വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അംഗീകരിക്കാനാവില്ല, ബിസിസിഐക്ക് എതിരെ 'വാളെടുത്ത്' പാക് ക്രിക്കറ്റ് ബോര്‍ഡ്

ഈ വര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കുമോ? വിഷയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് ട്വന്റി-20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ടീമുകള്‍ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമോ? ടൂര്‍ണമെന്റ് നടത്തണമെങ്കില്‍ ഐസിസിക്ക് മുന്നില്‍ കടമ്പകള്‍ ഒരുപാടുണ്ട്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 -ലേക്ക് ലോകകപ്പ് നീട്ടാനുള്ള ആലോചനയിലാണ് ക്രിക്കറ്റ് കൗണ്‍സില്‍. കാരണം അടുത്തവര്‍ഷം ഇന്ത്യയിലും ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. എന്തായാലും ഐസിസിയുടെ ഔദ്യോഗിക തീരുമാനം വൈകാതെ അറിയാം. ഇതേസമയം, ലോകകപ്പ് മാറ്റുകയാണെങ്കില്‍ ഒക്ടോബര്‍ - നവംബര്‍ കാലത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. എന്നാല്‍ നീക്കത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.

pcb

എങ്ങനെ മികച്ച ഫീല്‍ഡറാവാം? വഴി ഉപദേശിച്ച് കൈഫ്, കംപ്ലീറ്റ് ഫീല്‍ഡ‍റുടെ യോഗ്യത അറിയാംഎങ്ങനെ മികച്ച ഫീല്‍ഡറാവാം? വഴി ഉപദേശിച്ച് കൈഫ്, കംപ്ലീറ്റ് ഫീല്‍ഡ‍റുടെ യോഗ്യത അറിയാം

ലോകകപ്പ് മാറ്റി ഐപിഎല്‍ നടത്തുന്നതിനോട് പിസിബി അനൗദ്യോഗിക എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. ലോകകപ്പിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്നാണ് പാകിസ്താന്‍ ബോര്‍ഡിന്റെ പക്ഷം. രണ്ടുമാസം കൂടി കാത്തുനില്‍ക്കണം. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. പര്യടനം സുഗമമായി നടന്നാല്‍ ഒക്ടോബറില്‍ ലോകകപ്പ് നടത്തുന്നതിനെ കുറിച്ച് ഐസിസിക്ക് ഗൗരവമായി ചിന്തിക്കാമെന്ന് പിസിബി പറയുന്നു.

എന്തായാലും ഏഷ്യാ കപ്പും ലോകകപ്പും നീക്കിവെയ്ക്കുന്നതിനോട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒട്ടും യോജിപ്പില്ല. ഇനി ഈ ടൂര്‍ണമെന്റുകള്‍ മാറ്റുകയാണെങ്കില്‍ ക്രിക്കറ്റില്‍ സജീവമായി തുടരാന്‍ പുതിയ പദ്ധതികള്‍ പാകിസ്താന്‍ ആവിഷ്‌കരിക്കും. പൊതുവേ ഐപിഎല്‍ കാലത്ത് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറില്ല. ഐപിഎല്ലില്‍ പാക് താരങ്ങള്‍ പങ്കെടുക്കാത്തതുകൊണ്ട് ഈ സമയം എങ്ങനെ വിനിയോഗിക്കണമെന്ന ചിന്തയിലാണ് പിസിബി. ഐപിഎല്‍ പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് ഐസിസി ടൂര്‍ണമെന്റുകളെക്കാള്‍ പരിഗണന കൊടുക്കരുതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇത്തരമൊരു നീക്കം അംഗീകരിക്കാനാവില്ലെന്ന് പിസിബി വക്താവ് അടുത്തിടെ അറിയിച്ചിരുന്നു.

Story first published: Thursday, May 28, 2020, 12:18 [IST]
Other articles published on May 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X