For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 2016 ടി20 ലോകകപ്പ് നായകന്മാര്‍ ഇപ്പോള്‍ എവിടെ? എന്ത് ചെയ്യുന്നു? പരിശോധിക്കാം

ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം എത്തുകയാണ്. യുഎഇ തന്നെയാണ് ടി20 ലോകകപ്പിനും വേദിയാവുന്നത്. പേസര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒരുപോലെ തിളങ്ങാനാവുന്ന യുഎഇയിലെ സാഹചര്യത്തില്‍ ഇത്തവണ തകര്‍പ്പന്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തന്നെ തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല.

1

2016ലാണ് അവസാനമായി ടി20 ലോകകപ്പ് നടന്നത്. അതിന് ശേഷം കൊറോണയെത്തുടര്‍ന്ന് നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് നടക്കാതെ പോയി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇപ്പോള്‍ വീണ്ടുമൊരു ടി20 ലോകകപ്പ് എത്തുന്നതെന്നത് ആവേശം ഇരട്ടിയാക്കുന്നു. എന്നാല്‍ 2016ല്‍ ടീമിനെ നയിച്ച നായകന്മാരില്‍ ഇപ്പോള്‍ എത്ര പേര്‍ കളി തുടരുന്നുണ്ട്. എത്ര പേര്‍ വിരമിച്ചു? 2016ലെ ടി20 ലോകകപ്പിലെ ടീമുകളുടെ നായകന്മാരുടെ ഇപ്പോഴത്തെ അവസ്ഥയറിയാം.

Also Read: IPL 2021: വിരമിച്ച ശേഷം ബോളിവുഡിലേക്കോ? ആഗ്രഹം തുറന്ന് പറഞ്ഞ് എംഎസ് ധോണി

അസ്ഹര്‍ അഫ്ഗാന്‍ (അഫ്ഗാനിസ്ഥാന്‍)

അസ്ഹര്‍ അഫ്ഗാന്‍ (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാനിസ്ഥാന്‍ ടീമിനെ 2016 ലെ ലോകകപ്പില്‍ നയിച്ചത് അസ്ഹര്‍ അഫ്ഗാനാണ്. പാകിസ്താന്‍,ബംഗ്ലാദേശ്,ശ്രീലങ്ക ടീമുകള്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. സിംബാബ് വെയെ തോല്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ 2019 ഏപ്രിലിലെ ഏകദിന ലോകകപ്പിന് മുമ്പ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റി. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ടീമിനൊപ്പം അദ്ദേഹമുണ്ട്.ടീമിന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അസ്ഹര്‍.

Also Read: IPL 2021: 'ഇങ്ങനെ കളിക്കുന്നവര്‍ക്ക് ഇത്രയെ അര്‍ഹിച്ചിട്ടുള്ളു', രാജസ്ഥാനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ)

2016ലെ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ നായകനായിരുന്നു സ്റ്റീവ് സ്മിത്ത്. എന്നാല്‍ ഇത്തവണ ടീമിലുണ്ടെങ്കിലും നായകസ്ഥാനമില്ല. 2018ലെ ബോള്‍ ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെയാണ് സ്മിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചത്. ആരോണ്‍ ഫിഞ്ചാണ് ഇത്തവണ ഓസ്‌ട്രേലിയയിലെ നയിക്കുന്നത്. സ്മിത്ത് ടീമിലെ പ്രധാന താരങ്ങളിലൊരാളായി പ്ലേയിങ് 11ലും ഇടം പിടിച്ചേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.

Also Read: IPL 2021: 'ഇതു താന്‍ഡാ മുംബൈ', 8.2 ഓവറില്‍ കളി തീര്‍ത്തു, നേടിയെടുത്ത ചരിത്ര റെക്കോഡുകളിതാ

മഷറഫെ മൊര്‍ത്താസ (ബംഗ്ലാദേശ്)

മഷറഫെ മൊര്‍ത്താസ (ബംഗ്ലാദേശ്)

2016ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ചത് പേസ് ഓള്‍റൗണ്ടര്‍ മഷറഫെ മൊര്‍ത്താസയാണ്. എന്നാല്‍ ഇത്തവണ ടീമിനൊപ്പം അദ്ദേഹമില്ല. 2020ലെ സിംബാബ് വെ പരമ്പരയോടെ നായകസ്ഥാനം ഒഴിഞ്ഞ അദ്ദേഹം ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിന്റെ രാഷ്ട്രീയ രംഗത്ത് സജീവമാണ് അദ്ദേഹം. ഇത്തവണ നേരിട്ട് ലോകകപ്പ് യോഗ്യത നേടാനാവാത്ത ബംഗ്ലാദേശ് യോഗ്യതാ മത്സരങ്ങള്‍ കളിക്കണം.

Also Read: IPL 2021: 'തിരിച്ചുവരവിന് സഹായിച്ചത് ഈ മൂന്ന് പേരുടെ ഉപദേശം', തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

2016ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ച ഓയിന്‍ മോര്‍ഗന്‍ തന്നെയാണ് 2021ലും ടീമിനെ നയിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കാന്‍ മോര്‍ഗനായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ സജീവ താരമായി ഇപ്പോഴും മോര്‍ഗനുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ് മോര്‍ഗന്‍. സീസണില്‍ കെകെആര്‍ പ്ലേ ഓഫിന് തൊട്ടരികിലാണ്. എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

Also Read: IPL 2021: ഇതു അവസാന സീസണ്‍ അല്ല! വിടവാങ്ങല്‍ പ്ലാനിനെക്കുറിച്ച് ധോണി

തന്‍വീര്‍ അഫ്‌സല്‍ (ഹോങ്കോങ്)

തന്‍വീര്‍ അഫ്‌സല്‍ (ഹോങ്കോങ്)

ഹോങ്കോങ് നായകസ്ഥാനത്ത് തന്‍വീര്‍ അഫ്‌സലായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിന് ഹോങ്കോങ്ങില്ല. നിലവില്‍ ഹോങ്കോങ് പുരുഷ പ്രീമിയര്‍ ലീഗ് കളിക്കുകയാണ് അദ്ദേഹം. പേസ് ബൗളറെന്ന നിലയില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ് തന്‍വീര്‍. പല പ്രമുഖ താരങ്ങളെയും ബൗളിങ്ങുകൊണ്ട് വിറപ്പിക്കാന്‍ തന്‍വീറിനായിട്ടുണ്ട്.

Also Read: T20 World Cup: ഐപിഎല്‍ നോക്കി ടീമില്‍ മാറ്റം വേണ്ട, കാരണം അഗാര്‍ക്കര്‍ പറയുന്നു

എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായിരുന്നു എംഎസ് ധോണി. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇത്തവണ ഉപദേഷ്ടാവിന്റെ റോളില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് ധോണി. 2013ന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ത്തന്നെ ധോണിയെ കൊണ്ടുവന്ന് കിരീടത്തിലേക്കെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയുള്ളത്.

Also Read: IPL 2021: വിജയം തുടരാന്‍ കോലിപ്പട, ആശ്വാസ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (അയര്‍ലന്‍ഡ്)

വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (അയര്‍ലന്‍ഡ്)

2016ലെ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ നയിച്ചത് വില്യം പോര്‍ട്ടര്‍ഫീല്‍ഡാണ്. ഇത്തവണ കളിക്കാരനെന്ന നിലയില്‍ ലോകകപ്പിനില്ലെങ്കിലും ടീമിന്റെ പരിശീലകസംഘത്തില്‍ പോര്‍ട്ടര്‍ഫീല്‍ഡുമുണ്ട്. ഏകദിനത്തില്‍ ടീമിന്റെ നായകനായി ഇപ്പോഴും അദ്ദേഹം തന്നെയാണുള്ളത്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയാണ് ടി20 ലോകകപ്പിലെ പരിശീലക സംഘത്തിലേക്ക് പരിഗണിച്ചത്.

Also Read: കോലി ശരിക്കും ജെറ്റാണ്! ഭയപ്പെടുത്തിയത് ഹാര്‍ദിക്- മനസ്സ്തുറന്ന് മോറിസ്

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകനായി 2016ലെ ടി20 ലോകകപ്പിലുണ്ടായിരുന്നത് കെയ്ന്‍ വില്യംസനാണ്. ഇത്തവണയും ടീമിനെ നയിക്കുന്ന വില്യംസനാണ്. ടീമിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് വില്യംസണ്‍. 2019ലെ ഏകദിന ലോകകപ്പില്‍ ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ വില്യംസണിനായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ബാറ്റിങ്ങിലും മികവ് കാട്ടാന്‍ സാധിച്ചില്ല.

Also Read: T20 World Cup 2021: 'ഈ കൈകള്‍ ചോരില്ല', ഓരോ ടീമിലെയും മികച്ച ഫീല്‍ഡര്‍മാരെ പരിചയപ്പെടാം

ഷാഹിദ് അഫ്രീദി (പാകിസ്താന്‍)

ഷാഹിദ് അഫ്രീദി (പാകിസ്താന്‍)

പാകിസ്താന്‍ ടീമിനെ 2016ലെ ലോകകപ്പില്‍ നയിച്ചത് ഷാഹിദ് അഫ്രീദിയാണ്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം നിലവിലെ ചില ലീഗ് ക്രിക്കറ്റുകള്‍ കളിക്കുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള അഫ്രീദിക്ക് ടീമിന് ഒരു പ്രധാന കിരീടം പോലും നേടിക്കൊടുക്കാനായില്ല. നിലവില്‍ കുടുംബത്തോടൊപ്പമാണ് അഫ്രീദിയുള്ളത്.

Also Read: IPL 2021: ഇന്ത്യന്‍ ടീമിലെത്തിയത് സൂര്യയുടെയും ഇഷാന്റെയും മോശം ഫോമിന് കാരണം! - ഗവാസ്‌കര്‍

ഫഫ് ഡുപ്ലെസിസ് (ദക്ഷിണാഫ്രിക്ക)

ഫഫ് ഡുപ്ലെസിസ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരമാണ് ഫഫ് ഡുപ്ലെസിസ്. 2016ല്‍ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണെങ്കിലും ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറായ അദ്ദേഹം ബാറ്റുകൊണ്ട് മാത്രമല്ല ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ തഴയുന്ന നിലപാടാണ് ദക്ഷിണാഫ്രിക്ക സ്വീകരിച്ചിരിക്കുന്നത്.

Also Read: IPL 2021: 'റായിഡു വന്ന ശേഷം അവനാണ് സിഎസ്‌കെയുടെ ഹീറോ'- പ്രശംസിച്ച് ഗൗതം ഗംഭീര്‍

ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക)

മുന്‍ ഓള്‍റൗണ്ടര്‍ ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയെ നയിച്ചത്. മീഡിയം പേസുകൊണ്ടും ബാറ്റിങ്ങുകൊണ്ടും ഗെയിം ചെയിഞ്ചറായ അദ്ദേഹത്തിന് വലിയ മത്സര പരിചയവുമുണ്ട്. എന്നാല്‍ ഇത്തവണ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ടീമിന് സംതുലിതാവസ്ഥ നല്‍കുന്ന താരമായിരുന്നു അദ്ദേഹം. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവമല്ല.

Also Read: IPL 2021: ഡിആര്‍എസ് ഇനി ധോണി റിവ്യു സിസ്റ്റമല്ല! വിജയിച്ചത് ഒരെണ്ണം മാത്രം

ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്)

ഡാരന്‍ സമി (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിനെ 2016ല്‍ നയിച്ചത് മീഡിയം പേസ് ഓള്‍റൗണ്ടറായ ഡാരന്‍ സമിയാണ്. എന്നാല്‍ ഇത്തവണ അദ്ദേഹം ടീമിലില്ല. നിലവില്‍ പിഎസ് എല്ലില്‍ സജീവമാണെങ്കിലും ഏറെ നാളുകളായി വെസ്റ്റ് ഇന്‍ഡീസ് ടീമിന് പുറത്താണ്. പാകിസ്താനെ പിന്തുണക്കുന്ന പ്രസ്താവനകള്‍ നടത്തി സമീപകാലത്തായി അദ്ദേഹം വിവാദ നായകനായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡാണ് ഇത്തവണ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്നത്.

Story first published: Wednesday, October 6, 2021, 19:47 [IST]
Other articles published on Oct 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+