
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (802 കോടി)
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് (ബിസിബി) ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. 802 കോടി രൂപയാണ് ബിസിബിയുടെ വരുമാനം. 1972ല്‍ സ്ഥാപിതമായ ബിസിബിയുടെ ആസ്ഥാനം ധാക്കയാണ്.
ഡരാസ്, ആംറ നെറ്റ്‌വര്‍ക്ക്, പാന്‍ സപിസിഫിക്ക് എന്നീ കമ്പനികള്‍ക്കു നിലവില്‍ ബിസിബിയുമായി കരാറുണ്ട്. നിലവില്‍ ഇന്ത്യയും പാകിസ്താനും കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമെന്ന പദവിയിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് ബംഗ്ലാദേശ്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (811 കോടി)
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനാണ് (പിസിബി) നാലാംസ്ഥാനം. എന്നാല്‍ ബിസിബിയുമായി വരുമാനത്തിന്റെ കാര്യത്തില്‍ നേരിയ വ്യത്യാസം മാത്രമേ പിസിബിക്കുള്ളൂ. 811 കോടിയാണ് ഈ വര്‍ഷം പിസിബിയുടെ വരുമാനം. 1949ല്‍ രൂപീകരിക്കപ്പെട്ട പിസിബിയുടെ ആസ്ഥാനം ലാഹോറിലാണ്.
പെപ്‌സി, ബ്രൈറ്റോ പെയിന്റ്‌സ്, ഗറ്റോറാഡെ, ഈസിപൈസ, യുനൈറ്റഡ് ബാങ്ക് ലിമിറ്റഡ്, പിടിസിഎല്‍ എന്നീ കമ്പനികള്‍ക്കാണ് നിലവില്‍ പിസിബിയുമായി കരാറുള്ളത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) നടത്തിപ്പിലൂടെയും പിസിബ കോടികള്‍ സമ്പാദിക്കുന്നുണ്ട്.

ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (2135 കോടി)
ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) 2135 കോടിയുടെ വരുമാനവുമായി ലിസ്റ്റില്‍ മൂന്നാമത്. 1997ലാണ് ഇസിബി രൂപീകരിക്കപ്പെടുന്നത്. അവരുടെ ആസ്ഥാനം ലോര്‍ഡ്‌സാണ്.
വിറ്റാലിറ്റി, റോയല്‍ ലണ്ടന്‍, ലൈഫ്‌ബോയ്, ന്യൂബാലന്‍സ് തുടങ്ങിയ കമ്പനികളാണ് ഇസിബിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍. 2019ലെ ഏകദിന ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇംഗ്ലണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ (2843 കോടി)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാണ് (സിഎ) വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം. ഈ വര്‍ഷം സിഎയുടെ വരുമാനം 2843 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് ബോര്‍ഡ് കൂടിയാണിത്. 1905ലാണ് സിഎ സ്ഥാപിക്കപ്പെടുന്നത്. ബോര്‍ഡിന്റെ ആസ്ഥാനം മെല്‍ബണാണ്.
വോഡഫോണ്‍, ഡെറ്റോണ്‍, കോമണ്‍വെല്‍ത്ത് ബാങ്ക്, വൂള്‍വര്‍ത്ത്‌സ്, എച്ച്‌സിഎല്‍, ടൊയോട്ട, കെഎഫ്‌സി, ഫോക്‌സ് സ്‌പോര്‍ട്‌സ്, കാഡ്‌ബെറി, ഗറ്റോറാഡെ തുടങ്ങിയ കമ്പനികളാണ് സിഎയുടെ സ്‌പോണ്‍സര്‍മാര്‍.

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (3730 കോടി)
വരുമാനത്തില്‍ മറ്റൊരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും ബഹുദൂരം മുന്നിലായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് (ബിസിസിഐ) നമ്പര്‍ വണ്‍. 3730 കോടിയാണ് ഈ വര്‍ഷം മാത്രം ബിസിസിഐയുടെ ഖജനാവിലേക്കു വന്നത്.
വലിയൊരു ശതമാനം വരുമാനവും ഐപിഎല്‍ നിന്നാണ്. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ഫ്രാഞ്ചൈസി ലീഗായി ഐപിഎല്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞു. 1928ല്‍ രൂപീകരിക്കപ്പെട്ട ബിസിസിഐയുടെ ആസ്ഥാനം മുംബൈയാണ്.
ബൈജൂസ്, എംപിഎല്‍ സ്‌പോര്‍ട്‌സ്, ഡ്രീം 11, ഹ്യൂണ്ടായ്, അംബുജ സിമെന്റ്‌സ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ കമ്പനികളുമായി ബിസിസിഐയ്ക്കു സ്‌പോണ്‍സര്‍ഷിപ്പ് കരാറുണ്ട്.


Click it and Unblock the Notifications