For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക്', വമ്പന്‍ ഓഫര്‍ വെളിപ്പെടുത്തി പിസിബി

കറാച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് യുഎഇയില്‍ കൊടിയിറങ്ങുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശത്തിന് ഇതേ വേദിയില്‍ കൊടിയേറുകയാണ്. ഇൗ മാസം 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായാണ്.

1

ഇരു ടീമും തമ്മില്‍ രാഷ്ട്രീയ ഭിന്നതയുള്ളതിനാല്‍ മറ്റ് പരമ്പരകളൊന്നും കളിക്കുന്നില്ല. അതിനാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ആവേശം ഇരട്ടിയായി. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഇതുവരെ ഒരു തവണ പോലും ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. അതിനാല്‍ ഇത്തവണ പാകിസ്താന്‍ രണ്ടും കല്‍പ്പിച്ചാണ്.

Also Read: 2014 ആവര്‍ത്തിക്കുമോ? പ്ലേ ഓഫ് പ്രതീക്ഷിക്കാന്‍ മുംബൈക്ക് ജയിക്കണം, വഴിമുടക്കാന്‍ ഹൈദരാബാദ്

2

ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന്‍ ടീമിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കാന്‍ വമ്പന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക് പാക് താരങ്ങള്‍ക്ക് നല്‍കുമെന്നാണ് പിസിബി ചെയര്‍മാര്‍ റമീസ് രാജ വ്യക്തമാക്കിയത്. ഒരു ഇന്‍വസ്റ്ററെ സമീപിച്ചെന്നും പാകിസ്താന്‍ ജയിച്ചാല്‍ ബ്ലാങ്ക് ചെക്ക് നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചെന്നുമാണ് റമീസ് രാജ വെളിപ്പെടുത്തിയത്.

Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

3

'ഐസിസി നല്‍കുന്ന പണമാണ് പിസിബിയുടെ പ്രവര്‍ത്തനത്തിന്റെ 50 ശതമാനവും. ഐസിസിക്ക് ലഭിക്കുന്ന പണത്തിന്റെ 90 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യ ഐസിസിക്ക് പണം നല്‍കുന്നത് അവസാനിച്ചാല്‍ പിസിബി തകരാനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം പാകിസ്താന്‍ ഒരു രൂപപോലും ഐസിസിക്ക് നല്‍കുന്നില്ല. പാകിസ്താന്‍ ക്രിക്കറ്റിനെ കൂടുതല്‍ ശക്തമാക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പിസിബിയുടെ ഇന്‍വസ്റ്ററില്‍ ഒരാള്‍ പാകിസ്താന്‍ വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്'-റമീസ് രാജ പറഞ്ഞു.

Also Read: IPL 2021: എബിഡിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ ഭയപ്പെട്ടു, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമാവും- ഭുവനേശ്വര്‍ കുമാര്‍

4

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സാമ്പത്തിക അടിത്തറ ഉറച്ചതല്ലെന്നും റമീസ് രാജ തുറന്ന് പറഞ്ഞു. 'ഞങ്ങളുടെ സാമ്പത്തിക നില ഭദ്രമാവണമെങ്കില്‍ ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് ടീമുകളെപ്പോലെയൊക്കെയാവണം. മികച്ച ടീമാവുകയും മികച്ച സാമ്പത്തിക നിലയിലേക്കെത്തുകയും ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്.ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം 1500 രൂപയോളം ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ പ്രതിവര്‍ഷം നാല് ദശലക്ഷം രൂപയെങ്കിലും കണ്ടെത്തേണ്ടതായുണ്ട്. പിസിബി സ്‌പോണ്‍സര്‍മാരെയും ഈ ഘട്ടത്തില്‍ തേടുന്നുണ്ട്'-റമീസ് രാജ പറഞ്ഞു.

Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

5

ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കുകയെന്നത് പാകിസ്താനെ സംബന്ധിച്ച് ഇതുവരെ സാധിക്കാത്ത കാര്യമാണ്. ഏകദിന,ടി20 ലോകകപ്പിലും ഇന്ത്യയുടെ മികവിനെ വെല്ലാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ഇത്തവണ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ടീമില്‍ പ്രതീക്ഷകളേറെയാണ്. പാകിസ്താന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള വേദിയാണ് യുഎഇ. ഇവിടുത്തെ പിച്ചില്‍ കൂടുതല്‍ ആഭ്യന്തര മത്സരം കളിച്ച് പരിചയസമ്പത്തുള്ള ടീം പാകിസ്താനാണ്. കൂടാതെ പിഎസ്എല്ലിനും യുഎഇ വേദിയായിട്ടുണ്ട്.

Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

 6

Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

എന്നാല്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യയെ വീഴ്ത്തുക ഇത്തവണയും പാകിസ്താന് എളുപ്പമാവില്ല. ഐപിഎല്‍ യുഎഇ കളിച്ചിറങ്ങുന്ന ഇന്ത്യക്ക് പാക് താരങ്ങളേക്കാള്‍ വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിച്ചേക്കും. എന്നാല്‍ ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. താരക്കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും പാകിസ്താനില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത് പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ പാകിസ്താന് സാധിച്ചിരുന്നു.

Story first published: Friday, October 8, 2021, 14:43 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+