൂറിസ്റ്റുകളെ സ്വീകരിക്കാനായി ഹോട്ടലുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വരുന്നുവര്‍ക്കും റഷ്യന്‍ കറന്‍സി കൈയ്യില്‍ ഉണ്ടാകണമെന്നില്ല. മറിച്ച് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിലൂടെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഇതാദ്യമായാണ് ഒരു ലോകകപ്പിന് ഹോട്ടലുകള്‍ ഓണ്‍ലൈന്‍ കറന്‍സികള്‍ അംഗീകരിക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സിക്കെതിരെ ലോകവ്യാപകമായി പ്രചരണം നടക്കുന്ന വേളയില്‍ തന്നെയാണ് റഷ്യയുടെ വേറിട്ട നടപടിയെന്നതും ശ്രദ്ധേയമാണ്. കറന്‍സിയുടെ മൂല്യം അടുത്തിടെ പതിന്മടങ്ങ് വര്‍ദ്ധിച്ചിരുന്നു. റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് അരങ്ങേറുക. ഈ നഗരങ്ങളിലെ ഹോട്ടലുകളില്‍ ക്രിപ്‌റ്റോ കറന്‍സി അംഗീകൃതമായിരിക്കും. ക്രിപ്‌റ്റോ കറന്‍സി ഓണ്‍ലൈന്‍ വഴിയല്ലാതെ കൈമാറ്റത്തിനുള്ള അവസരവും റഷ്യന്‍ ഹോട്ടലുകള്‍ ഒരുക്കുകയാണ്. ഭാവിയില്‍ ഈ രംഗത്ത് വലിയ മാറ്റത്തിന് വഴിതെളിക്കാനും ഇത് ഇടയാക്കിയേക്കും.

Story first published: Wednesday, April 4, 2018, 8:14 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍