Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഐപിഎല്‍ നോക്കി ടീമില്‍ മാറ്റം വേണ്ട, കാരണം അഗാര്‍ക്കര്‍ പറയുന്നു

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിനുള്ള ടീമില്‍ മാറ്റം വരുത്തുന്നതിനോടു തനിക്കു യോജിപ്പില്ലെന്നു ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിലുള്‍പ്പെട്ട ചില താരങ്ങള്‍ ഐപിഎല്ലില്‍ മോശം പ്രകടനം തുടരുമ്പോള്‍ ഒഴിവാക്കപ്പെട്ട മറ്റു ചിലരാവട്ടെ സെലക്ടര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഉജ്ജ്വല ഫോമിലാണ്. എന്നാല്‍ ടീമിന്റെ ഭാഗമായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഫോമില്ലാതെ വലയുകയുമാണ്. ഇതേ തുടര്‍ന്നു ലോകകപ്പ് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നു പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു അഗാര്‍ക്കര്‍ വ്യക്തമാക്കിയത്.

 ടീമില്‍ മാറ്റം വരുത്തരുത്

ടീമില്‍ മാറ്റം വരുത്തരുത്

നിങ്ങള്‍ ഒരിക്കല്‍ ടീമിനെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതില്‍ ഒരു മാറ്റവും വരുത്തണമെന്നു ഞാന്‍ കരുതുന്നില്ല. പരിക്കാണെങ്കില്‍ മാത്രം മാറ്റം വരുത്താം. ലോകകപ്പ് ടീമിലുള്ള ചില കളിക്കാര്‍ ഇപ്പോള്‍ മികച്ച ഫോമിലല്ലെന്നതു സത്യമാണ്. പക്ഷെ അവര്‍ക്കു ഫോമിലേക്കെത്താന്‍ ഒരൊറ്റ ഇന്നിങ്‌സ് മാത്രം മതി- അതു ബാറ്റിങിലായാലും ബൗളിങിലായും അങ്ങനെ തന്നെ. അതിനാല്‍ തന്നെ ഐപിഎല്‍ അവസാനിക്കുന്നതിനു മുമ്പ് ഇവര്‍ക്കു തങ്ങളുടെ ഫോം വീണ്ടെടുക്കാന്‍ കഴിയുമെന്നും അഗാര്‍ക്കര്‍ നിരീക്ഷിച്ചു.

 ഞാന്‍ ഉറച്ചുനില്‍ക്കും

ഞാന്‍ ഉറച്ചുനില്‍ക്കും

ഏറ്റവും മികച്ച 15 പേരെയാവും നിങ്ങള്‍ ലോകകപ്പിനു വേണ്ടി തിരഞ്ഞെടുത്തിട്ടുണ്ടാവുക. നിങ്ങളില്‍ അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാനാണെങ്കില്‍ നേരത്തേ തിരഞ്ഞെടുത്ത ടീമില്‍ തന്നെ ഉറച്ചുനില്‍ക്കും. കാരണം കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ വന്നില്ലെങ്കിലും നിങ്ങള്‍ കളിക്കാരില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. കാരണം വളരെ പെട്ടെന്നു എല്ലാം മാറിമറിേേഞ്ഞക്കാമെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.
റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Story first published: Tuesday, October 5, 2021, 21:02 [IST]
Other articles published on Oct 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+