Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയെ കൈവിടില്ല, അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും!

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു അവസാനമായിരിക്കുകയാണ്. അടുത്ത സീസണിലും ധോണിയെ തങ്ങള്‍ നിലനിര്‍ത്തുമെന്ന് സിഎസ്‌കെ സ്ഥിരീകരിച്ചതോടെയാണിത്. ഇന്ത്യ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ. ഇന്ത്യ സിമന്റ്‌സിന്റെ ഒഫീഷ്യലാണ് ധോണിയെ തങ്ങള്‍ കൈവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്ത സീസണില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിന്റെ ഭാഗമാവുകയാണ്. അതുകൊണ്ടു തന്നെ മെഗാ താരലേലവും സീസണിനു മുമ്പ് നടക്കും. ഡിസംബറിലായിരിക്കു മെഗാ ലേലമെന്നാണ് വിവരം.

 ധോണിയെ ഞങ്ങള്‍ നിലനിര്‍ത്തും

ധോണിയെ ഞങ്ങള്‍ നിലനിര്‍ത്തും

ഞങ്ങള്‍ അടുത്ത സീസണില്‍ എംഎസ് ധോണിയെ നിലനിര്‍ത്താന്‍ പോവുകയാണ്. അടുത്ത സീസണിലും അദ്ദേഹം ഞങ്ങളോടൊപ്പം തന്നെയുണ്ടാവും, ചിലപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി തുടരും. ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചെന്നൈയില്‍ തന്റെ വിടവാങ്ങള്‍ മല്‍സരം കാണാമെന്നാണ് ധോണി പറഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ അവസാനത്തേതാണെന്നു ഉറപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ സിമന്റ്‌സ്് ഒഫീഷ്യല്‍ വ്യക്തമാക്കി.
ഈ സീസണില്‍ ഗംഭീര പ്രകടനമാണ് ധോണിക്കു കീഴില്‍ സിഎസ്‌കെ കാഴ്ചവയ്ക്കുന്നത്. ഇതിനകെ അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടുണ്ട്.

 വിടവാങ്ങലിനെക്കുറിച്ച് ധോണി

വിടവാങ്ങലിനെക്കുറിച്ച് ധോണി

വിടവാങ്ങല്‍ മല്‍സരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ധോണി വെളിപ്പെടുത്തിയിരുന്നു. ആരാധകരുമായി സംവദിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എനിക്കു യാത്രയയപ്പ് നല്‍കാന്‍ ഇനിയും നിങ്ങള്‍ക്കു അവസരം ലഭിക്കും. ചെന്നൈയില്‍ ഞാന്‍ അവസാന മല്‍സരം കളിക്കുമ്പോള്‍ നിങ്ങള്‍ക്കും അവിടെ എത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. മുഴുവന്‍ ആരാധകരെയും ചെപ്പോക്കില്‍ വച്ചു തനിക്കു കാണാന്‍ കഴിയുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കു അറുതിയായത്.

 ലോകകപ്പ് ടീമിന്റെ ഉപദേശകന്‍

ലോകകപ്പ് ടീമിന്റെ ഉപദേശകന്‍

ഐപിഎല്ലിനു ശേഷം എംഎസ് ധോണിയെ ഇന്ത്യന്‍ ടീമിനൊപ്പം ഒരിക്കല്‍ക്കൂടി ആരാധകര്‍ക്കു കാണാന്‍ കഴിയും. ഈ മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് ധോണി. ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടൊയാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഇറങ്ങുന്നത്.
ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫികളിലേക്കു നയിച്ചിച്ചുള്ള ക്യാപ്റ്റനാണ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചത്. ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനും കൂടിയാണ് ധോണി.

ധോണിയും സിഎസ്‌കെയും

ധോണിയും സിഎസ്‌കെയും

ധോണിയും സിഎസ്‌കെയും തമ്മിലുള്ള ബന്ധത്തിന് ഐപിഎല്ലിന്റെ പ്രായമുണ്ട്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ അദ്ദേഹം സിഎസ്‌കെയുടെ കൂടാരത്തിലുണ്ട്. ഇതിനിടെ മൂന്നു തവണ അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു. ഏറ്റവുമധികം തവണ ഫൈനല്‍ കളിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. കൂടാതെ ഒരു സീസണിലൊഴികെ മുഴുവന്‍ സീസണുകളിലും സിഎസ്‌കെയെ പ്ലേഓഫിലെത്തിച്ചും അദ്ദേഹം റെക്കോര്‍ഡിട്ടിരുന്നു.

രണ്ടു സീസണുകളിലൊഴികെ ശേഷിച്ച എല്ലാ സീസണിലും ധോണി സിഎസ്‌കെയ്ക്കുവേണ്ടിയാണ് കളിച്ചത്. രണ്ടു വര്‍ഷം ചെന്നൈ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഈ സമയത്തു മാത്രമേ ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ളൂ. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്് ടീമിനു വേണ്ടിയായിരുന്നു ഇത്. 2018ല്‍ ചെന്നൈ സസ്‌പെന്‍ഷനു ശേഷം ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നപ്പോള്‍ ധോണിയെയും അവര്‍ വീണ്ടും നായകസ്ഥാനത്തേക്കു തിരികെ കൊണ്ടുവരികയായിരുന്നു. ടീമിനെ മൂന്നാം കിരീടത്തിലേക്കു നയിച്ചായിരുന്നു അദ്ദേഹം സിഎസ്‌കെയോടൊപ്പമുള്ള മടങ്ങിവരവ് ആഘോഷിച്ചത്.

Story first published: Wednesday, October 6, 2021, 18:49 [IST]
Other articles published on Oct 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+