IPL 2021: ഇന്ത്യക്കു ആശ്വാസം, ഓള്‍റൗണ്ടറാവാന്‍ വീണ്ടും ഹാര്‍ദിക്- ബൗളിങ് ഉടന്‍!
ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ആശങ്ക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസും ഫോമുമാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും ബൗളിങ് പുനരാരംഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സെലക്ടര്‍മാര്‍ അദ്ദേഹത്തെ ലോകകപ്പിനുള്ള 15 അംഗ ടീമിലുള്‍പ്പെടുത്തിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപന വേളയില്‍ ഹാര്‍ദിക് ടൂര്‍ണമെന്റില്‍ തന്റെ ബൗളിങ് ക്വാട്ട പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വാക്കുകള്‍.
പക്ഷെ ഹാര്‍ദിക് ഇപ്പോഴും യഥാര്‍ഥ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിയിട്ടില്ല. മാത്രമല്ല ബൗളിങ് പുനരാരംഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി മറ്റൊരാളെ ടീമിലുള്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്.
ഇതിനിടെ ബൗളിങ് എത്രയും പെട്ടെന്ന് താന്‍ പുനരാരംഭിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഹാര്‍ദിക്. തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് ഈ വാക്കുകള്‍.

ഞാന്‍ ഉടന്‍ ബൗള്‍ ചെയ്യും
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിനിടെ ബ്രോഡ്കാസ്റ്റര്‍മാരുമായി സംസാരിക്കവെയാണ് ബൗളിങ് പുനരാരംഭിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഹാര്‍ദിക് തുറന്നു പറഞ്ഞിരിക്കുന്നത്. കമന്റേറ്റര്‍ ദീപ് ദാസ്ഗുപ്തയായിരുന്നു ബൗളിങിനെക്കുറിച്ച് ഹാര്‍ദിക്കിനോടു ചോദിച്ചത്.
ഞാന്‍ ഉടന്‍ ബൗള്‍ ചെയ്യും. ഇതിനായി കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു ബൗളിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഹാര്‍ദിക്കിന്റെ മറുപടി.

ഈ സീസണില്‍ ബൗള്‍ ചെയ്തിട്ടില്ല
പുറംഭാഗത്തിനേറ്റ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ശേഷം ഹാര്‍ദിക് മുമ്പത്തേതു പോലെ ബൗളിങില്‍ സജീവമായിരുന്നില്ല. മാത്രമല്ല ടീം തന്നെ ബൗളിങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ താരത്തിനു സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് ബൗള്‍ ചെയ്തിട്ടില്ല. യുഎഇയിലെ രണ്ടാംപാദത്തില്‍ താരം ബൗളിങ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രണ്ടാംപാദത്തിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം വലയുന്ന ഹാര്‍ദിക് ബൗളിങില്‍ നിന്നും മാറിനില്‍ക്കുകയാണ്.

ഇംഗ്ലണ്ടിനെതിരേ ബൗള്‍ ചെയ്തു
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയിലായിരുന്നു ഹാര്‍ദിക് അവസാനമായി ബൗള്‍ ചെയ്തത്. ഇതു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെയും ആരാധകരെയുമെല്ലാം ഏറെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. പഴയ ഫോമിലേക്കു ഹാര്‍ദിക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ഈ പരമ്പരയ്ക്കു ശേഷം ഹാര്‍ദിക് പിന്നീട് ബൗള്‍ ചെയ്യുന്നത് കാണാനായിട്ടില്ല. ബൗളിങില്‍ തന്റെ പഴയ മികവിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഐപിഎല്‍. പക്ഷെ സീസണില്‍ മുംബൈയുടെ മല്‍സരങ്ങള്‍ അവസാനിക്കാറായിട്ടും ഹാര്‍ദിക് ബൗളിങ് പുനരാരംഭിച്ചിട്ടില്ല.

ഹാര്‍ദിക്കിന്റെ പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്റെ റോളിലാണ് ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം ഹാര്‍ദിക് കളിച്ചത്. പക്ഷെ ബാറ്റിങിലും താരം ദയനീയമായി പരാജയപ്പെട്ടു. 10 മല്‍സരങ്ങളില്‍ നിന്നും 112 റണ്‍സ് മാത്രമേ ഹാര്‍ദിക് നേടിയിട്ടുള്ളൂ. 14 എന്ന മോശം ശരാശരിയിലാണിത്. പുറത്താവാതെ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തിലായിരുന്നു ഇത്.
ഹാര്‍ദിക് ബൗളിങ് പുനരാരംഭിച്ചിട്ടില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയേക്കും. ഈ മാസം 10 വരെ ടീമുകളില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവാദം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹാര്‍ദിക് പുറത്താവാനുള്ള സാധ്യത കൂടുതലാണ്. പകരം ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറോ, ശ്രേയസ് അയ്യരോ ടീമിലേക്കു വന്നേക്കും. നിലവില്‍ ലോകകപ്പിനുള്ള റിസവര്‍വ് താരങ്ങളുടെ നിരയിലാണ് രണ്ടു പേരും ഇടം പിടിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications