Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതു സംഭവിച്ചാല്‍ ധോണി അടുത്ത സീസണിലും കളിക്കും! പ്രവചിച്ച് സ്റ്റെയ്ന്‍

1

ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടത്തിലേക്കു അടുക്കവെ അടുത്ത സീസണിലും ധോണി കളിക്കുമോയെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ പ്ലേഓഫ് പോലും കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. ഇതോടെ സീസണിനു ശേഷം ധോണി വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. പക്ഷെ സീസണിലെ അവസാനത്തെ മല്‍സരത്തിനു ശേഷം ഇതേക്കുറിച്ച് കമന്റേറ്റര്‍ ചോദിച്ചപ്പോള്‍ ഉറപ്പായിട്ടും കളി തുടരുമെന്നായിരുന്നു ധോണിയുടെ മറുപടി.

ഈ സീസണില്‍ ശക്തമായ തിരിച്ചുവരവും അദ്ദേഹത്തിനു കീഴില്‍ സിഎസ്‌കെ നടത്തിയിരിക്കുകയാണ്. ഇത്തവണ ഏറ്റുവുമാദ്യം പ്ലേഓഫിലെത്തിയ ടീമായും ചെന്നൈ മാറിയിരുന്നു. ഇത്തവണ കിരീട വിജയത്തോടെ ധോണി സിഎസ്‌കെയില്‍ നിന്നും പടിയിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്‌റ്റെയ്ന്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

 ചെന്നൈയുടെ ബോസ്

ചെന്നൈയുടെ ബോസ്

ചെന്നൈയുടെ ബോസാണ് എംഎസ് ധോണി. നിങ്ങള്‍ ചെന്നൈയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ധോണിയായിരിക്കും മനസ്സിലേക്കു വരുന്നത്. ഈ സീസണില്‍ ചെന്നൈയ്ക്കു കുറച്ചു മല്‍സരങ്ങള്‍ ബാക്കിയുണ്ട്. മാത്രമല്ല അവര്‍ ഇതിനകം പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
പക്ഷെ ഈ സീസണില്‍ ധോണി ബാറ്റ് കൊണ്ടു കാര്യമായൊന്നും ചെയ്യുന്നത് നമുക്ക് ഇതുവരെ കാണാനായിട്ടില്ല. ഫൈനലില്‍ സിഎസ്‌കെയുടെ വിജയറണ്‍സ് ധോണി നേടുകയാണെങ്കില്‍ അടുത്ത ഐപിഎല്ലിലും അദ്ദേഹം ചെന്നൈ ടീമിലുണ്ടാവുമെന്ന് നിങ്ങള്‍ക്കു ഉറപ്പിക്കാമെന്നും സ്റ്റെയ്ന്‍ നിരീക്ഷിച്ചു.

 ബാറ്റിങില്‍ ക്ലിക്കാവാതെ ധോണി

ബാറ്റിങില്‍ ക്ലിക്കാവാതെ ധോണി

ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിലുമൊന്നും ധോണിക്കു പഴയ മൂര്‍ച്ചയും ചടുലതയുമൊന്നും ഇപ്പോഴും നഷ്ടമായിട്ടില്ല. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു പഴയ താളം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിലും ഇതു തന്നെയായിരുന്നു സ്ഥിതി. അന്നും റണ്ണെടുക്കാനാവാതെ ധോണി പാടുപെട്ടിരുന്നു.
ഈ സീസണില്‍ ടൂര്‍ണമെന്റിനു മുന്നോടിയായി ഒരുപാട് സമയം ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി ധോണി നെറ്റ്‌സില്‍ സമയം ചെലവഴിച്ചിരുന്നു. ടീമിന്റെ പരിശീലന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങും കാഴ്ചവച്ചിരുന്നു. പക്ഷെ ഐപിഎല്ലില്‍ ധോണിക്കു ഇതൊന്നും പുറത്തെടുക്കാനാവുന്നില്ല. കഴിഞ്ഞ സീസണിലേക്കാള്‍ ദയനീയമാണ് ഇത്തവണ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. 12 മല്‍സരങ്ങളില്‍ നിന്നും 13.20 ശരാശരിയില്‍ വെറും 66 റണ്‍സ് മാത്രമേ ധോണിക്കു നേടാനായിട്ടുള്ളൂ. 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കളിയില്‍ ഏറെക്കാലത്തിനു ശേഷം തകര്‍പ്പനൊരു സിക്‌സറിലൂടെ ധോണി ടീമിന്റെ വിജയറണ്‍സ് കുറിച്ചത് ആരാധകര്‍ക്കു ആഘോഷിക്കാന്‍ വക നല്‍കിയിരുന്നു. എന്നാല്‍ ഇതുപോലെയുള്ള കൂടുതല്‍ ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ഇനിയുള്ള മല്‍സരങ്ങളിലും സിഎസ്‌കെ പ്രതീക്ഷിക്കുന്നുണ്ട്.

 കഴിഞ്ഞ തവണത്തെ പ്രകടനം

കഴിഞ്ഞ തവണത്തെ പ്രകടനം

2020ലെ കഴിഞ്ഞ സീസണോടെയാണ് ബാറ്റിങില്‍ ധോണിയുടെ ഫോമില്‍ ഇടിവ് സംഭവിക്കുന്നത്. അതിനു തൊട്ടുമുമ്പത്തെ സീസണില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 2019ലെ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 83.20 ശരാശരിയില്‍ അദ്ദേഹം 416 റണ്‍സ് അടിച്ചെടുത്തിരുന്നു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.
പക്ഷെ 2020ല്‍ യുഎഇ വേദിയായ ടൂര്‍ണമെന്റില്‍ ഇതു നേര്‍ പകുതിയിലേക്കു വീണു. 14 മല്‍സരങ്ങളില്‍ നിന്നും 200 റണ്‍സ് മാത്രമേ കഴിഞ്ഞ തവണ ധോണി നേടിയുള്ളൂ. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ലായിരുന്നു. പുറത്താവാതെ നേടിയ 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പക്ഷെ ഈ സീസണില്‍ അദ്ദേഹത്തിന്റെ പ്രകടനം വീണ്ടും കൂപ്പുകുത്തി. കഴിഞ്ഞ സീസണില്‍ നേടിയ റണ്‍സിന്റെ പകുതി പോലും ധോണി (66 റണ്‍സ്) ഇനിയുമെത്തിയിട്ടില്ല.

Story first published: Monday, October 4, 2021, 17:24 [IST]
Other articles published on Oct 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+