വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗരവ് ഗാംഗുലിയെ നായകനാക്കി വളര്‍ത്തിയത് അസ്ഹറുദ്ദീന്‍; മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്

കറാച്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ലത്തീഫ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച അസ്ഹറുദ്ദീനാണ് ഗാംഗുലിയെപ്പോലുള്ള മികച്ച നായകന്‍മാരെ ഇന്ത്യന്‍ ടീമില്‍ വളര്‍ത്തിയതെന്നാണ് റാഷിദ് അഭിപ്രായപ്പെട്ടത്. അസ്ഹറുദ്ദീന്‍ തുടങ്ങിവെച്ച സംസ്‌കാരമാണ് ധോണിയും കോലിയുമെല്ലാം പിന്തുടരുന്നതെന്നാണ് റാഷിദ് പറയുന്നത്.

'മുഹമ്മദ് അസ്ഹറുദ്ദീനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. ഇന്ത്യന്‍ ടീമിനെ ദീര്‍ഘകാലം പരിചരിച്ചയാളാണ് അദ്ദേഹം. സൗരവ് ഗാംഗുലിയെ നായകനാക്കി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് അസ്ഹറുദ്ദീന്‍ വഹിച്ചത്. ഇതിഹാസങ്ങളായ സച്ചിനും ദ്രാവിഡും സച്ചിന് കീഴില്‍ കളിച്ചു. അസ്ഹറുദ്ദീന്‍ തുടങ്ങിവെച്ച സംസ്‌കാരം ഗാംഗുലി പിന്തുടര്‍ന്നു. ധോണിയുടെ കരിയര്‍ നോക്കുമ്പോള്‍ ഗാംഗുലിയുടെ സ്വാധീനം വ്യക്തമാകും.

mohammadazharuddinandgangulyrashidlatif

ഗാംഗുലിയുടെ നായകമികവ്് ജന്മസിദ്ധമായി ലഭിച്ചതാണ്'-റാഷിദ് ലത്തീഫ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകനാണ് അസ്ഹറുദ്ദീന്‍. ഒത്തുകളി ആരോപണത്തില്‍ ഉള്‍പ്പെട്ട് കരിയര്‍ അവസാനിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ അസ്ഹറുദ്ദീന്റെ പേരും ഉള്‍പ്പെടുമായിരുന്നു. ഗാംഗുലി അസ്ഹറുദ്ദീന്റെ പാത പിന്തുടര്‍ന്നു.ധോണി ഇവരുടെ രണ്ടുപേരുടേയും ശൈലി ആധുനിക ക്രിക്കറ്റിനനുസരിച്ച് സ്വന്തം ശൈലിയിലേക്ക് മാറ്റി.

വിജയിക്കാമെന്ന് വിശ്വാസമുള്ള ടീമിനെയും അത്തരമൊരു മാനസിക നിലയുള്ള താരങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനും ഇവര്‍ക്ക് സാധിച്ചുവെന്നും റാഷിദ് പറഞ്ഞു. ധോണിയുടെ നായകമികവിനെ റാഷിദ് പ്രശംസിച്ചു. 'മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ താരമാണ് ധോണി. അത് മറ്റാര്‍ക്കും നേടാനായിട്ടില്ല. ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാഹസത്തിന് തയ്യാറാകുന്നവരാണ് ധോണിയെപ്പോലുള്ള നായകന്മാര്‍. യുവതാരങ്ങളെ അവര്‍ പ്രചോദിപ്പിക്കുന്നു. ടീമിലുള്ളവരെ തന്റെ ചിന്തക്കനുസരിച്ച് രൂപപ്പെടുത്തിയെടുക്കാന്‍ ധോണി ശ്രമിക്കാറുണ്ട്. ധോണിയെപ്പോലുള്ള നായകര്‍ സഹതാരങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കുന്നു'-റാഷിദ് ലത്തീഫ് പറഞ്ഞു.

51കാരനായ റാഷിദ് 1992 മുതല്‍ 2003വരെയാണ് പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നത്. 37 ടെസ്റ്റില്‍ നിന്ന് 1 സെഞ്ച്വറി ഉള്‍പ്പെടെ 1381 റണ്‍സും 166 ഏകദിനത്തില്‍ നിന്ന് 1709 റണ്‍സുമാണ് അദ്ദേഹം നേടിയത്. അസ്ഹറുദ്ദീന്‍ ഇന്ത്യക്കുവേണ്ടി 99 ഏകദിനത്തില്‍ നിന്ന് 6215 റണ്‍സും 334 ഏകദിനത്തില്‍ നിന്ന് 9378 റണ്‍സും നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകനായി പരാജയപ്പെട്ട അവസ്ഥയിലാണ് ഗാംഗുലി ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയത്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി ടീമിനെ വിദേശ മൈതാനങ്ങളിലടക്കം വിജയിക്കാന്‍ പഠിപ്പിച്ചു. 2007ല്‍ നായകനായെത്തിയ ധോണിയാണ് കണക്കുകളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പരിമിത ഓവര്‍ നായകന്‍.

Story first published: Thursday, September 10, 2020, 13:37 [IST]
Other articles published on Sep 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X