Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

ഐപിഎല്ലില്‍ തന്റെ ഭാവിയെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി ആദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരേയുള്ള മല്‍സരത്തിനു മുമ്പ് ടോസിനു ശേഷമായിരുന്നു അടുത്ത സീസണിലും താന്‍ ചെന്നൈയില്‍ തന്നെയുണ്ടാവുമോയെന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

അടുത്ത സീസണില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിലേക്കു വരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മെഗാ താരലേലവും നടക്കുന്നുണ്ട്. അതിനാല്‍ തന്നെ ചുരുക്കം ചിലരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

 സിഎസ്‌കെയില്‍ തന്നെയുണ്ടാവും

സിഎസ്‌കെയില്‍ തന്നെയുണ്ടാവും

അടുത്ത സീസണിലെ ഐപിഎല്ലിലും നിങ്ങള്‍ക്കു എന്നെ ചെന്നൈയില്‍ കാണാന്‍ കഴിയും. പക്ഷെ ഞാന്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമോയെന്ന് പറയാന്‍ കഴിയില്ല. ഒരുപാട് അനിശ്ചിതത്വങ്ങളുണ്ട്. പുതിയ രണ്ടു ടീമുകള്‍ വരാനിരിക്കുകയാണ്. കളിക്കാരെ നിലനിര്‍ത്തുന്നതിനുള്ളള നിയമങ്ങള്‍ എന്തൊക്കെയാണന്നു നമുക്ക് അറിയുകയുമില്ലെന്നും ധോണി വ്യക്തമാക്കി.
എത്ര വിദേശ താരങ്ങളെ, ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്നു നമുക്കറിയില്ല. അതുകൊണ്ടു തന്നെ ഒുരുപാട് കാര്യങ്ങളില്‍ അനിശ്ചിതത്വമുണ്ട്. അതിനാല്‍ തന്നെ നമുക്കു കാത്തിരിക്കാം, എല്ലാവര്‍ക്കും അതു നല്ലതായിരിക്കുമെന്നു പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 വിടവാങ്ങല്‍ മല്‍സരം

വിടവാങ്ങല്‍ മല്‍സരം

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ ആഗ്രഹിക്കുന്നതായി ധോണി രണ്ടു ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആരാധകരുമായി വീഡിയോ കോള്‍ വഴി സംവദിക്കവെയായിരുന്നു അദ്ദേഹം മനസ്സ്തുറന്നത്.
എനിക്കു യാത്രയയപ്പ് നല്‍കാന്‍ നിങ്ങള്‍ക്കു അവസരം ലഭിക്കും. ചെന്നൈയിലെ ചെപ്പോക്കില്‍ ഞാന്‍ അവസാനത്തെ മല്‍സരം കളിക്കുമ്പോള്‍ നിങ്ങള്‍ക്കും അവിടെയെത്താനാവുമെന്നാണ് എന്റെ പ്രതീക്ഷ. മുഴുവന്‍ ആരാധകരെയും അവിടെ വച്ചു നേരില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി വ്യക്തമാക്കിയിരുന്നു.

 നിലനിര്‍ത്തുമെന്നു സിഎസ്‌കെ

നിലനിര്‍ത്തുമെന്നു സിഎസ്‌കെ

എംഎസ് ധോണിയെ അടുത്ത സീസണിലും നിലനിര്‍ത്തുമെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്‌സിന്റെ ഒഫീഷ്യലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിലും ധോണി ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ടാവും. ചിലപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി ടീമില്‍ തുടരുകയും ചെയ്‌തേക്കാം. ഇക്കാര്യത്തില്‍ ഇനിയും തീരുമാനം എടുക്കാനിരിക്കുകയാണെന്നും ഒഫീഷ്യല്‍ പറഞ്ഞിരുന്നു.
അതേസമയം, സിഎസ്‌കെയ്‌ക്കൊപ്പം നാലാം ഐപിഎല്‍ കിരീടമാണ് ധോണി ഈ സീസണില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലെത്തിയാണ് ഇതിനു പ്രായശ്ചിത്തം ചെയ്തത്.

 ചെന്നൈയ്ക്കു ബാറ്റിങ്

ചെന്നൈയ്ക്കു ബാറ്റിങ്

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തില്‍ ചെന്നൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ഐഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ സിഎസ്‌കെ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. മോശം ഫോമിലുള്ള വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനു പകരം ക്രിസ് ജോര്‍ഡന്‍ ടീമിലെത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്-റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
പഞ്ചാബ് കിങ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, എയ്ഡന്‍ മര്‍ക്രാം, സര്‍ഫറാസ് ഖാന്‍, ഷാരൂഖ് ഖാന്‍, മോയ്‌സസ് ഹെന്റിക്വസ്, ക്രിസ് ജോര്‍ഡന്‍, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, October 7, 2021, 16:01 [IST]
Other articles published on Oct 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+