Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാശ്മീര്‍ പ്രീമിയര്‍ ലീഗ്: 'ഭീഷണിപ്പെടുത്തുന്നു'വെന്ന് ഗിബ്‌സ്, വായടപ്പിക്കുന്ന മറുപടിയുമായി ബിസിസിഐ

മുംബൈ: കാശ്മീര്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുമായുള്ള വിവാദങ്ങള്‍ കുറച്ച് ദിവസങ്ങളിലായി വലിയ ചര്‍ച്ചാവിഷയമായ കാര്യമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അഭിപ്രായ ഭിന്നതയും രാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കെയാണ് കാശ്മീര്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ ടൂര്‍ണമെന്റുമായി സംഘാടകര്‍ മുന്നോട്ട് പോകുന്നത്.

Also Read: IND vs ENG: മൂന്ന് കാര്യങ്ങളില്‍ ഇന്ത്യക്ക് ആശങ്ക, എങ്ങനെ പരിഹാരം കാണും? കോലി വിയര്‍ക്കും

ഈ മാസം ആറിന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിട്ട ആരോപണങ്ങള്‍ വലിയ ചര്‍ച്ചാവിഷയം ആവുകയും ചെയ്തു. ഇപ്പോഴിതാ ഗിബ്‌സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിസിസിഐ.

Also Read: 21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

ഗിബ്‌സിന്റെ ആരോപണങ്ങള്‍ ഇങ്ങനെ

ഗിബ്‌സിന്റെ ആരോപണങ്ങള്‍ ഇങ്ങനെ

കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കരുതെന്നാണ് തന്നോട് ബിസിസി ഐ വൃത്തങ്ങള്‍ ആവിശ്യപ്പെട്ടതെന്നാണ് ഗിബ്‌സ് വെളിപ്പെടുത്തിയത്. ബിസിസി ഐ രാഷ്ട്രീയം കളിക്കുകയാണ്. കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചാല്‍ ബിസിസി ഐയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും യാതൊരു അവസരവും നല്‍കില്ലെന്നാണ് ബിസിസി ഐ തന്നോട് വ്യക്തമാക്കിയിരിക്കുന്നതെന്നും ഗിബ്‌സ് പറഞ്ഞു. നേരത്തെ ഐപിഎല്ലില്‍ പരിശീലകനായി എത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഗിബ്‌സ് തുറന്ന് പറഞ്ഞിരുന്നു.

Also Read: IND vs ENG: ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കും, ഒന്നാം മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളറിയാം

ബിസിസിഐയുടെ മറുപടി

ബിസിസിഐയുടെ മറുപടി

നേരത്തെ ഒത്തുകളി കേസില്‍ സിബി ഐ അന്വേഷണം നേരിട്ട മുന്‍ താരത്തിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ നിരൂപിക്കാനോ നിഷേധിക്കാനോ ആര്‍ക്കുമാവില്ല. ഗിബ്‌സിന്റെ വാക്കുകള്‍ പിസിബി വിശ്വസിച്ചാലും ഇല്ലെങ്കിലും ബിസിസി ഐയെ അത് ബാധിക്കുന്നതല്ല. ഇന്ത്യയിലെ ക്രിക്കറ്റ് സാഹചര്യത്തില്‍ എല്ലാവര്‍ക്കും തീരുമാനങ്ങളെടുക്കാനുള്ള അവകാശങ്ങളുണ്ട്.

Also Read: IND vs ENG: ഇന്ത്യയുടെ 'റൂട്ട്' ക്ലിയറാവാന്‍ ജോ റൂട്ടിനെ വീഴ്ത്തണം, എങ്ങനെ പുറത്താക്കാം? മൂന്ന് വഴികള്‍

1

ബിസിസിഐ ലോകത്താകെ അവസരങ്ങള്‍ നല്‍കുന്നതില്‍ പിസിബിക്ക് അസൂയയാണ്. ഐപിഎല്ലില്‍ പാകിസ്താന്‍ വംശജരെ പങ്കെടുപ്പിക്കാത്തത് ഒരു ഐസിസി ഭാഗമായ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലായി വ്യാഖ്യാനിക്കാനാവില്ല. ആരെയൊക്കെ പങ്കെടുപ്പിക്കണം പങ്കെടുപ്പിക്കേണ്ട എന്നത് ബിസിസി ഐയുടെ തീരുമാനമാണ്'-മുതിര്‍ന്ന ബിസിസി ഐ വൃത്തങ്ങളിലൊരാള്‍ എഎന്‍ഐയോട് പറഞ്ഞു.

Also Read: IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

കാശ്മീര്‍ പ്രീമിയര്‍ ലീഗ്

കാശ്മീര്‍ പ്രീമിയര്‍ ലീഗ്

Also Read: IND vs ENG:'ഇംഗ്ലണ്ടിനെ വീഴ്ത്തും, ഇന്ത്യ ടെസ്റ്റ് പരമ്പര നേടും', വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ

ആറ് ടീമുകളാണ് കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്. എല്ലാ ടീമിലും അഞ്ച് കളിക്കാന്‍ വീതം പാക് അധീനതയിലുള്ള കാശ്മീരില്‍ നിന്നുള്ളവരായിരിക്കണം. മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസഡറാവുമ്പോള്‍ മുന്‍ ഇതിഹാസ പേസര്‍ വസിം അക്രവും ടൂര്‍ണമെന്റിന്റെ സംഘാടക സംഘത്തിലുണ്ട്. പാകിസ്താന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. തിലകരത്‌ന ദില്‍ഷന്‍ മുസാഫറാബാദ് ടൈഗേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. ഒവെയ്‌സ് ഷാ,മോണ്ടി പനേസര്‍,ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമായുണ്ട്.

Story first published: Thursday, August 26, 2021, 12:09 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+