
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലേക്കും അശ്വിനെ പരിഗണിച്ചിട്ടുണ്ട്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ ടി20 ടീമിലേക്ക് അശ്വിന്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ ഡല്‍ഹി നിര്‍ണ്ണായക പ്രാധാന്യം കല്‍പ്പിക്കുന്ന ബൗളറാണ് അശ്വിന്‍. ഇപ്പോളിതാ അശ്വിന്റെ ബൗളിങ്ങിന്റെ സവിശേഷത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
Also Read: IPL 2021: ഗ്യാലറിയിരുന്ന് കളി കണ്ട് വാര്‍ണര്‍, എന്തിനാണ് ഈ ക്രൂരതയെന്ന് ആരാധകര്‍

അശ്വിന്‍ ടി20 കളിക്കുമ്പോള്‍ വിക്കറ്റ് വീഴ്ത്താനല്ല ഇക്കോണമിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താനാണ് നോക്കുന്നതെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. ടെസ്റ്റില്‍ നേരെ തിരിച്ചുമാണ് അശ്വിന്‍ ചെയ്യുന്നതെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുംബൈക്കെതിരായ മത്സരത്തില്‍ അശ്വിന്‍ 10 റണ്‍സ് ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. അക്ഷര്‍ പട്ടേല്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. എന്നാല്‍ മുംബൈക്കെതിരായ മത്സരത്തിലെ പ്രകടനം കൊണ്ട് സിഎസ്‌കെയ്‌ക്കെതിരേ അശ്വിനെ പുറത്തിരുത്താന്‍ സാധ്യത കുറവാണെന്നും സഞ്ജയ് വിലയിരുത്തി.
Also Read: IPL 2021: പഴയ വിദ്യാര്‍ഥി ഇപ്പോള്‍ ടീച്ചറേക്കാള്‍ മിടുക്കന്‍! ധോണി- റിഷഭ് പോരിനെക്കുറിച്ച് വീരു

ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹിക്ക് സിഎസ്‌കെയ്‌ക്കെതിരായ മത്സരം വലിയ പ്രാധാന്യമുള്ളതല്ല. ഒന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് ഇതിനെ വിശേഷിപ്പിക്കാം. അതിനാല്‍ അശ്വിന് വിശ്രമം നല്‍കി സീനിയര്‍ സ്പിന്നറായ അമിത് മിശ്രയെ ഡല്‍ഹി കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ടാം പാദത്തില്‍ അമിത് മിശ്രക്ക് ഡല്‍ഹി അവസരം നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ ഇന്ന് അവസരം നല്‍കാനുള്ള സാധ്യതയും കൂടുതലാണ്.

എന്നാല്‍ സിഎസ്‌കെ അശ്വിന്‍ ഏറെ നാളുകള്‍ കളിച്ചിരുന്ന ടീമാണ്. ധോണിയുടെ തന്ത്രങ്ങളോടൊപ്പം ടീമിലെ പ്രധാന താരങ്ങളുടെ ബാറ്റിങ് ശൈലിയിലും അശ്വിന് നന്നായി അറിയാം. അതിനാല്‍ത്തന്നെ അശ്വിന്റെ സേവനം ഡല്‍ഹിക്ക് ഗുണം ചെയ്‌തേക്കും.എന്നാല്‍ പ്ലേ ഓഫ് അടുക്കവെ അശ്വിന് വിശ്രമം നല്‍കേണ്ടതും അത്യാവശ്യമാണ്. പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.
Also Read: T20 World Cup: ഇന്ത്യന്‍ ടീമില്‍ നിന്നു തഴഞ്ഞു, സെലക്ടര്‍മാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും!

അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. യുഎഇയിലെ പിച്ചിലെ സ്പിന്‍ സാഹചര്യം വിലയിരുത്തി അഞ്ച് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിച്ചപ്പോള്‍ ആര്‍ അശ്വിനും ടീമില്‍ ഇടം പിടിക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അശ്വിന്റെ തിരിച്ചുവരവെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ടീമിലേക്ക് പരിഗണിച്ചെങ്കിലും അശ്വിന് കളിക്കാന്‍ അവസരം നല്‍കിയേക്കില്ല. കാരണം നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉജ്ജ്വല ഫോമിലുണ്ട്.
Also Read: IPL 2021: 'പ്രീതി സിന്റ മുതല്‍ ശില്‍പ്പാ ഷെട്ടി വരെ', ഐപിഎല്ലിലെ ഗ്ലാമറസ് ഉടമകളെ അറിയാം

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാന സ്പിന്നറാണ് അശ്വിന്‍. എന്നാല്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയില്ല. ഇത് വലിയ വിവാദമാവുകയും ചെയ്തു. കഴിഞ്ഞിടെ വിരാട് കോലിക്കെതിരേ അശ്വിന്‍ ബിസിസി ഐയില്‍ പരാതി നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ അശ്വിന്‍ തന്നെ പരിഹസിക്കുകയാണ് ചെയ്തത്.
ഇന്ത്യക്കായി 46 ടി20യില്‍ നിന്ന് 6.98 എന്ന മികച്ച ഇക്കോണമിയില്‍ 52 വിക്കറ്റും 163 ഐപിഎല്ലില്‍ നിന്ന് 6.91 ഇക്കോണമിയില്‍ 142 വിക്കറ്റുമാണ് അശ്വിന്റെ പേരിലുള്ളത്. അടുത്ത സീസണില്‍ അശ്വിനെ ഡല്‍ഹി നിലനിര്‍ത്താനുള്ള സാധ്യതയും കുറവാണ്.


Click it and Unblock the Notifications











