
മത്സരത്തില്‍ സിഎസ്‌കെ ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ശക്തമായ ബൗളിങ് നിരയുള്ള ഡല്‍ഹിക്കെതിരേ 136 എന്ന സ്‌കോറിലേക്ക് ടീമിനെയെത്തിച്ചത് അമ്പാട്ടി റായിഡുവിന്റെ (43 പന്തില്‍ 55*) പ്രകടനമാണ്. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ റായിഡുവിനായി. ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമുള്ള സാഹചര്യത്തിലാണ് റായിഡുവിന്റെ പ്രകടനം.
Also Read: IPL 2021: 'വെങ്കിയുടെ കളി നേരത്തേ കണ്ടിരുന്നു, പക്ഷെ ഇത്ര ഹിറ്റാവുമെന്ന് തോന്നിയില്ല'

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ റായിഡുവിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ കെകെആര്‍ നായകനും ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. 'അവന്‍ ടീമിലെത്തിയ ശേഷം അമ്പാട്ടി റായിഡുവാണ് സിഎസ്‌കെയുടെ സൂപ്പര്‍ താരമാണ് കരുതുന്നത്. ഓപ്പണറാവുമ്പോള്‍ 3,4,5 നമ്പറുകളില്‍ കളിച്ചാലും അവന്‍ റണ്‍സ് നേടുന്നു. ഏത് പൊസിഷനിലും തിളങ്ങാന്‍ കഴിവുണ്ട്.
Also Read: IPL 2021: എല്ലാ കണ്ണുകളും മുംബൈ ഇന്ത്യന്‍സിലേക്ക്, രാജസ്ഥാനും ജയം അനിവാര്യം, തീ പാറും പോരാട്ടം

ബാറ്റിങ് പൊസിഷന്‍ മാറ്റുമ്പോള്‍ തിളങ്ങുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ റായിഡുവിനത് സാധിക്കുന്നു. വാട്‌സണൊപ്പം ഓപ്പണ്‍ ചെയ്തപ്പോഴും അവന്‍ മികവ് കാട്ടി. ഡല്‍ഹിക്കെതിരേ നാലാം നമ്പറില്‍ ഇറങ്ങുമ്പോഴും അതേ ഫോമില്‍ കളിക്കുന്നു.നമ്മള്‍ റെയ്‌ന,ജഡേജ എന്നിവരെക്കുറിച്ചെല്ലാം സംസാരിക്കുമ്പോഴും കഴിഞ്ഞ നാല്-അഞ്ച് വര്‍ഷത്തോളമായി ടീമിന്റെ താരം അമ്പാട്ടി റായിഡുവാണ്'-ഗംഭീര്‍ പറഞ്ഞു.
Also Read: IPL 2021: ചഹാലിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല, ടി20 ലോകകപ്പ് ടീമില്‍ വേണം, മൂന്ന് കാരണങ്ങളിതാ

സ്ഥിരതയുള്ള താരമാണ് റായിഡു. മുംബൈ ഇന്ത്യന്‍സിലൂടെ കളി തുടങ്ങിയ റായിഡു പിന്നീട് സിഎസ്‌കെയിലേക്കെത്തുകയായിരുന്നു. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് റായിഡു. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ അദ്ദേഹം മികവ് കാട്ടി. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടു.55 ഏകദിനങ്ങളില്‍ നിന്ന് 47.06 ശരാശരിയില്‍ 1694 റണ്‍സും 6 ടി20യില്‍ നിന്ന് 42 റണ്‍സുമാണ് റായിഡുവിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല.
Also Read: IPL 2021: അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റല്ല നോക്കുന്നത്, ഇക്കോണമിയാണ്- സഞ്ജയ് മഞ്ജരേക്കര്‍

2019ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതോടെ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സിഎസ്‌കെയുടെ പ്ലേയിങ് 11ലെ സജീവ സാന്നിധ്യമാണ് റായിഡു. വരുന്ന സീസണിലെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ റായുഡുവിനെ നിലനിര്‍ത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. റായിഡുവിന്റെ സാന്നിധ്യമാണ് മധ്യനിരയില്‍ സിഎസ്‌കെയ്ക്ക് കരുത്ത് പകരുന്നത്. റെയ്‌ന,ധോണി എന്നിവര്‍ക്ക് ഫോമില്ലാത്തതിനാല്‍ത്തന്നെ റായിഡുവിന് സിഎസ്‌കെയില്‍ നിര്‍ണ്ണായക സ്ഥാനമാണെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കറും അഭിപ്രായപ്പെട്ടു.
Also Read: IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍
'സിഎസ്‌കെ ഫഫ് ഡുപ്ലെസിസ്,റുതുരാജ് ഗെയ്ക് വാദ് എന്നിവരെ അമിതമായി ആശ്രയിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ റായിഡുവിന്റെ ഫോം സിഎസ്‌കെയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. ഓപ്പണര്‍മാര്‍ തിളങ്ങാത്തപക്ഷം സിഎസ്‌കെ കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണ്. അതിനാല്‍ത്തന്നെ റായിഡുവിന്റെ പ്രകടനം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. ഡല്‍ഹിക്കെതിരേ തുടക്കത്തിലേ പ്രയാസപ്പെട്ടെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കാന്‍ റായിഡുവിനായി.ജഡേജക്ക് അധികം പന്തുകള്‍ നേരിടാന്‍ ലഭിച്ചില്ല.3,4,5 നമ്പറുകളിലെ പ്രകടനം ടീമുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ ഈ നമ്പറില്‍ കളിക്കുന്ന താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് ടീമിന്റെ കുതിപ്പില്‍ വളരെ പ്രധാനമാണ്'-അജിത് അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











