വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബിളിന് പിന്നാലെ ദ്രാവിഡിന്റെ മകന്‍ വീണ്ടും; ഇത്തവണ തകര്‍പ്പന്‍ സെഞ്ച്വറി

ന്യൂഡല്‍ഹി: അണ്ടര്‍ ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് വീണ്ടും സെഞ്ച്വറി. ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 ടൂര്‍ണമെന്റിലാണ് ദ്രാവിഡിന്റെ മകന്റെ വെടിക്കെട്ട് ബാറ്റിങ്. മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടി കളിക്കുന്ന സമിത്തിന്റെ മികവില്‍ വിദ്യാശില്‍പ് അക്കാദമിയെ 148 റണ്‍സിന് പരാജയപ്പെടുത്തി. മല്യ അദിതി 50 ഓവറില്‍ 330 റണ്‍സെടുത്തപ്പോള്‍ എതിരാളികള്‍ 182ന് എല്ലാവരും പുറത്തായി.

ഓള്‍റൗണ്ടറായി മികവുകാട്ടുന്ന സമിത് 131 പന്തുകളില്‍നിന്നാണ് 166 റണ്‍സ് അടിച്ചെടുത്തത്. 24 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. മാത്രമല്ല, ബൗളിങ്ങിനിറങ്ങിയ സമിത് 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളും വീഴ്ത്തി. മാസങ്ങളുടെ ഇടവേളയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ നേടിയിരുന്നു. ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 മത്സരത്തില്‍ തന്നെയാണ് സമിത് അവസാനമായി ഡബിള്‍ നേടിയത്.

ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍ടീം ഇന്ത്യക്കു മുന്നറിയിപ്പ്.... നിലം തൊടീക്കില്ല!! രണ്ടാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന് പേസര്‍

samitdravid

146 പന്തില്‍നിന്നും 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സാണ് കുഞ്ഞുദ്രാവിഡ് അടിച്ചെടുത്തത്. സമിത്തിന്റെ ബാറ്റിങ് മികവില്‍ 50 ഓവറില്‍ ടീം 377 റണ്‍സ് നേടി. നേരത്തെ വൈസ് പ്രസിഡന്റ് ഇലവനുവേണ്ടി ദാര്‍വാഡ് സോണിനെതിരെ 201 റണ്‍സടിച്ചും സമിത്ത് ശ്രദ്ധേയനായിരുന്നു. കഴിഞ്ഞവര്‍ഷം ഇന്റര്‍സോണ്‍ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്നും 295 റണ്‍സ് നേടിയും സമിത്ത് വരവറിയിച്ചു. അണ്ടര്‍ 12 ക്രിക്കറ്റു മുതല്‍ തുടര്‍ച്ചയായി മികവുകാട്ടുന്ന സമിത് ഭാവി ഇന്ത്യന്‍ താരമാകുമെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് തുടരുന്നത്.

Story first published: Wednesday, February 26, 2020, 15:10 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X