For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ആര്‍ക്ക്? എട്ട് ടീമുകളുടെയും റാങ്കിങ് ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ തന്നെ യുഎഇയില്‍ ടി20 ലോകകപ്പും ആരംഭിക്കുകയാണ്. ഒക്ടോബര്‍ 15ന് ഐപിഎല്‍ അവസാനിക്കുമ്പോള്‍ 17നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവരെല്ലാം ഫേവറേറ്റുകളാണ്.

1

ഇതിനോടകം പല പ്രവചനങ്ങളും പ്രമുഖര്‍ നടത്തിയിട്ടുണ്ട്. മൂന്നാം ടി20 കിരീടം ലക്ഷ്യമിടുന്ന വെസ്റ്റ് ഇന്‍ഡീസ് തന്നെയാണ് ഏറ്റവും ശക്തര്‍. വിരാട് കോലി ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുമെന്നതിനാല്‍ ഇന്ത്യയും വലിയ പ്രാധാന്യത്തോടെയാണ് ടി20 ലോകകപ്പിനെ കാണുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാവരും. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് ടീമുകളെയും പരിഗണിച്ച് സാമൂഹ്യ മാധ്യമത്തില്‍ ഏറ്റവും പിന്തുണയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IPL 2021: 'അടുത്ത കോലിയെ കണ്ടെത്തിയിരിക്കുന്നു', റുതുരാജിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹം

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

എട്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡാണ്. 3.6 ദശലക്ഷം ആരാധകരാണ് വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി ന്യൂസീലന്‍ഡ് ടീമിനുള്ളത്. കെയന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് ടീം ശക്തരായ താരനിരയുള്ളവരാണ്. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ഇത്തവണ സജീവ കിരീട പ്രതീക്ഷയിലുമാണ്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍,മിച്ചല്‍ സാന്റ്‌നര്‍,ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി തുടങ്ങി ആരാധകര്‍ക്ക് പ്രിയങ്കരരായ താരങ്ങള്‍ നിരവധിയാണ് കിവീസ് ടീമിലുള്ളത്. കിവീസ് താരങ്ങള്‍ പൊതുവേ ശാന്തരായതിനാല്‍ത്തന്നെ എല്ലാ രാജ്യത്തും ഇവര്‍ക്ക് ആരാധകരും പിന്തുണയുമുണ്ട്. പൊതുവേ സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരങ്ങളാണ് കിവീസ് നിരയിലെ മിക്കവരും. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാം സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായുള്ള കിവീസ് താരമാണ്.

Also Read: IPL 2021: അവസാന പന്തില്‍ സിക്‌സടിച്ച് സെഞ്ചുറി; റുതുരാജ് തകര്‍ത്തിട്ടത് റെക്കോര്‍ഡുകളുടെ നീണ്ട നിര

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പൊതുവേ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. വെടിക്കെട്ട് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരാധകരെല്ലാം വെസ്റ്റ് ഇന്‍ഡീസ് ടീമിനെയും ഇഷ്ടപ്പെടുന്നു. ക്രിസ് ഗെയ്ല്‍,കീറോണ്‍ പൊള്ളാര്‍ഡ്,എവിന്‍ ലെവിസ്,ആന്‍ഡ്രേ റസല്‍,ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും വെസ്റ്റ് ഇന്‍ഡീസ് ടീമിലുണ്ട്. 4.5 ദശലക്ഷം ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തുടരുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ താരങ്ങളെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ വളരെ സജീവമാണ്. അതിനാല്‍ത്തന്നെ വെസ്റ്റ് ഇന്‍ഡീസിന് പുറത്തും വലിയ ആരാധകപിന്തുണ ലഭിക്കാറുണ്ട്.

Also Read: IPL 2021: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കെകെആര്‍, വില്ലനാവാന്‍ വില്യംസണും സംഘവും

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്കും വലിയ ആരാധക പിന്തുണയുണ്ട്. 5.6 ദശലക്ഷം ആളുകളാണ് ദക്ഷിണാഫ്രിക്കയെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. ക്വിന്റന്‍ ഡീകോക്ക്,കഗിസോ റബാദ തുടങ്ങിയ താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ജാക്‌സ് കാലിസ്,മാര്‍ക്ക് ബൗച്ചര്‍,എബി ഡിവില്ലിയേഴ്‌സ്,ജോണ്ടി റോഡ്‌സ്,ഡെയ്ല്‍ സ്‌റ്റെയിന്‍ തുടങ്ങി പല സൂപ്പര്‍ താരങ്ങളും കളിച്ചിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഇവര്‍ക്കെല്ലാം വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. നിലവിലെ ദക്ഷിണാഫ്രിക്കന്‍ താരനിരയില്‍ എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവമുണ്ട്.

Also Read: IPL 2021: 'ഒന്നും അവസാനിച്ചിട്ടില്ല', ടി20 ലോകകപ്പ് ടീമില്‍ ഇനിയും ഇടം ലഭിച്ചേക്കും, അഞ്ച് താരങ്ങളിതാ

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് വലിയ ആരാധക പിന്തുണയുണ്ട്. 9.5 ദശലക്ഷം ആരാധകരാണ് ഇംഗ്ലണ്ടിനുള്ളത്. ഓയിന്‍ മോര്‍ഗന്‍,ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍,ജേസന്‍ റോയ് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഇവരെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായിട്ടുള്ളവരാണ്. അതിനാല്‍ത്തന്നെ വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. നിലവിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നാണ് ഇസിബിയുടേത്. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളാണ് ഇംഗ്ലണ്ട്.

Also Read: IPL 2021: ആര്‍സിബിക്കും പഞ്ചാബിനും ജയം നിര്‍ണ്ണായകം, ആര് നേടും? കോലിയോ രാഹുലോ?

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ശക്തികളാണ് ഓസ്‌ട്രേലിയ. ഒരു കാലത്ത് എതിരാളികളില്ലാത്ത നിരയായിരുന്ന ഓസ്‌ട്രേലിയക്ക് ഇന്ന് പഴയ പ്രതാപമില്ലെന്ന് പറയാം. എന്നാല്‍ എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങള്‍ ഇന്നും ഓസീസ് നിരയിലുണ്ട്. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം നിലവിലെ ഓസീസ് ടീമിലെ ശ്രദ്ധേയരായ താരങ്ങളാണ്. 12 ദശലക്ഷം ആരാധകരാണ് ടീമിന് സാമൂഹ്യ മാധ്യമങ്ങളിലുള്ളത്. ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് ടീമും വളരെ കരുത്തരാണ്. ഇവര്‍ക്കും വലിയ ആരാധക പിന്തുണയുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ് ഓസ്‌ട്രേലിയയുള്ളത്.

Also Read: IPL 2021: 'പഞ്ചാബ് ഗെയ്‌ലിനെ പരിഗണിച്ച രീതി ശരിയല്ല'- വിമര്‍ശിച്ച് ഗവാസ്‌കറും പീറ്റേഴ്‌സനും

പാകിസ്താന്‍

പാകിസ്താന്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീം എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ടീമാണെങ്കിലും എല്ലാകാലത്തും തങ്ങളുടേതായ മികവ് ക്രിക്കറ്റില്‍ കാട്ടാന്‍ അവര്‍ക്കായിട്ടുണ്ട്. 13.4 ദശലക്ഷം ആളുകളാണ് പാകിസ്താനെ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നത്. വസിം അക്രം,ഇമ്രാന്‍ ഖാന്‍,ഷാഹിദ് അഫ്രീദി,വഖാര്‍ യൂനിസ്,ഇന്‍സമാം ഉല്‍ ഹഖ്,ഷുഹൈബ് അക്തര്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും കളിച്ചിട്ടുള്ള പാകിസ്താന്‍ ടീമില്‍ ഇന്ന് ബാബര്‍ അസാം,ഷഹിന്‍ ഷാ അഫ്രീദി തുടങ്ങിയ ചില യുവതാരങ്ങളുമുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായാണ് പാകിസ്താന്റെ ആദ്യ മത്സരം. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യാ പാകിസ്താന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: 'എണീക്കുന്നു, ധോണിയെ കുറ്റം പറയുന്നു, ഉറങ്ങുന്നു'; ധോണിയ്‌ക്കെതിരെ വീണ്ടും ഗംഭീര്‍

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനാവാത്ത നിരയാണെങ്കിലും എടുത്തുപറയാന്‍ സാധിക്കുന്ന അട്ടിമറി പ്രകടനങ്ങള്‍ എന്നും സൃഷ്ടിച്ചിട്ടുള്ളവരാണ് ബംഗ്ലാദേശ്. അവിടെ ക്രിക്കറ്റിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. 18 ദശലക്ഷം ആരാധകരാണ് ബംഗ്ലാദേശ് ടീമിനെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. ഷക്കീബ് അല്‍സന്‍,മുസ്തഫിസുര്‍ റഹ്മാന്‍,മുഷ്ഫിഖര്‍ റഹീം,തമീം ഇക്ബാല്‍ എന്നിവരെല്ലാം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ നിലവിലെ സൂപ്പര്‍ താരങ്ങളാണ്. ടി20 ലോകകപ്പിലും കറുത്ത കുതിരകളാവാന്‍ ബംഗ്ലാദേശ് ഉണ്ടാവുമെന്നുറപ്പ്.

Also Read: IPL 2021: രവി ബിഷ്‌നോയ് ഇന്ത്യയുടെ റാഷിദ് ഖാനോ? കണക്കുകള്‍ നിരത്തി സാമ്യത പരിശോധിക്കാം

ഇന്ത്യ

ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് ആരാധക പിന്തുണയില്‍ ഏറ്റവും മുന്നില്‍. ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി എന്നിവരുടെ സാന്നിധ്യമാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ ശക്തി. ജസ്പ്രീത് ബുംറ,റിഷഭ് പന്ത്,കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ തുടങ്ങി എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. കപില്‍ ദേവ്,സുനില്‍ ഗവാസ്‌കര്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൗരവ് ഗാംഗുലി,രാഹുല്‍ ദ്രാവിഡ്,വീരേന്ദര്‍ സെവാഗ്,യുവരാജ് സിങ് തുടങ്ങി പല പ്രമുഖരും കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ലോക തലത്തില്‍ ഇന്ത്യന്‍ ടീമിന് ആരാധക പിന്തുണയുണ്ട്. വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 63.3 ദശലക്ഷം ആളുകളാണ് ഇന്ത്യക്ക് പിന്തുണ നല്‍കുന്നത്. ടി20 ലോകകപ്പില്‍ കിരീട സാധ്യതയില്‍ വളരെ മുന്നിലുള്ള ടീമാണ് ഇന്ത്യ.

Story first published: Sunday, October 3, 2021, 16:54 [IST]
Other articles published on Oct 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+