IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ഏറ്റവും കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ഡല്‍ഹി ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. ടീമിന്റെ നായകനെന്ന നിലയില്‍ റിഷഭ് പന്തും കൈയടി നേടുകയാണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറായ താരം ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന താരമാണ് റിഷഭ്.

യുവതാരമെന്ന നിലയില്‍ വലിയ ആരാധക പിന്തുണയും അദ്ദേഹത്തിനുണ്ട്. പലപ്പോഴും ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത ക്രിക്കറ്റ് താരങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. റിഷഭിന്റെ കാമുകിയെന്ന നിലയില്‍ കൂടുതലും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്നത് ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയാണ്.നടിയും മോഡലുമായ ഉര്‍വശിയുമായി റിഷഭ് പന്ത് ഡേറ്റിങ്ങിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞതും ആരാധകര്‍ ട്രോളുകളോടെ ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ റിഷഭിന്റെ ജന്മദിനത്തില്‍ ഉര്‍വശി റൗട്ടേല ആശംസ നേര്‍ന്നത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ആരാധകരുടെ സംശയം ഉയര്‍ത്തുന്നതാണ് റിഷഭിന്റെ ജന്മദിനത്തിലെ ഉര്‍വശിയുടെ ട്വീറ്റ്. 24കാരനായ താരത്തിന്റെ ജന്മദിനം ഒക്ടോബര്‍ നാലിനായിരുന്നു. എന്നാല്‍ അഞ്ചാം തീയ്യതിയാണ് ഉര്‍വശി റിഷഭിന് ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്. ഇതിനെതിരേ ആരാധകരുടെ ട്രോളും ഉയരുന്നുണ്ട്.
Also Read: ഇന്ത്യയുടെ അടുത്ത് പോലുമെത്തില്ല പാകിസ്താന്‍! റസാഖിന്റെ അഭിപ്രായം തള്ളി കനേരിയ

ജന്മദിനാശംസകള്‍ എന്ന് മാത്രം കുറിക്കുന്ന ആശംസയാണ് ട്വിറ്ററില്‍ റിഷഭിനെ ടാഗ് ചെയ്ത് ഉര്‍വശി കുറിച്ചത്. ഇത് ഒക്ടോബര്‍ അഞ്ചിനായിരുന്നു. ഇതാണ് ആരാധകരെ ട്രോളാന്‍ പ്രേരിപ്പിച്ചത്. ഞങ്ങളുടെ നായകന്‍ തിരക്കിലാണെന്നും വെറുതേ വിടൂവെന്നുമാണ് ഒരു ആരാധകന്റെ പ്രതികരണം. ലോകകപ്പില് മുമ്പ് ഞങ്ങളുടെ താരത്തെ ശല്യപ്പെടുത്തരുതെന്നാണ് മറ്റൊരു കമന്റ്. അവനെ ബ്ലോക്ക് ചെയ്യേണ്ട സമയമായെന്നാണ് റിഷഭിന്റെ ആരാധകന്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്ന് പ്രതികരിച്ചത്.
Also Read: IPL 2021: 'രോഹിത്തും ബുംറയുമില്ല', ടി20യിലെ ടോപ് ഫൈവ് താരങ്ങളെ തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

ഒരു ദിവസം വൈകിയെത്തിയ ആശംസയാണെന്നതിനാലാണ് കൂടുതലും ട്രോളുകള്‍ ഉയരുന്നത്. പന്ത് ഭയ്യ അവളെ വാട്‌സപ്പില്‍ ബ്ലോക്ക് ചെയ്തതിനാലാണ് ട്വിറ്ററില്‍ ആശംസ നേര്‍ന്നതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങള്‍ക്ക് ആധുനികമായുള്ള പരിഹാരമാണിതെന്നും ആരാധകര്‍ കുറിച്ചു. ഇത്തരത്തില്‍ രസകരമായ പല കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും ഉര്‍വശിയുടെ ട്വീറ്റ് ഇതിനോടകം ആരാധകരേറ്റെടുത്ത് വൈറലായിരിക്കുകയാണ്.
Also Read: IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

2018ലാണ് ഉര്‍വശിയും റിഷഭും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ പുറത്തുവരുന്നത്. പല വേദികളിലും ഇരുവരേയും ഒന്നിച്ച് കണ്ടുവെന്നും ഇരുവരും തമ്മില്‍ പ്രണയമാണെന്നുമാണ് അന്ന് ആരാധകര്‍ കണ്ടെത്തിയത്. എന്നാല്‍ ഈ പ്രണയബന്ധം റിഷഭ് തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇഷാ നേഗിയുമായി താന്‍ പ്രണയത്തിലാണെന്ന് റിഷഭ് തുറന്ന് സമ്മതിച്ചിരുന്നു. രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ റിഷഭ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഇതിനിടെയാണ് വീണ്ടും ഉര്‍വശി ജന്മദിന ട്വീറ്റുമായി എത്തുന്നത്. ഇതാണ് ആരാധകര്‍ ഉര്‍വശിയുടെ ട്വീറ്റിനെ വലിയ രീതിയില്‍ ട്രോളാനുള്ള കാരണം.
Also Read: T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

Also Read: IPL 2021: സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തും? റെയ്‌നയുടെ ഭാവി എന്ത്? സാധ്യതകളിതാ
നിലവില്‍ ഐപിഎല്ലിന്റെ തിരക്കിലാണ് അദ്ദേഹം. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇത്തവണ കിരീടത്തിലേക്കെത്തിക്കാന്‍ റിഷഭിനാവുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്തായാലും നായകനെന്ന നിലയില്‍ മികവുകാട്ടാന്‍ റിഷഭിന് സാധിക്കുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് റിഷഭ് പന്ത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളൊന്നും പാടില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications