
'ഈ സാഹചര്യത്തിന് അനുയോജ്യമായ രീതിയിലല്ല പഞ്ചാബ് കിങ്‌സ് ഗെയ്‌ലിനെ പരിഗണിച്ചത്. തന്നെ ഉപയോഗിക്കുക മാറ്റി നിര്‍ത്തുക ഉപയോഗിക്കുക മാറ്റി നിര്‍ത്തുക എന്നീ രീതിയാണ് പഞ്ചാബ് നടത്തുന്നതെന്ന് ഗെയ്‌ലിന് തോന്നിക്കാണും. അവന്റെ ജന്മദിനത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്തി. അതില്‍ അവന്‍ സന്തുഷ്ടനല്ല'-പീറ്റേഴ്‌സന്‍ പറഞ്ഞു. തുടര്‍ച്ചയായി മാറ്റിനിര്‍ത്തപ്പെടുകയും എന്നാല്‍ ബയോബബിള്‍ സുരക്ഷയില്‍ കഴിയേണ്ടി വരികയും ചെയ്യുന്നത് ഗെയ്‌ലിനെപ്പോലൊരു സീനിയര്‍ താരത്തിന് വളരെ വിയോജിപ്പുണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണ്.
Also Read: IPL 2021: 'മോര്‍ഗനെ മാറ്റൂ, ക്യാപ്റ്റനായി ഷക്കീബ് അല്‍ ഹസന്‍ വരട്ടെ', നിര്‍ദേശിച്ച് ആകാശ് ചോപ്ര

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് പറയാം. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തിന് രണ്ടാം പാദത്തില്‍ അധികം അവസരം നല്‍കിയില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നെങ്കിലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ വീണ്ടും ടീമിന് പുറത്തായി. ഇതാണ് അദ്ദേഹത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പെട്ടെന്ന് എത്തിച്ചതെന്ന് പറയാം.
Also Read: IPL 2021: പടനയിച്ച് കെ എല്‍ രാഹുല്‍, വെട്ടിപ്പിടിച്ചത് നിരവധി റെക്കോഡുകള്‍, എല്ലാ കണക്കുകളും ഇതാ

ഈ പ്രായത്തിലും ഗെയ്ല്‍ മത്സരവിധിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടു. 'ക്രിസ് ഗെയ്‌ലിനെപ്പോലൊരു ഗെയിം ചെയിഞ്ചര്‍ ടീമിലില്ലെങ്കില്‍ അത് 100 ശതമാനവും ടീമിന്റെ തന്നെ നഷ്ടമാണ്. അവന്‍ ടീമിലേക്ക് വരികയും പോവുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് അവന്‍ കണക്കുകൂട്ടുന്നതെന്ന് മനസിലാവുന്നില്ല. 40 വയസ് പിന്നിട്ടതിനാല്‍ത്തന്നെ പഴയ സ്ഥിരത പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ അവന്‍ മത്സരത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. മൂന്ന് ഓവറുകളില്‍ ഗെയ്ല്‍ കൊടുങ്കാറ്റടിച്ചാല്‍ത്തന്നെ മത്സരം എതിരാളികളുടെ കൈവിട്ട് പോവും'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: IPL 2021: 'വെങ്കടേഷ് അയ്യര്‍ ബെന്‍സ്‌റ്റോക്‌സിനെപ്പോലെ', ഇന്ത്യയുടെ ഭാവിതാരം- ബ്രണ്ടന്‍ മക്കല്ലം

'കുറച്ച് മാസങ്ങളിലായി ഞാന്‍ ബയോബബിള്‍ സുരക്ഷയിലാണ്. സിപിഎല്ലിലെ ബയോബബിളില്‍ നിന്ന് നേരെ ഐപിഎല്‍ ബയോബബിളിലേക്ക്. എനിക്ക് മാനസികമായി ഒന്ന് മുന്നൊരുക്കം നടത്തേണ്ടകും ഒരു പുതുഊര്‍ജ്ജം സൃഷ്ടിക്കേണ്ടതായുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെ വരുന്ന ടി20 ലോകകപ്പില്‍ സഹായിക്കുന്നതിനായി ശ്രദ്ധ നല്‍കേണ്ടതായുണ്ട്. അതിനാല്‍ ദുബായില്‍ നിന്ന് ഇടവേള ആവിശ്യമായിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനോട് നന്ദി പറയുന്നു. എന്റെ ആശംസയും വിശ്വാസവും എന്നും ടീമിനൊപ്പം ഉണ്ടാവും.വരുന്ന മത്സരങ്ങളില്‍ എല്ലാവിധ ആശംസയും നേരുന്നു'-ക്രിസ് ഗെയ്ല്‍ ഇടവേളയെടുക്കുന്ന വിവരം പങ്കുവെച്ച് കുറിച്ചതിങ്ങനെയാണ്.
Also Read: IPL 2021: സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകള്‍! വെളിപ്പെടുത്തി സിഇഒ

Also Read: കുറ്റം പറയുന്നത് ആളാകാനും ശ്രദ്ധ നേടാനും; അശ്വിന് പൂര്‍ണ പിന്തുണയെന്ന് ഗൗതം ഗംഭീര്‍
ഈ സീസണില്‍ 10 മത്സരത്തില്‍ നിന്ന് 193 റണ്‍സാണ് ക്രിസ് ഗെയ്ല്‍ നേടിയത്. 21.44 ശരാശരിയില്‍ കളിച്ച അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്. 21 ഫോറും എട്ട് സിക്‌സുമാണ് നേടിയത്. പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതിനാല്‍ത്തന്നെയാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഗെയ്‌ലിനെ പഞ്ചാബ് ഒഴിവാക്കുമെന്നുറപ്പാണ്. 42കാരനായ താരത്തിന് ഇനിയൊരു അവസരം ഐപിഎല്ലില്‍ ലഭിക്കാനുള്ള സാധ്യതയും വിരളമാണ്.


Click it and Unblock the Notifications