T20 World Cup 2021: ഇന്ത്യയുടെ ആശങ്കകള്‍ ഒഴിയുന്നില്ല, മുന്നില്‍ നാല് പ്രശ്‌നങ്ങള്‍, പരിഹാരം എളുപ്പമല്ല
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിച്ച് രണ്ട് ദിവസത്തിനകം ടി20 ലോകകപ്പിന് യുഎഇ വേദിയാവുകയാണ്. നൂട്രല്‍ വേദിയില്‍ നടക്കുന്ന മത്സരമായതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച ടീമുകളാണ്. ഇവര്‍ക്കെല്ലാം അനുഭവസമ്പന്നരായ താരനിരയുമുള്ളതിനാല്‍ ആര് കിരീടം നേടുമെന്നത് കണ്ടറിയണം.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട എല്ലാ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണ്. ഐപിഎല്ലിന്റെ രണ്ടാം പാദം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുവരെ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും രണ്ടാം പാദം ആവേശകരമായി പുരോഗമിക്കുമ്പോള്‍ ടീമിന് ആശങ്കകളേറെയാണ്. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ ആശങ്കപ്പെടുത്തുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2021: ഒന്നാം സ്ഥാനം വേണം, ഡല്‍ഹിയും സിഎസ്‌കെയും നേര്‍ക്കുനേര്‍, കണക്കില്‍ മുന്നില്‍ ധോണിപ്പട

ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാവുന്നില്ല
ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്ന പേസ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം വളരെ നിരാശയുണ്ടാക്കുന്നതാണ്. ഫിനിഷര്‍ റോളില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന ഹര്‍ദിക്കിന് ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഏറെ നാളുകളായി പന്തെറിയാനും സാധിക്കുന്നില്ല. മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെക്കൊണ്ട് പന്തെറിയിക്കില്ലെന്ന് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഓള്‍റൗണ്ടറെന്ന നിലയില്‍ ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് ഹര്‍ദിക് പറയുന്നത്. എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Also Read: IPL 2021: ലോക ടി20 11ല്‍ ആരൊക്കെ? അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍

രാഹുല്‍ ചഹാര്‍ എന്തിന് ടീമില്‍?
2020ല്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നും പ്രകടനം നടത്തിയ രാഹുല്‍ ചഹാര്‍ രണ്ടാം പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മുംബൈക്കായി നാല് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് രണ്ടാംപാദത്തില്‍ അദ്ദേഹം നേടിയത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കുകാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ രാഹുലിനെ മുംബൈ പോലും പ്ലേയിങ് 11 നിന്ന് തഴഞ്ഞിരിക്കുകയാണ്. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. ടീമില്‍ ഉള്‍പ്പെടാതെ പോയ യുസ് വേന്ദ്ര ചഹാല്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞിട്ടും ടീമിന് പുറത്താണ്. അതിനാല്‍ത്തന്നെ രാഹുലിന് പകരം ചഹാല്‍ വരുമോയെന്നത് കണ്ടറിയണം.
Also Read: T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

സൂര്യകുമാറിന്റെയും ഇഷാന്റെയും ഫോം
സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നീ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ 2020 സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. 2021 സീസണിന്റെ ആദ്യ പാദത്തിലും തിളങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.സൂര്യ സ്ഥിരതകണ്ടെത്താനാവാതെ ബുദ്ധിമുട്ടുമ്പോള്‍ ഇഷാന്‍ പ്ലേയിങ് 11നും പുറത്താണ്. ഇവരെ രണ്ട് പേരെയും ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ടി20 ലോകകപ്പ് ടീമില്‍ ഉള്‍ക്കൊള്ളിച്ചതെങ്കിലും നിലവിലെ ഫോം ആശങ്ക ഉണ്ടാക്കുന്നതാണ്. വരുന്ന മത്സരങ്ങളിലൂടെയെങ്കിലും ഇവര്‍ക്ക് ഫോമിലേക്കുയരാനായില്ലെങ്കില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കത് തിരിച്ചടിയായേക്കും.
Also Read: IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!

ഭുവനേശ്വര്‍ കുമാറിന് പഴയ മൂര്‍ച്ചയില്ല
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും യുഎഇയിലെ സാഹചര്യത്തില്‍ പേസുകൊണ്ട് മികവ് കാട്ടുന്നുണ്ടെങ്കിലും ഭുവനേശ്വര്‍ കുമാറിന് മികവ് കാട്ടാനാവുന്നില്ല. സ്ഥിരതയില്ല എന്നതാണ് പ്രശ്‌നം. ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ പഴയതുപോലെ സാധിക്കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറായ ഭുവനേശ്വര്‍കുമാര്‍ വിക്കറ്റ് വീഴ്ത്താനും പ്രയാസപ്പെടുന്നു. സീനിയര്‍ താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. സമീപകാലത്തായി പരിക്കും വേട്ടയാടിയിരുന്ന താരം എത്രയും വേഗം പഴയ താളത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications