ഐപിഎല്‍ ഉദ്ഘാടനം; 5 കോടി രൂപ പ്രതിഫലത്തിന് രണ്‍വീര്‍ സിങ് എത്തില്ല

Posted By: rajesh mc

മുംബൈ: കുട്ടിക്രിക്കറ്റ് പൂരമായ ഐപിഎല്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് പരിപാടിയില്‍ നിന്നും പിന്മാറുന്നത്.

ഐപിഎല്‍: നരെയ്‌നില്ലാതെ എന്ത് കൊല്‍ക്കത്ത? ലിന്നുമുണ്ട്...


കോടികള്‍ വാരിയെറിഞ്ഞുളള ഐപിഎല്‍ പരിപാടിക്ക് രണ്‍വീര്‍ സിങ്ങിനെ കൂടാതെ പരിണീതി ചോപ്ര, വരുണ്‍ ധവാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് എത്തുമെന്ന് അറിയിച്ചിരുന്നത്. 15 മിനിറ്റ് നേരത്തേക്ക് രണ്‍വീറിന് 5 കോടി രൂപയാണ് പ്രതിഫലമായി നല്‍കാനിരുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.

ipl

എന്നാല്‍, ഒരു കാരണവശാലും പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശമാണ് രണ്‍വീറിന് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. നൃത്തത്തിനിടയില്‍ ചുമലിലെ പരിക്ക് ഗുരുതരമാകാന്‍ ഇടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ ഭാരിച്ച പ്രതിഫലം ലഭിക്കുന്ന പരിപാടി ഉപേക്ഷിക്കാന്‍ നടന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഏപ്രില്‍ 7ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ഏറ്റുമുട്ടുക. ആദ്യ മത്സരത്തിലെ ടോസിന് മുന്‍പായിരിക്കും കലാപരിപാടികള്‍. ഇതിനായി മാത്രം ഐപിഎല്‍ സംഘാടകര്‍ മുടക്കുന്നത് കോടികളാണ്.

Story first published: Tuesday, April 3, 2018, 8:14 [IST]
Other articles published on Apr 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍