
പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് കെകെആറിന് തോല്‍ക്കേണ്ടിവന്നെങ്കിലും വെങ്കടേഷിന്റെ പ്രകടനം മികച്ച് നിന്നു. 49 പന്തില്‍ 9 ഫോറും ഒരു സിക്‌സുമടക്കം 67 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ 2.3 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ഇപ്പോഴിതാ വെങ്കടേഷിനെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനോട് താരതമ്യം ചെയ്തിരിക്കുകയാണ് കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. വലിയ ഭാവി മുന്നിലുള്ള താരമാണ് അവനെന്നും മക്കല്ലം അഭിപ്രായപ്പെട്ടു.
Also Read: ടീച്ചറെ കണ്ട കുട്ടിയെ പോലെ...; ഡ്രസിംഗ് റൂമില്‍ പ്രതീക്ഷിക്കാതെ സച്ചിനെ കണ്ട് കിളി പോയ ഇഷാന്‍ കിഷന്‍

'എന്റെ കാഴ്ചപ്പാടില്‍ അവന്‍ മികച്ചൊരു ഓള്‍റൗണ്ടറാണ്.വെങ്കടേഷിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവന്റെ ക്രിക്കറ്റിലെ പ്രകടന മികവ് മാത്രമല്ല പറയേണ്ടത്. അവന്റെ മാനസികാവസ്ഥയും ക്രിക്കറ്റ് ബുദ്ധിയുമാണ് എടുത്തുപറയേണ്ടത്. അവനെ സംബന്ധിച്ച് ക്രിക്കറ്റായിരുന്നു ജീവീതത്തിലെ എല്ലാമെന്ന് പറയാനാവില്ല. എന്നാല്‍ വലിയ ലക്ഷ്യങ്ങളുള്ള താരമാണവന്‍. വ്യക്തമായ കാഴ്ചപ്പാട് ക്രിക്കറ്റിനെക്കുറിച്ചുണ്ട്. കേവലം ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്ല,മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വലിയ ഭാവി അവനുണ്ട്. അവന്റെ പ്രകടനം കാണുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെയാണ് ഓര്‍ക്കുന്നത്. ഓരോ ദിവസവും മെച്ചപ്പെടുന്ന താരങ്ങളിലൊരാളാണവന്‍'-ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.
Also Read: IPL 2021: ഇഷാന് മുംബൈ ടീമില്‍പ്പോലും ഇടമില്ല, ഇന്ത്യന്‍ 15 അംഗ ടീമില്‍ എങ്ങനെയെത്തി?

ഇന്ത്യന്‍ നിരയില്‍ മികച്ച യുവ ഓള്‍റൗണ്ടര്‍മാരുടെ അഭാവമുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഓള്‍റൗണ്ടര്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ആരും തന്നെയില്ലെന്ന് പറയാം. അതിനാല്‍ത്തന്നെ പരിമിത ഓവറിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ കെല്‍പ്പുള്ള താരമാണവന്‍. വരുന്ന സീസണിലും ഐപിഎല്ലിലെ മികവ് കാട്ടാനായാല്‍ 26കാരനായ താരത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ആക്രമണോത്സുകതയുള്ള ബാറ്റ്‌സ്മാനായതിനാല്‍ വെങ്കടേഷില്‍ നിന്ന് വലിയ സ്ഥിരത പ്രതീക്ഷിക്കരുതെന്നും ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.
Also Read: IPL 2021: മല്‍സരത്തിനായി ബുംറയുടെ തയ്യാറെടുപ്പ് എങ്ങനെ? ഭാര്യ സഞ്ജനയുടെ വെളിപ്പെടുത്തല്‍

'വലിയ സ്ഥിരത കാട്ടുന്ന താരങ്ങളിലൊരാളാവും വെങ്കിടേഷെന്ന് പറയാനാവില്ല. കാരണം ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യാനുറച്ചാണ് അവന്‍ ബാറ്റിങ്ങിനിറങ്ങുന്നത്. എന്നാല്‍ ഇതിനോടകം ബാറ്റിങ്ങില്‍ തനിക്ക് എങ്ങനെ ആധിപത്യം കാട്ടാനാവുമെന്ന് അവന്‍ തെളിയിച്ച് കഴിഞ്ഞു. ഇതേ മനോഭാവം അവന്‍ തുടരുന്നതാണ് ഭാവിയിലും നല്ലത്'-മക്കല്ലം പറഞ്ഞു.
Also Read: IPL 2021: കഴിഞ്ഞതൊന്നും ഓര്‍മയില്ല! അപ്പോള്‍ ബൗളിങും മറന്നോ? ഹാര്‍ദിക്കിനു ട്രോള്‍

Also Read: IPL 2021: ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി പഞ്ചാബ് കിങ്‌സ്, വീഴ്‌ത്തേണ്ടത് മോര്‍ഗന്റെ കെകെആറിനെ
കെകെആറിനെ സംബന്ധിച്ച് പ്രധാന തലവേദന നായകന്‍ ഓയിന്‍ മോര്‍ഗന്റെ ഫോം ഔട്ടാണ്. രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്. സീസണില്‍ ഒമ്പത് തവണ രണ്ടക്കം കാണാനാവാതെ മോര്‍ഗന്‍ പുറത്തായി. എന്നാല്‍ മോര്‍ഗന്‍ ഫോം കണ്ടെത്തി തിരിച്ചുവരവുമെന്ന് പ്രതീക്ഷയുണ്ടെന്ന് മക്കല്ലം പറഞ്ഞു. 'അവന്‍ ഞങ്ങളുടെ സീനിയര്‍ താരമാണ്. അന്താരാഷ്ട്ര താരവും ഇംഗ്ലണ്ടിന്റെ നായകനുമാണവന്‍. ടീമിനായി അല്‍പ്പം കൂടി സ്‌കോര്‍ നേടാന്‍ അവന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നുണ്ടാവുമെന്ന് എനിക്കറിയാം. ശരിക്കും നായകനെന്ന നിലയില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. വളരെ ബുദ്ധിപരമായി ടീമിനെ നയിക്കുന്നു. എന്നാല്‍ അല്‍പ്പം കൂടി റണ്‍സ് അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. അവന്‍ തീര്‍ച്ചയായും തിരിച്ചെത്തുമെന്ന് ആത്മവിശ്വാസമുണ്ട്'-മക്കല്ലം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications