For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇഷാന് മുംബൈ ടീമില്‍പ്പോലും ഇടമില്ല, ഇന്ത്യന്‍ 15 അംഗ ടീമില്‍ എങ്ങനെയെത്തി?

ആകാശ് ചോപ്രയാണ് വിമര്‍ശിച്ച് രംഗത്തുവന്നത്

ഐപിഎല്ലില്‍ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സ് യുവതാരം ഇഷാന്‍ കിഷനെതിരേ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലാണ് ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാന്റെ സ്ഥാനത്തെ ചോപ്ര ചോദ്യം ചെയ്തിരിക്കുന്നത്. റിഷഭ് പന്തിനു പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ ലോകകപ്പ് ടീമിലെത്തിയത്. മലയാളി താരം സഞ്ജു സാംസണിനെ പിന്തള്ളിയായിരുന്നു ഇത്.

സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ ഇഷാന്‍ മറുഭാഗത്ത് വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഇതോടെയാണ് ലോകകപ്പ് ടീമില്‍ ഇഷാനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ചോദ്യങ്ങളുയരുന്നത്.

 ഇന്ത്യയുടെ 15 അംഗ ടീമിലെത്തുമോ?

ഇന്ത്യയുടെ 15 അംഗ ടീമിലെത്തുമോ?

ഇഷാന്‍ കിഷന്റെ ഫോമാണ് ഞാന്‍ നോക്കുന്നത്. ഈ ചെറുപ്പക്കാരന്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍പ്പോലും സ്ഥിരാംഗമല്ല. മുംബൈയുടെ ഇലവനില്‍പ്പോലുമില്ലാത്ത ഒരാള്‍ക്കു ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലെത്താന്‍ കഴിയുമോയെന്നു ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.
സൂര്യകുമാര്‍ യാദവ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ്. പക്ഷെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തിനു തന്റെ ഫോം പൂര്‍ണമായി നഷ്ടമായി എന്നതാണ്. യഥാര്‍ഥ ഫോമിന്റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ സൂര്യ. ഞാന്‍ ചിന്തിക്കുന്ന മറ്റൊരു താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി അദ്ദേഹം ഇനിയും ബൗള്‍ ചെയ്തിട്ടില്ല. ഹാര്‍ദിക് ബൗള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ മാത്രം ലോകകപ്പ് ടീമിലെടുത്തതെന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞത്. പക്ഷെ ഹാര്‍ദിക് ഇനിയും ബൗള്‍ ചെയ്തിട്ടില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

 ഇഷാന്റെ പ്രകടനം

ഇഷാന്റെ പ്രകടനം

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഓപ്പണിങിലടക്കം വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്ത് 500ന് മുകളില്‍ റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായ താരമാണ് ഇഷാന്‍. ടീമിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. പക്ഷെ ഈ സീസണില്‍ 200 റണ്‍സ് പോലും ഇഷാന്‍ തികച്ചിട്ടില്ല. എട്ടു മല്‍സരങ്ങളില്‍ നിന്നും 107 റണ്‍സാണ് താരത്തിനു നേടാനായത്. 13.37 എന്ന ദയനീയ ശരാശരിയിലാണിത്. 28 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
യുഎഇയിലെ രണ്ടാംപാദത്തില്‍ വെറും 34 റണ്‍സാണ് ഇഷാന്റെ സംഭാവന. ഈ സീസണില്‍ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ അവസാന കളിയില്‍ ഇഷാനെ പുറത്തിരുത്തി സൗരഭ് തിവാരിയെ മുംബൈ ഇറക്കിയിരുന്നു. ഇത് വിജയിക്കുകയും ചെയ്തു. ഫിഫ്റ്റിയുമായി തിവാരി ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

 ടീമില്‍ മാറ്റങ്ങള്‍ വരുത്താം

ടീമില്‍ മാറ്റങ്ങള്‍ വരുത്താം

ഐസിസിയുടെ ടി20 ലോകകപ്പിനായി മുഴുവന്‍ ടീമുകളും തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഈ ടീമില്‍ ഒക്ടോബര്‍ 10 വരെ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്കു അനുമതിയുണ്ട്. സെലക്ഷന്‍ കമ്മിറ്റിക്കു വേണമെങ്കില്‍ ടീമിലെ ഒരു താരത്തെ മാറ്റി പകരമൊരാളെ കൊണ്ടു വരാന്‍ കഴിയും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള ഹാര്‍ദി പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പകരം മറ്റൊരു ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിന് അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഇഷാനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യത കുറവാണ്.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇന്ത്യക്കു വേണ്ടി ഇഷാന്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. കന്നി മല്‍സരത്തില്‍ ഫിഫ്റ്റിയുമായി അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. ടി20 കൂടാതെ രണ്ട് ഏകദിനങ്ങളിലും ഇഷാന്‍ കളിച്ചിട്ടുണ്ട്. 2018ലെ ലേലത്തിലാണ് ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായത്. അന്നു താരത്തിനായി മുംബൈ ചെലവിട്ടത് 6.2 കോടി രൂപയായിരുന്നു.

Story first published: Thursday, September 30, 2021, 20:29 [IST]
Other articles published on Sep 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+